Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീതാകല്യാണ വൈഭോഗമേ…

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Aug 10, 2019, 03:28 am IST
in Samskriti

ബ്രഹ്മര്‍ഷി വിശ്വാമിത്രനൊത്ത് രാമലക്ഷ്മണന്മാര്‍ മിഥിലയിലെ യാഗശാലയിലെത്തി. കുമാരന്മാരെ കണ്ടിട്ട് ജനകമഹാരാജാവ്, ഇങ്ങനെ അത്ഭുതപ്പെട്ടു: 

 ഇമൗ കുമാരൗ ഭദ്രം

 ദേവതുല്യ പരാക്രമൗ

 അശ്വിനാവിവ രൂപേണ

 സമുപസ്ഥിത യൗവനൗ

ഈ കുമാരന്മാരിരുവരും തുല്യപരാക്രമികള്‍ തന്നെ. സൗന്ദര്യത്തില്‍ അശ്വനീകുമാരന്മാര്‍. യൗവനം വന്നു ചേര്‍ന്നിരിക്കുന്ന ഇവര്‍, എന്തിന് കാല്‍നടയായി വന്നു. 

വിശ്വാമിത്രന്‍: ‘പുത്രൗ ദശരഥസ്യേ തൗ’ ദശരഥ സുതന്മാര്‍. അങ്ങയുടെ സുപ്രസിദ്ധമായ ധനുസ്സു കാണാന്‍ ഇവര്‍ക്ക് ഇച്ഛയുണ്ട്. 

ജനകസദസ്സ്. സീതാസ്വയംവരം. ബന്ധുമിത്രാദികളുടെ സാന്നിധ്യം. സീത, ഊര്‍മിള, മാണ്ഡവി, ശ്രുതകീര്‍ത്തി എന്നീ വധുക്കള്‍. വരന്മാരോ, രാമനും ലക്ഷ്മണനും ഭരതനും ശത്രുഘ്‌നനും. സീതയെ രാമനെ ഏല്‍പ്പിച്ചു കൊണ്ട് ജനകന്‍ ഇങ്ങനെ പറഞ്ഞു: ‘രാമാ, ഇതാ എന്റെ മകള്‍ സീത. ഈ വിവാഹ നിമിഷം മുതല്‍ അവള്‍ നിന്റെ ധാര്‍മിക പഥത്തില്‍ സഞ്ചരിക്കും. അവളെ സ്വീകരിക്കൂ. അവള്‍ ക്ഷേമം, ശാന്തി, ആനന്ദം ഇവ കൊണ്ടു വരും. നിന്റെ കൈകൊണ്ട് അവളുടെ കൈപിടിക്കൂ. ഈ നിമിഷം മുതല്‍ അവള്‍ എന്നും നിന്റെ നിഴലാണ്.’

വിശ്വാമിത്രന്റെ തിരോധാനം. വടക്കോട്ട്  ഹിമാലയത്തിലേക്ക് മഹര്‍ഷിയുടെ യാത്ര. നാം പിന്നീട് രാമായണത്തില്‍ വിശ്വാമിത്രനെ കാണുന്നേയില്ല. തന്റെ വേഷം ഭംഗിയായി ആടിത്തിമിര്‍ത്ത് അരങ്ങൊഴിയുന്നു. ആരാണ് സീത? ഊര് , പേര്, കുലം, ജാതി, മാതാപിതാക്കള്‍, ജനനതീയതി ഒക്കെയും അജ്ഞാതം. ഉഴവു ചാലില്‍ കിടന്ന കുട്ടിയെ ജാതി നോക്കാതെ ജനകന്‍ വളര്‍ത്തി. ജനകന്‍ വിദേഹാധിപതിയാണ്. വിദേഹി എന്നാല്‍ ദേഹാഭിമാനമില്ലാത്തവന്‍ എന്നര്‍ഥം. അങ്ങനെയുള്ള ഒരു മഹാനുഭാവനു മാത്രവേ, ഇങ്ങനെയൊരു സദ്കര്‍മം ചെയ്യാനാന്‍കഴിയൂ. സീതാശബ്ദത്തിന് ഭൂമിയുമായാണ് ബന്ധം. ഭൂമിസുതയാണ് സീത. ഋഗ്വേദത്തില്‍ സീതാശബ്ദമുണ്ട്. കലപ്പ എന്ന അര്‍ഥത്തില്‍. ശതപഥബ്രാഹ്മണത്തിലും സീതാപദം കാണാം. സീത ബ്രഹ്മതത്വ ബോധമാണ്. പ്രകൃതിയാണ്. വിശ്വമാതൃത്വത്തിന്റെ ശാ്വശീകൃത സത്യമാണ്.   

