Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചന്ദനപ്പൊട്ടിനുള്ളിലെ കുങ്കുമച്ചാര്‍ത്ത്

പി.വി.കൃഷ്ണന്‍ കുറൂര്‍ by പി.വി.കൃഷ്ണന്‍ കുറൂര്‍
Aug 4, 2019, 03:41 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

കാലാതീതമായ വരയുടേയും വര്‍ണങ്ങളുടേയും ലോകം സൃഷ്ടിച്ച കലാകാരനായിരുന്നു കെ.കെ. വാരിയര്‍. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശ്രീകോവില്‍ ഭിത്തികളില്‍ വാരിയര്‍ വരച്ച ചിത്രങ്ങള്‍ കാലത്തെ അതിജീവിച്ച് നിലനില്‍ക്കുമെന്നതില്‍ സംശയമില്ല. കേരളീയ ചിത്രലേഖന പാരമ്പര്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങള്‍ നഷ്ടപ്പെടുത്താതെ തന്നെ, പ്രാദേശികമായ രചനാ ശൈലികളെ സമന്വയിപ്പിച്ച്, തന്റേതായ ഒരു ചിത്രണശൈലി രൂപപ്പെടുത്തിയ അനുഗൃഹീത ചിത്രകാരനായിരുന്നു വാരിയര്‍. 2018-ല്‍ അന്തരിച്ച ഈ കലാകാരന് സമര്‍പ്പിക്കുന്ന തിലോദകം കൂടിയാണ് ‘വാരിയരുടെ വര്‍ണ പ്രപഞ്ചം’ എന്ന പുസ്തകം. ഈ ലഘു ഗ്രന്ഥത്തിലൂടെ ഡോ. കൂമുള്ളി ശിവരാമന്‍, കെ.കെ. വാരിയരുടെ രേഖകളുടേയും നിറങ്ങളുടേയും രൂപങ്ങളുടേയും അലൗകിക പ്രപഞ്ചത്തിലേക്ക് നമ്മെ ആനയിക്കുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയില്‍ (1970) ചുറ്റമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്തുണ്ടായിരുന്ന ഗുരുവായൂര്‍ ശ്രീവൈകുണ്ഠം എന്ന അനന്തശയനചിത്രം പൂര്‍ണ്ണമായും നശിച്ചുപോയി. ശ്രീകോവില്‍ച്ചുമരുകളിലെ ചിത്രങ്ങളും അടര്‍ന്നു പോകാന്‍ തുടങ്ങി. ആ അവസരത്തിലാണ് മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായര്‍, പട്ടാമ്പി കൃഷ്ണ വാരിയര്‍, എം.കെ. ശ്രീനിവാസന്‍ എന്നിവരോടൊപ്പം ആ ചിത്രങ്ങളുടെ പുനഃസൃഷ്ടിക്കായി കെ.കെ. വാരിയരും നിയുക്തനാകുന്നത്. ചുവരില്‍നിന്നും പഴയ ചിത്രങ്ങള്‍ അടര്‍ത്തിയെടുക്കുന്ന സാങ്കേതിക വിദ്യ കണ്ടെത്തുകയും വിജയകരമായി പ്രയോഗിക്കുകയും ചെയ്തത് കെ.കെ. വാരിയരാണ്.

ബ്രഹ്മാവിന്റെ വിഗ്രഹസിദ്ധി, വിഗ്രഹം ബ്രഹ്മാവ് സുതപസ്സിന് നല്‍കുന്നത്, സുതപസ്സിന്റെയും പത്‌നിയുടെയും വിഗ്രഹപൂജ, ദൗമ്യ മഹര്‍ഷി വസുദേവര്‍ക്ക് വിഗ്രഹം നല്‍കുന്നത്, ദേവകീ വസുദേവന്മാരുടെ പൂജ, ബൃഹസ്പതി സമുദ്രത്തില്‍ വിഗ്രഹം ദര്‍ശിക്കുന്നത്, ഗുരുവും വായുവും, വിഗ്രഹവുമായി രുദ്രതീര്‍ത്ഥത്തിനു മുകളില്‍ എത്തുന്നത്, വിഗ്രഹ പ്രതിഷ്ഠ തുടങ്ങി ഒട്ടേറെ ആലേഖനങ്ങള്‍ അക്രിലിക്കില്‍, വാരിയര്‍ ചെയ്തിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പുരാവൃത്തവും ചരിത്രവുമെല്ലാം രേഖാവര്‍ണ്ണ സാക്ഷാത്കാരത്തിലൂടെ അനാവൃതമാവുന്നതിന്റെ വിവരണങ്ങളാണ്, തികഞ്ഞ കലാമര്‍മ്മജ്ഞതയോടെ ഡോ. കൂമുള്ളി ശിവരാമന്‍ നല്‍കുന്നത്.

