തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ശ്രദ്ധമുഴുവന്‍ കേന്ദ്രീകരിക്കുന്നതോടൊപ്പം തീപാറും പോരാട്ടത്തിനായിരിക്കും വട്ടിയൂര്‍ക്കാവ് സാക്ഷ്യം വഹിക്കുക. ഉപതെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയതോടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മുന്നണികള്‍.2016ലെ തെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയ ബിജെപി ഇത്തവണ രണ്ടാമതൊരു എംഎല്‍എയില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. മണ്ഡലത്തിലെ ഗ്രൂപ്പ് പോരിനിടയിലും സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുക എന്നതാണ് യുഡിഎഫിന് മുന്നിലുള്ള കടമ്പ.
തുടര്‍ച്ചയായി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുന്ന എല്‍ഡിഎഫിന് രണ്ടാം സ്ഥാനമെങ്കിലും ലഭിച്ചില്ലെങ്കില്‍ സംസ്ഥാന നേതാക്കള്‍ക്ക് മുന്നില്‍ ഉത്തരം പറയേണ്ടിവരും. മൂന്ന് മുന്നണികള്‍ക്കും വട്ടിയൂര്‍ക്കാവിലെ വിജയം അനിവാര്യമാണ്.2016ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് 51,322 വോട്ട് നേടിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് 43,700 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. വോട്ടെണ്ണലില്‍ പലഘട്ടങ്ങളിലും കുമ്മനം രാജശേഖരന് ഒന്നാം സ്ഥാനത്തെത്തിയെങ്കിലും 7,622 വോട്ടുകള്‍ക്ക് കെ.മുരളീധരന് വിജയിക്കൊടി പാറിച്ചു. പ്രമുഖ സ്ഥാനാര്‍ത്ഥിയായ ടി.എന്‍ സീമയെയാണ് ഇടതുമുന്നണി രംഗത്തിറക്കിയതെങ്കിലും അവര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
40,441 വോട്ട്. കുമ്മനം രാജശേഖരന്റെ വിജയം മുന്നില്‍കണ്ട് എല്‍ഡിഎഫ് യുഡിഎഫിന് വോട്ട് മറിക്കുകയായിരുന്നു. സിപിഎമ്മിന്റെ വോട്ടുകള്‍ കൂടി ലഭിച്ചതിനാലാണ് താന്‍ ജയിച്ചതെന്ന് പിന്നീട് മുരളീധരന് തന്നെ വെളിപ്പെടുത്തിയിരുന്നു.2011ല്‍ 16,167 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.മുരളീധരന് വിജയിച്ചത്. അന്ന് ഇടത് മുന്നണിയുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച ചെറിയാന് ഫിലിപ്പ് 40364 വോട്ടുകളാണ് നേടിയത്.
കെ.മുരളീധരന് 56,531 വോട്ടും. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി.വി രാജേഷ് 13,494 വോട്ടും നേടി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍രാജ്യസഭാംഗവുമായ ടി.എന്‍ സീമയെ ഇറക്കി മണ്ഡലം പിടിക്കാനായിരുന്നു എല്‍ഡിഎഫ് 2016ല്‍ ശ്രമിച്ചത്. എന്നാല്‍ ചെറിയാന് ഫിലിപ്പ് നേടിയ വോട്ടില്‍ നിന്ന് 77 വോട്ടുകള്‍ മാത്രമാണ് കൂടുതലായി ടി.എന്‍ സീമയ്ക്ക് നേടാനായത്. 2011 കെ.മുരളീധരന് നേടിയ 16,167 വോട്ടുകളുടെ ഭൂരിപക്ഷം 2016ല്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് അത് 7,622 വോട്ടായി കുറച്ചതും 13494 നിന്നും 43,700 വോട്ടായി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചതും ബിജെപിയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ്. കോര്പ്പറേഷന് വാര്‍ഡുകളിലെ 24 എണ്ണം ഈ മണ്ഡലത്തിനുള്ളിലാണ്. ഇതില്‍ ബിജെപി ഒന്‍പതും എല്‍ഡിഎഫ് 12 യുഡിഎഫ് മൂന്നും വാര്‍ഡുകളിലാണ്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശശിതരൂര്‍ 53,545 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കുമ്മനം രാജശേഖരന് 50,709 വോട്ടും സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ദിവാകരന് 29,414 വോട്ടും നേടിയിരുന്നു. മതന്യൂനപക്ഷങ്ങള്‍ താരതമ്യേന കുറവുള്ള മണ്ഡലമാണിത്. ഭൂരിപക്ഷ സമുദായങ്ങള്‍ 80 ശതമാനത്തിനു മുകളില്‍വരും. സാമുദായിക സമവാക്യങ്ങള്‍ ജനവിധിയെ സ്വാധീനിച്ചാല്‍ വിജയങ്ങള്‍ മാറി മറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: