Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വകര്‍മാവ് എന്ന പ്രപഞ്ച ശക്തി

കെ.ബി.ബിജുമോന്‍ by കെ.ബി.ബിജുമോന്‍
Sep 17, 2019, 01:30 am IST
in Samskriti

വേദത്തിന് അറിവെന്നാണ് അര്‍ത്ഥം. ജീവിചൈതന്യത്തെക്കുറിച്ചുള്ള അറിവ് നല്‍കുന്നത് ഏതൊന്നാണോ അതാണ് വേദം. ഈ വേദത്തിന്റെ കര്‍ത്താവ് സ്വയംഭൂ വിശ്വകര്‍മാവാണെന്ന് വിശ്വസിക്കപ്പെടുന്നു. ജീവികള്‍ക്ക് സുഖം നല്‍കുവാനും, പാപവിമുക്തരായി ആത്യന്തിക ശാന്തി നേടാനുമുള്ള ഉപാധിയായിട്ടാണ് വേദസൃഷ്ടി ആദിയിലുണ്ടായത്. 

പ്രപഞ്ചത്തില്‍ ഇന്നോളം ഉണ്ടായിട്ടുള്ള സര്‍വ്വചരാചര സൃഷ്ടികളുടെയും സര്‍വ്വ കണ്ടുപിടുത്തങ്ങളുടെയും പ്രജ്ഞാകേന്ദ്രമാണ് വിശ്വേശ്വരനായ വിശ്വകര്‍മ ദേവന്‍. ഋഗ്വേദത്തില്‍  പ്രപഞ്ച സൃഷ്ടാവായി വിശ്വകര്‍മ്മ ദേവന്‍ പ്രകീര്‍ത്തിക്കപ്പെടുന്നു. വിശ്വകര്‍മാവിന്റെ വൈഭവത്തില്‍ പരാശക്തി വൈഭവം സമന്വയിച്ചിരിക്കുകയാല്‍ ലോകത്തില്‍ അനുസ്യൂതം സര്‍വസൃഷ്ടികളും തുടര്‍ന്നുകൊണ്ടിരിക്കുന്നു. വിശ്വകര്‍മാവിന്റെ അഞ്ചു ദിങ്മുഖങ്ങളില്‍നിന്നും പഞ്ചധാതുക്കള്‍ ഉണ്ടായി. പഞ്ചധാതു സമന്വയത്താല്‍ പഞ്ചഭൂതങ്ങളും നാഡീവ്യൂഹങ്ങളും പഞ്ചപ്രാണങ്ങളായ പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നീ പ്രാണന്മാര്‍ എന്നിവയും ഉണ്ടായി.

ഏഷ ദേവോ വിശ്വകര്‍മ്മ-

മഹാത്മാ

സദാജനനാം ഹൃദയേ-

സന്നിവിഷ്ഠ

ഹൃദാ മനീഷ മനസാഭിക്- 

നുപ്‌തോ

യ ഏതദ് വിദുരമുതാസ്‌തേ- ഭവന്തി

അര്‍ത്ഥം: വിശ്വത്തിന്റെ സൃഷ്ടികര്‍ത്താവും പ്രകാശസ്വരൂപനുമായ വിശ്വകര്‍മാവ് ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥിതിചെയ്ത് മനസ്സിനെ നിയന്ത്രിക്കുന്നതും, ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന സമ്യഗ് ദര്‍ശനത്തെ മനനരൂപമായ  ബുദ്ധികൊണ്ട് പ്രകാശിപ്പിക്കുകയും ചെയ്യുന്നു. ഇതറിയുന്നവര്‍ മരണരഹിതരായിത്തീരുന്നു.