കണ്ണൂര്‍ പരിയാരം സുബ്രഹ്മണ്യക്ഷേത്രച്ചുമരുകളില്‍ വാരിയര്‍ ചെയ്ത, അജന്താ ചിത്രങ്ങളോട് സാദൃശ്യമുള്ള, രചനകളെക്കുറിച്ചും പത്മനാഭപുരം, മട്ടാഞ്ചേരി, കൃഷ്ണപുരം എന്നിവിടങ്ങളിലെ സൃഷ്ടികളെക്കുറിച്ചും ഡോ. കൂമുള്ളി പരാമര്‍ശിക്കുന്നുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിയ വരകളുടെ ശൈലിയില്‍നിന്നും വേറിട്ടു നില്‍ക്കുന്നവയാണ് ഈ ആവിഷ്‌കാരങ്ങളെന്ന് അദ്ദേഹം അപഗ്രഥിക്കുന്നുമുണ്ട്.

കലാകാരന്മാരുടെ, പ്രത്യേകിച്ച് ചുവര്‍ ചിത്രകാരന്മാരുടെ പ്രിയപ്പെട്ട കഥാതന്തുവാണല്ലോ ‘ഗജേന്ദ്ര മോക്ഷം’.  ഈ കഥാസന്ദര്‍ഭത്തെ ചൈതന്യവത്താക്കിക്കൊണ്ട്, ഗരുഡാരൂഢനായ മഹാവിഷ്ണുവിന്റെ പ്രത്യക്ഷപ്പെടലും ഗജേന്ദ്രന്റെ ദൈന്യാവസ്ഥയും ഭക്തി പ്രഹര്‍ഷവും, അതിന്റെ സമഗ്രമായ വര്‍ണ്ണലയ ചാരുതയോടെ വാരിയര്‍ ചിത്രീകരിച്ചതെങ്ങനെയെന്ന് ഡോ. ശിവരാമന്‍ വിശദമായി നിരൂപണം ചെയ്യുന്നുണ്ട്. വാരിയരുടെ മഹാഭാരതം രചന, അക്ഷയപാത്രം കഥ, കാളിയമര്‍ദ്ദനം, ഗോവര്‍ദ്ധനോദ്ധാരണം തുടങ്ങിയ പുരാവൃത്തങ്ങള്‍ വിവിധ ചുവരുകളിലേയ്‌ക്ക് വാരിയര്‍ എപ്രകാരമാണ് കലാസൗന്ദര്യത്തികവോടെ പകര്‍ത്തിവച്ചിരിക്കുന്നത് എന്നും കൂമുള്ളി വിശദമാക്കുന്നുണ്ട്.

വാരിയരുടെ ഛായാചിത്ര രചനകളിലെ ഭാവോന്മീലന വൈഭവത്തെക്കുറിച്ചാണ് മറ്റൊരിടത്ത് ഡോ. കൂമുള്ളി പറയുന്നത്. ശ്രീശങ്കരാചാര്യര്‍, സ്വാമി ചിന്മയാനന്ദന്‍, തപോവന സ്വാമികള്‍, സ്വാതി തിരുനാള്‍, രാജാരവിവര്‍മ്മ, കുറൂരമ്മ, സത്യസായിബാബ, എഴുത്തച്ഛന്‍ തുടങ്ങി ഒട്ടേറെ മഹത്തുക്കളെ സാത്വിക തേജസ്സോടെ വാരിയര്‍ വരച്ചിട്ടുണ്ട്. ”ഓലയും നാരായവും കൈകളിലൊതുക്കി തൊട്ടരികില്‍ പറന്നിരിക്കുന്ന ശുകതരുണിയില്‍ നിന്നൂര്‍ന്നു വീഴുന്ന രാമകഥ പകര്‍ത്തുന്ന ആചാര്യന്‍ ഭക്തിമുക്തിയുടെ വിഗ്രഹമായി മാറുന്നുണ്ട്” എന്ന് ഗ്രന്ഥകര്‍ത്താവ് കാവ്യാത്മകമായി വര്‍ണ്ണിക്കുന്നത് വായിക്കുമ്പോള്‍, ആ ചിത്രണങ്ങള്‍ ഒന്ന് നേരില്‍ കണ്ടാസ്വദിക്കാന്‍ കൊതി തോന്നിപ്പോകും നമുക്ക്. മ്യൂറല്‍ ശൈലിയില്‍ ജലച്ചായത്തില്‍ ചെയ്ത ‘മഹാകവി അക്കിത്തം’ എന്ന രചനയിലെ ഭാവ-ധ്വനി ഭദ്രതയേയും അദ്ദേഹം വാഴ്‌ത്തുന്നുണ്ട്.

