മലയാളികളുടെ നിറവിന്റെ ഉത്സവമായ ഓണത്തിന്റെ കാരണമായി കരുതുന്നത് ഒരു കാലത്ത് നന്നായി നാടുവാണിരുന്ന മഹാബലി എന്ന ചക്രവര്‍ത്തിയുടെ വര്‍ഷത്തിലൊരിക്കലുള്ള നാടുകാണല്‍ വരവും, ചക്രവര്‍ത്തി സ്ഥാനത്തുനിന്നദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയ കഥകളുമൊക്കെയാണ്. ഈ മഹാബലി ആരെന്നു തിരയുമ്പോള്‍ പല കാലഘട്ടത്തിലും ഒന്നിലധികം പേര് മഹാബലി എന്നറിയപ്പെട്ടിരുന്നതായി അഭിപ്രായങ്ങളുണ്ടെന്നുവരികിലും, ഏതു മഹാബലിയെന്നതില് സംശയങ്ങളും തര്‍ക്കങ്ങളും തീരെയില്ല.
ഈ മഹാബലിയുടെ പിതാവ് പു(വി)രോചനന്‍. അദ്ദേഹത്തിന്റെ പിതാവ് പ്രഹ്ലാദന്, പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശിപു. ഹിരണ്യകശിപുവിന്റെ കഥ ശ്രദ്ധിക്കുക: സ്വന്തം കഴിവില്‍ മതിമറന്നുപോയ ഹിരണ്യന് നാരായണനെ നമിക്കുന്നതിനു പകരം തന്നെ മാത്രം നമിക്കണം എന്നു നിഷ്കര്‍ഷിച്ചു. സ്വന്തം പുത്രനായ പ്രഹ്ലാദന് അതെതിര്‍ക്കുകയും, നാരായണനെത്തന്നെ നമിക്കുകയും ചെയ്തു. ഹിരണ്യന്റെ അധര്‍മ്മ കര്‍മ്മങ്ങള്‍ സീമകള്‍ ലംഘിച്ചവേളയില് മഹാവിഷ്ണു നരസിംഹാവതാരമായെത്തി ഹിരണ്യനിഗ്രഹം നടത്തി.
ഹിരണ്യന്റെ മകനായ പ്രഹ്ലാദന്റെ പൗത്രനായ മഹാബലിയെ നിഗ്രഹിച്ചില്ലെങ്കിലും സുതലത്തിലേക്കു പറഞ്ഞുവിട്ടതും മഹാവിഷ്ണുവിന്റെ മറ്റൊരവതാരമായ വാമനമൂര്ത്തിയായിരുന്നു. ഹിരണ്യകശിപുവിന്റെ അധാര്‍മികത ഏറെക്കുറെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കേരളത്തിന്റെ ഭരണം മലയാളികളെ ഏറെ തൃപ്തരാക്കുന്ന രീതിയില്‍ നിര്‍വഹിച്ചിരുന്ന മഹാബലിയെ ഇനിയൊരു മഹാവിഷ്ണുവിന്റെ അവതാരത്തിലൂടെ സ്ഥാനഭൃഷ്ടനാക്കുവാന് പോകുന്ന തരത്തിലുള്ള എന്തധര്മ്മമാണ് മഹാബലി ചെയ്തതെന്ന് കാര്യമായിട്ടാരും അന്വേഷിച്ചു കാണുമെന്നു തോന്നുന്നില്ല. മഹാബലിയെ സ്ഥാന്രഭഷ്ടനാക്കുവാനായി പറഞ്ഞു കേള്‍ക്കുന്ന കഥ, ഇന്ദ്രാദി ദേവകളുടെ അസൂയയും, ഒരു അസുരന് തന്റെ ഇന്ദ്രപദം തട്ടിയെടുക്കുമോയെന്ന ദേവേന്ദ്രന്റെ ഭയവുമാണത്രേ.
ഇവിടെ സുരന്, അസുരന്, ബ്രാഹ്മണന്, അബ്രാഹ്മണന് എന്നുള്ള വൈദിക സങ്കല്‍പ്പങ്ങളൊക്കെ വൈയക്തികങ്ങളായ, ആര്‍ജ്ജിച്ചെടുത്ത ഗുണഗണങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് വ്യക്തമായി തിരിച്ചറിയണം. മഹാബലി അസുരന്, അച്ഛനും അപ്പൂപ്പനും സുരര്‍, വല്യപ്പൂപ്പന് തികഞ്ഞ അസുരന് എന്നതില്‍നിന്ന് ഗുണസങ്കല്പ്പങ്ങള് സ്പഷ്ടമാകുന്നു. ഹിരണ്യനെ അസുരനാക്കിയ അധര്‍മ്മം താനാണ് എല്ലാമെന്ന അഹന്തയാണെങ്കില്‍, മഹാബലിയെ അധര്മ്മിയാക്കിയ അധര്‍മ്മം മറ്റൊന്നാണ്.
സ്വതന്ത്ര വീരസവര്‍ക്കര്‍ സ്വാതന്ത്ര്യത്തെ ഭഗവതിയായിത്തന്നെ കണ്ടുകൊണ്ടു മഠാഠി ഭാഷയിലെഴുതിയ ഒരു കവിതയില്‍, സ്വാതന്ത്ര്യത്തെ ‘ഹേ അധമരക്തരണ്ജിതേ’ എന്നഭിസംബോധന ചെയ്യുന്നുണ്ട്. അധമരക്തത്തെ രണാങ്കണങ്ങളിലൂടെ പരാജയപ്പെടുത്തിയ ഭഗവതിയാണ് സ്വതന്ത്ര എന്നു വിവക്ഷ.
മറ്റുള്ളവന്റെ സ്വാതന്ത്ര്യവും സമ്പത്തും ഇല്ലാതാക്കിക്കൊണ്ടും സ്വന്തം ആള്‍ക്കാരുടെ ക്ഷേമം നിലനിര്‍ത്തി എന്നതാണ് മഹാബലിയെ അധര്‍മിയും അസുരനുമാക്കിയത്. വീര്‍സവര്‍ക്കര്‍ ‘അധമരക്തം’ എന്നതുകൊണ്ടുദ്ദേശിച്ചത് വൈദേശികാധിനിവേശമെങ്കില്, മഹാബലിയുടെ പ്രജകളല്ലാത്തവര്ക്ക് അദ്ദേഹം അധിനിവേശത്തിന്റെ അധര്‍മ്മിയായിരുന്നു.
ഭൃഗു മഹര്‍ഷിയുടെ പേരിലുള്ള സ്ഥലമാണ് ഭൃഗു കച്ചം; അതായത് ഇന്നത്തെ ഗുജറാത്തിലെ ഭറൂച്ച്. ഹിരണ്യനും പ്രഹ്ലാദനുമൊക്കെ ഈ നാട്ടുകാരായിരുന്നു. മഹാബലി അശ്വമേധയാഗം നടത്തിയത്
നര്‍മദാ നദീതീരത്താണെന്ന് പറയപ്പെടുന്നു. നര്‍മദ ഭറൂച്ചിലൂടെയാണ് ഒഴുകുന്നതും. ഭറൂച്ചുകാരനും ഇന്നത്തെ കണക്കില്‍ ഗുജറാത്തിയുമായിരുന്ന മഹാബലി കേരളം എങ്ങനെ ഭരിച്ചു എന്നു ചോദിച്ചാല്‍, ദൂരദര്‍ശിനികളില്ലാതിരുന്ന കാലത്ത്, ആര്യഭട്ടന് പ്രകാശത്തിന്റെ ഗതിവേഗതകളും, ഗ്രഹങ്ങളുടെ കൃത്യമായ അറിവുകളും എങ്ങനെ കണ്ടെത്തിയോ അതുപോലെയൊക്കെത്തന്നെ എന്നു പറയേണ്ടിവരും.
കേരളത്തില്‍ കുറെപേര്‍ക്ക് ഗുജറാത്തെന്നു കേള്‍ക്കുന്നത് അത്രയിഷ്ടപ്പെടാതായിട്ടുണ്ട്. മഹാബലിയും ഗുജറാത്തിയെന്നു കേള്‍ക്കുമ്പോള്‍ അധിക വിഷമമുണ്ടാകുന്നുവെങ്കില് അത്തരക്കാര്‍ക്ക്
അന്ന് ഇന്നത്തെ ഗുജറാത്തല്ലായിരുന്നു എന്നു സമാധാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: