Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിദ്യയിലൂടെ ആത്മവൃത്തി

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 16, 2019, 08:39 pm IST
in Samskriti

 ശരീരം ഉണ്ടാകുന്നതിനുകാരണം കര്‍മമാണ്. വീണ്ടും കര്‍മം ചെയ്തുകൊണ്ടിരുന്നാല്‍ വീണ്ടും ശരീരംലഭിച്ച് സുഖദുഃഖങ്ങള്‍ അനുഭവിച്ച് സംസാരത്തില്‍ ജനനമരണങ്ങള്‍ സംഭവിച്ച് ഒരു ചക്രംപോലെ വന്നുംപോയുമിരിക്കും ഇതിനുകാരണം അജ്ഞാനമാണ്. അജ്ഞാനം നശിപ്പിക്കാനുള്ള കഴിവ് കര്‍മ്മത്തിനില്ല. വിദ്യ( ജ്ഞാനം) ക്കുമാത്രമേയുള്ളു. അജ്ഞാനത്തില്‍ നിന്നാണ് കര്‍മ്മം ഉണ്ടായത്. അത് അവിദ്യകൊണ്ടു നശിക്കുകയില്ല. ജ്ഞാനം കൊണ്ടുമാത്രമേ കര്‍മനാശം സംഭവിക്കുകയുള്ളു. രാഗം ക്ഷയിക്കാതിരുന്നാല്‍ ദേഷകര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കും. അകിന്റെ ഫലമായി വീണ്ടും സംസാരം ഉണ്ടായേ മതിയാവൂ. അതിനാല്‍ ബുദ്ധിമാന്മാര്‍ ജ്ഞാനത്തിനുള്ള വഴിയന്വേഷിച്ചുതുടങ്ങുന്നു. 

ഇതുകേട്ട് ലക്ഷ്മണന്‍ ചോദിച്ചു. വിദ്യകളെപ്പോലെതന്നെ കര്‍മങ്ങളും വേദത്തില്‍ വിധിച്ചിട്ടുണ്ടല്ലോ. പ്രാണനുള്ളവരെല്ലാം കര്‍മംചെയ്യണമെന്ന് വേദം വിധിച്ചിരിക്കുന്നു. കര്‍മം ചെയ്തില്ലെങ്കില്‍ ദോഷമാണെന്നുപോലും വേദത്തില്‍ പറഞ്ഞിരിക്കുന്നു.അങ്ങനെയാകുമ്പോള്‍ മുമുക്ഷുക്കളും കര്‍മം ചെയ്തുകൊണ്ടിരിക്കണം എന്നുവരുന്നില്ലേ? ഇതിനു രാമന്റെ മറുപടി ഇപ്രകാരമാണ്. ആ വാദം ശരിയല്ല. വിദ്യസ്വതന്ത്രമാണ്. അതുകൊണ്ട് ബ്രഹ്മപ്രാപ്തി സംഭവിക്കുന്നു. അത് അന്യാപേക്ഷിതമില്ലാത്തതാണ്. കര്‍മത്തിന്റെ സഹായം ജ്ഞാനത്തിന് ആവശ്യമില്ല. വേദത്തില്‍ വിധിച്ചിരിക്കുന്ന യാഗകര്‍മങ്ങള്‍ സത്യമാണെങ്കിലും അതിന് നിരവധി കാര്യങ്ങള്‍ വേണല്ലോ. ഋത്വിക്കുകളും സംഭാരങ്ങളുംവേണം. കര്‍മകാണ്ഡത്തില്‍ പറയുന്ന കാര്യംചെയ്തുകൊണ്ടിരുന്നാല്‍ സ്വര്‍ഗത്തിലോ നരകത്തിലോപോകും. കര്‍മമുക്തിസംഭവിക്കുന്നില്ല. കര്‍മംകൊണ്ട് ദേഹാഭിമാനം ജനിക്കുന്നു. അത് കര്‍മം വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ അഹങ്കാരം നശിച്ചാലേ വിദ്യലഭിക്കുകയുള്ളു. അപ്പോള്‍ കര്‍മംകൊണ്ട് അവിദ്യ നശിക്കുന്നില്ല. വര്‍ദ്ധിക്കുന്നതേയുള്ളു. വിശുദ്ധമായ വിജ്ഞാനംകൊണ്ട് പ്രകാശിക്കുന്ന വിദ്യയിലൂടെ അവസാനം ആത്മവൃത്തിലഭിക്കുന്നു. അപ്പോള്‍ എല്ലാ ആത്മവ്യാപാരങ്ങളും അവസാനിക്കുന്നു. കര്‍മമുണ്ടാക്കുന്ന കാരകങ്ങളും നശിക്കുന്നു. ക്രിയക്കുകാരണമായിത്തീരുന്ന കര്‍ത്താവ് കര്‍മം ക്രിയ ഇവമൂന്നും ചേര്‍ന്നതാണ് കാരകം. അതിനാല്‍ കാരകവും വിദ്യയും ഒരിക്കലും ഒന്നിച്ചിരിക്കുകയില്ല. സല്‍ബുദ്ധിയുള്ളവന്‍ കര്‍മങ്ങളെല്ലാം ഉപേക്ഷിക്കണം. സദാസമയവും ആത്മധ്യാനത്തില്‍ ബുദ്ധിയെ ഉറപ്പിച്ച് ഇന്ദ്രിയങ്ങളില്‍നിന്നും നിവൃത്തനായിരിക്കണം. മായയുടെ സ്വാധീനംകൊണ്ട് ശരീരാദികളില്‍ ആത്മാവാണ് എന്നബോധം ഉണ്ടായിരിക്കുന്നുവോ, അതുവരെ കര്‍മംചെയ്തുകൊണ്ടിരിക്കും. ആതല്ല ആത്മാവ് ആതല്ല ആത്മാവ് എന്നുള്ള നേതി നേതി തത്വം കൊണ്ട് ശരീരമല്ല ആത്മാവെന്നുറപ്പിച്ചിട്ട് പരമാത്മാവിനെ അറിയണം. അപ്പോള്‍ കര്‍മങ്ങളെ ത്യജിക്കാന്‍ സാധിക്കും. ആത്മാവില്‍ ജ്ഞാനം എപ്പോള്‍ പ്രകാശിക്കുന്നുവോ ആ നിമിഷത്തില്‍ സംസാരത്തിനു കാരണമായ മായ കാരകങ്ങളോടുകൂടി നശിക്കും. പ്രാണങ്ങളെയും ശ്രുതികളെയും ആശ്രയിച്ച് ആ മായയെ നശിപ്പിച്ചാല്‍ കര്‍മങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന മായ വീണ്ടും ജനിക്കുകയില്ല. മായയെ നശിപ്പിക്കാന്‍ പ്രയാസമാണ്. നശിച്ചാല്‍ പിന്നെ ഉണ്ടാകുകയുമില്ല. മറ്റൊന്നിനെയും ആശ്രയിക്കാതെ മുക്തിലഭിക്കും. 

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.