ചുവര്‍ ചിത്രണ കലയിലെ കേരളീയത്തനിമയെക്കുറിച്ച്, ഭാരതീയവും കേരളീയവുമായ അതിന്റെ പൈതൃകത്തെക്കുറിച്ച്, ആ രചനകള്‍ നിര്‍വഹിക്കുന്ന ആത്മീയ സംവേദനത്തെക്കുറിച്ച്, അവ നല്‍കുന്ന യോഗാത്മക ദര്‍ശനത്തെക്കുറിച്ച് അതിലെ പ്രകൃത്യുപാസനയെക്കുറിച്ച്, അവയുടെ സാമൂഹ്യ പ്രസക്തിയെക്കുറിച്ച്, രചനാ തന്ത്രങ്ങളെക്കുറിച്ച് ഒക്കെ, അബവോധമുണ്ടാവാന്‍ ഈ ഗ്രന്ഥം നമ്മെ സഹായിക്കുന്നു. കളറിലും ബ്ലാക്ക് ആന്‍ഡ് വൈറ്റിലുമായി വാരിയരുടെ ഇരുപതിലേറെ ചിത്രണങ്ങളുടെ പകര്‍പ്പുകള്‍ ചേര്‍ത്തിട്ടുള്ളത് ഈ പുസ്തകത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഡോ. എം.ജി. ശശിഭൂഷണിന്റെ അവതാരിക ഒരു തിലകച്ചാര്‍ത്തായി പരിശോഭിക്കുകയും ചെയ്യുന്നു.

അച്ഛനെക്കുറിച്ചുള്ള മകന്‍ ശശി കെ. വാരിയരുടെ ‘ഓര്‍മ്മച്ചിത്രം’ എന്ന ഭാഗം ഈ ഗ്രന്ഥത്തിന് മറ്റൊരലങ്കാരമായി മാറുന്നു. ഓര്‍മ്മകളുടെ ചുവരില്‍ തന്റെ പിതാവിനെ മനോഹരമായി ആലേഖനം ചെയ്യുകയാണ് മകന്‍ ശശി. കേന്ദ്രീയ വിദ്യാലയത്തില്‍ 35 വര്‍ഷം ചിത്രകലാദ്ധ്യാപകനായും എറണാകുളം രവിപുരത്തെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ സ്ഥാപക ഡയറക്ടറായും ഗുരുവായൂരിലെ ‘ചിത്രഗേഹം’ സ്റ്റുഡിയോ ഡയറക്ടറായും കലാ പ്രവര്‍ത്തനം നടത്തിയ കെ.കെ. വാരിയര്‍, പൈതൃക സംസ്‌കൃതിയെ ആരാധിച്ചിരുന്ന ഒരു ദേവ്യുപാസകനായിരുന്നു എന്ന് മകന്‍ അനുസ്മരിക്കുന്നു.

ആത്മീയതയേയും കലയേയും സമന്വയിച്ച് പ്രഭാഷണങ്ങള്‍ നടത്തുന്നതില്‍ എക്കാലത്തും ഉത്സുകനായിരുന്നു വാരിയര്‍ എന്നും മകന്‍ ഓര്‍മ്മിക്കുന്നു. രാജാ രവിവര്‍മ്മ എന്ന അനശ്വര കലാകാരനില്‍നിന്നും, ഗുരു സി.വി. ബാലന്‍ നായരില്‍നിന്നുമാണ് കലയും കലാദര്‍ശനവും അദ്ദേഹം സ്വായത്തമാക്കിയതെന്നും ശശി കെ. വാരിയര്‍ വിലയിരുത്തുന്നു. ഗുരുവായൂര്‍ ശ്രീകോവില്‍ ഭിത്തിയിലെ ചിത്രമെഴുത്തില്‍ അച്ഛന് സഹായിയായി  നില്‍ക്കാന്‍ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ ധന്യതയെന്നും മകന്‍ എഴുതുന്നു. ”ഉള്ളിലെ നാരായണ മന്ത്രമുരുവിട്ടുകൊണ്ടാണ് കെ.കെ. വാരിയര്‍ ഗുരുവായൂരിലെ അനശ്വര ചിത്രങ്ങള്‍ എഴുതിയത്” എന്നും ”വാരിയരുടെ സംഭാവനകളെക്കുറിച്ചുള്ള സൂക്ഷ്മപഠനമാണ്” ഈ ഗ്രന്ഥമെന്നും മഹാകവി അക്കിത്തം, ആമുഖക്കുറിപ്പില്‍ പറഞ്ഞതിനപ്പുറത്ത്, ഒരു ബഹുമതിയും വേണ്ടല്ലോ ഈ പുസ്തകത്തിനും അതിന്റെ കര്‍ത്താവിനും!

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ പതാക,  വേള്‍ഡ് ബലൂച് വിമന്‍സ് ഫോറം പ്രസിഡന്റ് പ്രൊഫ. നൈല ഖാദ്രി ബലോച്
Article

മലയാളിയുടെയും സ്വപ്നമല്ലേ ബലൂചിന്റെ സ്വാതന്ത്ര്യം?

Main Article

ആണവോര്‍ജ്ജവും വികസിത ഭാരതവും

Editorial

പാകിസ്ഥാന്‍ അക്രമികളുടെ ആള്‍ക്കൂട്ടം

News

വിഴിഞ്ഞത്ത് തുരങ്കപാത പുരോഗമിക്കുന്നു: എസ്. അനന്തരാമന്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ സീ എയര്‍ കാര്‍ഗോ പദ്ധതി: രാഹുല്‍ ഭട്‌കോട്ടി

പുതിയ വാര്‍ത്തകള്‍

നടപ്പാതകളില്ലാത്തത് അപകടങ്ങള്‍ കൂട്ടും: വി.എസ്. സഞ്ജയ്കുമാര്‍

ആ ഓട്ടോഗ്രാഫ് ഇനിയും കിട്ടിയില്ല

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സെമിനാറില്‍ സോഹന്‍ റോയ് സംസാരിക്കുന്നു. കിഷോര്‍കുമാര്‍ സമീപം

വിഴിഞ്ഞം വരയ്‌ക്കുന്ന സാമ്പത്തിക ഭൂപടം; നമുക്കൊരുമിച്ച് ഈ തുറമുഖത്തെ ലോകോത്തരമാക്കാം: സോഹന്‍ റോയ്

വിഴിഞ്ഞം തുറമുഖം തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റും: പ്രദീപ് ജയരാമന്‍

ജന്മഭൂമി സുവര്‍ണജൂബിലി യുടെ ഭാഗമായി പൂജപ്പുരയില്‍ സംഘടിപ്പിച്ച പ്രദര്‍ശിനിയില്‍ നിന്ന്‌

ജന്മഭൂമി സുവര്‍ണജയന്തി: മികച്ച പവലിയനുകള്‍; ഓവറോള്‍ പെര്‍ഫോമന്‍സ് റെയില്‍വേയ്‌ക്ക്

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘വിജയത്തില്‍ എല്ലാവര്‍ക്കും നന്ദി’

ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സംസാരിക്കുന്നു

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘ജനകീയ വിഷയങ്ങള്‍ ഒരുവേദിയില്‍’

ലോകാഃ സമസ്താ സുഖിനോ ഭവന്തു....  ജന്മഭൂമി ലെജന്റ് ഓഫ് കേരള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പദ്മഭൂഷണ്‍ കെ.എസ്. ചിത്ര സദസ്സിനെ അഭിവാദ്യം ചെയ്യുന്നു

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

‘തീവ്രവാദികൾ എവിടെ ഒളിച്ചാലും ഇന്ത്യ അവരെ കണ്ടെത്തി ഇല്ലാതാക്കും’ : ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്: അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്, അതിര്‍ത്തിയിലെ സേന സന്നാഹം ഉടനെ പിന്‍വലിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies