Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിവിന്റെ കശ്മീരമായ് ശാരദാപീഠം

ഉമ by ഉമ
Aug 25, 2019, 03:00 am IST
in Samskriti

കശ്മീരികളുടെ കുലദേവതയാണ് ശാരദ. വിദ്യാദേവതയായ സരസ്വതിയുടെ അപരനാമം. അറിവിന്റെ ദേവതയ്‌ക്ക് 3000 വര്‍ഷങ്ങള്‍ക്കു മുമ്പ്  കശ്മീരില്‍ ഒരു വിശ്വവിദ്യാലയമുയര്‍ന്നു.  ശാരദാപീഠം. വിഭജനത്തിന്റെ മുറിവുകളുമായി ഇപ്പോഴുമുണ്ട് അതിന്റെ പവിത്രശേഷിപ്പുകള്‍. അതിന്ന് ഇന്ത്യയിലല്ലെന്നു മാത്രം. പാക് അധിനിവേശ കശ്മീരില്‍. ശ്രീനഗറില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ശാരദാപീഠത്തിന്  18 ശക്തിപീഠങ്ങളില്‍ ഒന്നെന്ന പ്രത്യേകത കൂടിയുണ്ട്.

നളന്ദയുടേയും തക്ഷശിലയുടേയും ഗണത്തില്‍ പെടുന്ന ശാരദാപീഠം കുശാന്‍ രാജവംശത്തിന്റെ സംഭാവനയാണ്. ‘കാശ്മീരപുര വാസിനി’യുടെ പേരില്‍ പണിതുയര്‍ത്തിയ   ഈ വിശ്വോത്തര സര്‍വകലശാല കശ്മീരി പണ്ഡിറ്റുകളുടെ തീരാ നോവാണിന്ന്.  ക്ഷേത്രവും പഠനകേന്ദ്രവുമുള്‍പ്പെടുന്ന ശാരദാപീഠത്തിന്റെ ശേഷിപ്പുകളിലേക്ക് തീര്‍ഥാടന അനുമതിക്കായി പാക് അധികൃതര്‍ കനിയുന്നത് കാത്തിരിക്കുകയാണ് പിറന്ന മണ്ണില്‍ നിന്ന് നിഷ്‌ക്കാസിതരായ പണ്ഡിറ്റുകള്‍. 

നിയന്ത്രണ രേഖയ്‌ക്ക് സമീപം  നീലം താഴ്‌വരയിലെ ശാരദാഗ്രാമത്തിലാണ് ഈ പുരാതന വിജ്ഞാനകേന്ദ്രത്തിന്റെ അവശിഷ്ടങ്ങളുള്ളത്. പാണിനിയുടെ വ്യാകരണഗ്രന്ഥങ്ങളുള്‍പ്പെടെ ഭാരതീയാചാര്യന്മാരുടെ പല വിശിഷ്ടകൃതികളും ശാരദാപീഠത്തിലെ ഗ്രന്ഥശേഖരത്തിലുണ്ടായിരുന്നു. ഒരേസമയം 5000 ത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു ഇവിടെ.  ആദിശങ്കരന്‍ സര്‍വജ്ഞപീഠമേറിയത് ഇവിടെയത്രേ. ശൃംഗേരിയിലെ ശാരദാംബ ക്ഷേത്രത്തിലുള്ള ശാരദാദേവിയുടെ ചന്ദന വിഗ്രഹം ശങ്കരാചാര്യര്‍ ഇവിടെ നിന്നു കൊണ്ടുപോയതാണെന്ന് വിശ്വസിക്കപ്പെടുന്നു. 

സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലാണ് ശാരദാപീഠം. കശ്മീരി ക്ഷേത്ര ശില്‍പ മാതൃകയില്‍, വലിയ കരിങ്കല്‍പാളികള്‍ ചുണ്ണാമ്പില്‍ ഉറപ്പിച്ചാണ് ഇതിന്റെ നിര്‍മിതിയെന്ന് ബാക്കിയിരിപ്പുകളില്‍ ദൃശ്യമാണ്.  ദീര്‍ഘചുരാകൃതിയിലാണ് വിദ്യാപീഠ സമുച്ചയമുള്ളത്.  പടിഞ്ഞാറോട്ട് ദര്‍ശനമായി പ്രധാന കവാടം. സമചതുരാകൃതിയില്‍  22 അടി ഉയരത്തിലാണ് പീഠത്തോടു ചേര്‍ന്നുള്ള ശിവക്ഷേത്രമുള്ളത്.  ശാരദാ പീഠത്തിന്റെ ശേഷിപ്പുകളില്‍ ഇപ്പോഴും തലയെടുപ്പോടെ നില്‍പ്പുണ്ട് 16 അടി പൊക്കത്തിലുള്ള കൂറ്റന്‍ കരിങ്കല്‍ തൂണുകള്‍. ബി. സി. 237 ലാണ് ഇതിന്റെ നിര്‍മിതിയെന്ന് കണക്കാക്കപ്പെടുന്നു. 

2005 ല്‍ പാക്കിസ്ഥാനിലുണ്ടായ അതിതീവ്ര ഭൂമികുലക്കത്തിലും പീഠവും ക്ഷേത്രവും തകര്‍ന്നില്ല. ഇപ്പോഴുള്ളതെങ്ങനെയോ അതേ നിലയില്‍, തകരാതെ, നിന്നു. 

വശ്യമനോഹരമായ കാഴ്ചകള്‍ ഈ പുണ്യസങ്കേതത്തെ കമനീയമാക്കുന്നു.  വെള്ള പുതച്ച മഞ്ഞുമലകള്‍. പീഠത്തെ വലം വെച്ച് നീലിമയാര്‍ന്നൊഴുകുന്ന ഝലം നദിയും അതിന്റെ കൈവഴിയായ ‘തേന്‍നദി’ മധുമതിയും. 

ശാരദാപീഠത്തിന് എട്ടു കിലോമീറ്റര്‍ ദൂരെ വരെ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. പാക് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ താവളമാക്കിയ ബുഗീനാ ബുള്‍ഗി ശാരദാ പീഠത്തിന് സമീപമാണ്. നീലം വാലിയും ബുഗീനാ ബുള്‍ഗി ഉള്‍പ്പെടുന്ന ഷംഷാബാരിയും തിരിച്ചു പിടിക്കുകയെന്നത് കശ്മീരിന് കാവലിരിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ചിരകാലസ്വപ്‌നമാണ്. 

ശാരദാപീഠത്തിലേക്കുള്ള തീര്‍ഥയാത്ര യാഥാര്‍ഥ്യമാക്കാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന പണ്്ഡിറ്റുകള്‍ക്ക് അനുകൂലമായേക്കും കശ്മീരിലെ നിലവിലെ  സാഹചര്യങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ശാരദാപീഠം സന്ദര്‍ശിക്കുന്നതിനുള്ള ഇടനാഴി പണിയാന്‍ ഇമ്രാാന്‍ഖാന്റെ  നേതൃത്വത്തിലുള്ള പാക് സര്‍ക്കാര്‍ സമ്മതമറിയിച്ചിട്ടുണ്ട്. ഹൈന്ദവ ആരാധനാലയമായതിനാല്‍ ശാരദാപീഠത്തെ പാക് സര്‍ക്കാര്‍ പൂര്‍ണമായും അവഗണിച്ചിരിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

India

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.