വൈദിക സംജ്ഞ പില്‍ക്കാലത്ത് സ്ത്രീനാമമായി മാറിയെന്നു പറയാം. സീതാരാമന്മാരുടെ  ഗാര്‍ഹസ്ഥ്യം നാരദന്റെ വാക്കുകളിലിങ്ങനെ:

‘യാതൊന്നു യാതൊന്നു 

പുല്ലിംഗ വാചകം

വേദാന്തവേദ്യതന്‍ 

സര്‍വവുമേവ നീ

ചേതോവിമോഹന

സ്ത്രീലിംഗ വാചകം

യാതൊന്നതൊക്കവേ

ജാനകീ ദേവിയും

സീതാദേവി ഒരിക്കല്‍ ശ്രീരാമചന്ദ്രനോടു പറഞ്ഞ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: ‘ന പിതാ, നാത്മജോ, ന മാതാ, ന സഖീജന.. നാരീണാം പതിരേ കോ ഗതിഃ സദാ’. ഇഹപരലോകങ്ങളില്‍ സ്ത്രീക്ക് എല്ലാം ഭര്‍ത്താവു മാത്രം. അച്ഛനല്ല, മക്കളല്ല, അമ്മയല്ല, തോഴികളുമല്ല. കണവനെ കണ്‍കണ്ട ദൈവമായി കാണുന്ന ഒരു ഭര്‍തൃമതിയുടെ ഹൃദയം നാം ഇവിടെ കാണുന്നു. ആര്‍ഷ സംസ്‌കൃതിയിലെ സ്ത്രീ സങ്കല്പത്തിന്റെ വിശ്വോത്തര മാതൃകതന്നെ സീതാദേവി. 

കൗസല്യയും സീതയും തമ്മിലുള്ള ഈ സംഭാഷണം അമ്മായിഅമ്മയും മരുമകളും തമ്മിലാണെന്നോര്‍ത്ത് ശ്രദ്ധിക്കുക. 

കൗസല്യ: ‘പൂര്‍വ ജന്മത്തിലെ ദുഷ്‌കൃതം ഹേതുവായിട്ടാണ് ഈ ജന്മത്തില്‍ ഉത്തമ പ്രസൂതകളല്ലാത്ത സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ അനാദരിക്കുന്നത്. കാട്ടിലയക്കപ്പെട്ട എന്റെ പുത്രന്‍ ഭവതിയാല്‍ അവമതിക്കപ്പെടരുത്. അവന് രാജ്യമില്ല. ധനമില്ല. സഹായികളില്ല. എങ്കിലും അവന്‍ ഭവതിക്ക് പ്രത്യക്ഷ ദൈവമായി വിളങ്ങട്ടെ.’ 

സീത: ‘പാതിവ്രത്യപാഠം പഠിക്കാത്തവരുടെ കൂട്ടത്തില്‍ അവിടുന്ന് എന്നെ ഉള്‍പ്പെടുത്തരുത്. ചന്ദ്രനെ വെടിഞ്ഞ് നിലാവിന് നിലനില്‍പ്പില്ല. കമ്പിയില്ലാതെ വീണ ശബ്ദിക്കുകയില്ല. എത്ര സന്താനങ്ങളുണ്ടായാലും ഭര്‍ത്താവില്ലാത്തവള്‍ സുഖമനുഭവിക്കുകയില്ല.’ ഭാരതസ്ത്രീയുടെ ഭാവശുദ്ധി സീതയില്‍നിന്നും പഠിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.