നിത്യസത്യമായ വിശ്വകര്‍മാവിന്റെ കര്‍മമാണ് പ്രകൃതിയുടെ അഥവാ പ്രപഞ്ചത്തിന്റെ നിലനില്‍പ്പുതന്നെ. മൂലപ്രകൃതിയും വിശ്വകര്‍മാവില്‍നിന്നും ഉത്ഭവിച്ചു. വിശ്വകര്‍മാവിന്റെ പ്രജ്ഞയാണ് മൂല പ്രകൃതിയുടെ താളം. നിത്യവും സൂര്യതേജസ്സിലൂടെ മനുഷ്യരാശിയില്‍ മാത്രമല്ല സര്‍വ്വ ചരാചരങ്ങളിലും വിശ്വകര്‍മദേവന്‍ അനുഗ്രഹം ചൊരിയുന്നു. സരസ്വതീദേവിയെ വിദ്യാദേവത എന്നപോലെ, തൊഴില്‍ ശക്തിയുടെ ആരാധ്യദേവനായി വിശ്വകര്‍മ ദേവനെ പുരാണങ്ങള്‍ പ്രകീര്‍ത്തിക്കുന്നു. വിശ്വകര്‍മാവിന്റെ അദ്ഭുത കര്‍മങ്ങള്‍ അവാച്യമാണ്. കരവഴിക്കും കടല്‍വഴിക്കും ആകാശം വഴിയും ഓടുന്ന വാഹനങ്ങള്‍, വെള്ളത്തിനുള്ളില്‍ നിര്‍മിച്ച സഭ, യമധര്‍മന് യമസഭ, അയോധ്യ നഗരം, ദ്വാരകാപുരി, ലങ്കാ നഗരം, പുഷ്പക വിമാനം എന്നിവയെല്ലാം വിശ്വകര്‍മാവിന്റെ സൃഷ്ടിയാണ്. ഇവ കൂടാതെ മായാ രഥം നിര്‍മിച്ച് അര്‍ജ്ജുനന് നല്‍കി. ഈ രഥത്തിലിരുന്നാണ് അര്‍ജ്ജുനന്‍ വിരാടനുവേണ്ടി യുദ്ധം ചെയ്തത്. ത്രിപുര ദഹനത്തിനായി ശിവന് ദിവ്യ രഥം നിര്‍മിച്ചു നല്‍കി. കുതിരയുടെ മുഖം വെട്ടിയെടുത്ത് തലയറ്റു പോയ മഹാവിഷ്ണുവിന്റെ ശരീരത്തില്‍ ഘടിപ്പിച്ച് ഹയഗ്രീവനാക്കി മാറ്റി. അത്രേയ മുനിക്കുവേണ്ടി സ്വര്‍ഗം നിര്‍മിച്ചു. ഭൂമിയിലെ സകല വസ്തുക്കളുടേയും സൗന്ദര്യം കൂട്ടിക്കലര്‍ത്തി തിലോത്തമ എന്ന അപ്‌സരസ്സിനെ സൃഷ്ടിച്ചു. ഇഹലോകത്തെ സ്വര്‍ഗതുല്യമാക്കത്തക്ക തരത്തില്‍ മോടിപിടിപ്പിച്ചു. 

സ്വയം ത്യജിച്ചും ലോക നന്മയ്‌ക്കുവേണ്ടി നിഷ്‌കാമകര്‍മം അനുഷ്ഠിച്ച വിശ്വകര്‍മ ദേവന്‍ അദ്ഭുത പ്രതിഭാസമായി വിരാജിക്കുന്നു. വേദങ്ങളിലും ഇതിഹാസ പുരാണങ്ങളിലും പ്രപഞ്ചസ്രഷ്ടാവും തൊഴില്‍ ശക്തിയുടെ അധിപനായും നിറഞ്ഞുനില്‍ക്കുന്ന വിശ്വകര്‍മദേവന് സമസ്തചരാചരങ്ങളും പ്രണാമം അര്‍പ്പിച്ച് പ്രാചീന  ഭാരതീയര്‍ ആചരിക്കുന്ന പുണ്യദിനമാണ് കന്നി സംക്രാന്തി ദിനമായ സപ്തംബര്‍ 17 വിശ്വകര്‍മ ദിനം. ഉത്തരഭാരതത്തില്‍ ഈ ദിനം വിശ്വകര്‍മപൂജ എന്നറിയപ്പെടുന്നു. അന്നേദിവസം ഫാക്ടറികള്‍ മുതല്‍ പണിശാലകള്‍വരെ യന്ത്രങ്ങളും പണിയായുധങ്ങളും പൂജയ്‌ക്കുവച്ച് വിശ്വകര്‍മ ദേവനെ പ്രണമിച്ചുകൊണ്ട് നദികളില്‍ വിശ്വകര്‍മ വിഗ്രഹങ്ങള്‍ ഭക്തിപൂര്‍വം നിമജ്ജനം ചെയ്യുന്നു. 

വിശ്വകര്‍മദിനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് വിവിധ സംസ്ഥാനങ്ങള്‍ വിശ്വകര്‍മ ദിനത്തിന് പൊതു അവധി പ്രഖ്യാപിക്കുകയും, ഈ ദിനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തി ആചരിക്കുകയും ചെയ്തുവരുന്നു. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ സ്രഷ്ടാക്കളായ വിശ്വകര്‍മജരെ അംഗീകരിച്ചുകൊണ്ട് പ്രൗഢമായ വിശ്വകര്‍മ സംസ്‌കൃതിയുടെ ഓര്‍മപുതുക്കലാണ് വിശ്വകര്‍മദിനം.

                                                                                                                                                                                           9746801436

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

Kerala

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom
Kerala

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)
India

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.