Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗയയിലെത്തിയ ദിവ്യചൈതന്യം

സാവിത്രി by സാവിത്രി
Jul 27, 2019, 03:33 am IST
in Samskriti

അചഞ്ചലമാണ് ബാബയോടുള്ള ഭക്തിയെങ്കില്‍ ആ ദിവ്യസാന്നിധ്യം നിങ്ങളോടൊപ്പം എവിടെയുമുണ്ടാകും. അരികെ നിന്നത് തൊട്ടറിയാനാകും. കൂരിരുട്ടിലും വെളിച്ചമായ്, പൊള്ളുന്ന നോവുകളില്‍ തണലായ്, ജീവിതസമസ്യകള്‍ക്ക് ഉത്തരമായ് നിറഞ്ഞൊഴുകിയ അഭൗമചൈതന്യം.  

ഷിര്‍ദിയിലെത്തി ബാബയെ ദര്‍ശിച്ച്, പരിചരിച്ച് ജന്മസാഫല്യമറിഞ്ഞ ഒരു കൂട്ടം മനുഷ്യരുണ്ടായിരുന്നു.  നാഗ്പൂര്‍ സ്വദേശിയായ കാക്കാസാഹെബ് ദീക്ഷിതും ഗ്വാളിയോറിലെ നാനാസാഹെബ് ചന്ദോര്‍ക്കര്‍ക്കറും ആ ഗണത്തില്‍ പെടുന്നവരാണ്. എന്തിനും ഏതിനും അവരുടെ അഭയകേന്ദ്രം ഷിര്‍ദിയായിരുന്നു. 

ഒരിക്കല്‍, മകന്റെ ഉപനയനത്തിന് ബാബയെ ക്ഷണിക്കാനായി കാക്കാസാഹെബ് ദ്വാരകാമായിയിലെത്തി. ഇതേ സമയത്താണ് മകന്റെ കല്യാണത്തിന് ഗ്വാളിയോറിലേക്ക്  ക്ഷണിക്കാനായി ചന്ദോര്‍ക്കറുമെത്തിയത്. തനിക്കു പകരം ശിഷ്യനായ ഷാമയെ അയയ്‌ക്കാമെന്ന്  ബാബ അവരോട് പറഞ്ഞു. 

രണ്ടു ചടങ്ങുകള്‍ക്കും ഷാമ സന്തോഷത്തോടെ യാത്രയായി. ആദ്യം നാഗ്പൂരിലേക്ക് അവിടെ നിന്ന് ഗ്വാളിയോറിലേക്ക്. സഹയാത്രികനായി സുഹൃത്ത് അപ്പാ കോട്ടെയുമുണ്ടായിരുന്നു. മടക്കയാത്രയില്‍ പുണ്യസ്ഥലങ്ങളായ കാശിയും പ്രയാഗും ഗയും സന്ദര്‍ശിക്കാനായിരുന്നു അവരുടെ തീരുമാനം. പുറപ്പെടും മുമ്പ് അക്കാര്യം  ബാബയെ അറിയിച്ച് അനുമതിയും വാങ്ങിയിരുന്നു. അതു കേട്ടപ്പോള്‍,  ‘ നിങ്ങള്‍ കാശിയും പ്രയാഗും കണ്ടു മടങ്ങിയെത്തുമ്പോഴേക്കും ഞാന്‍ ഗയയിലെത്തിയിരിക്കുമെന്ന് ‘  തമാശ രൂപേണ ബാബ മറുപടി പറഞ്ഞു. 

അങ്ങനെ, ഷാമയും അപ്പാകോട്ടെയും നാഗ്പൂരെത്തി. ഉപനയനത്തില്‍ പങ്കെടുത്തു. മടങ്ങുമ്പോള്‍ യാത്രാച്ചെലവിനായി ഷാമയ്‌ക്ക്, കാക്കാസാഹെബ് 200 രൂപ നല്‍കി. 

പിറ്റേന്ന് ഇരുവരും ഗ്വാളിയാറിലെത്തി. വിവാഹത്തില്‍ പങ്കെടുത്തു. ബാബയുടെ പ്രതിനിധിയായി എത്തിയവര്‍ക്ക് അര്‍ഹിക്കുന്ന സ്വീകരണം തന്നെ ലഭിച്ചു. തിരിച്ചു പോരുമ്പോള്‍ ചന്ദോര്‍ക്കറും ബന്ധുക്കളും കൈനിറയെ ഷാമയ്‌ക്ക് ദക്ഷിണയും നല്‍കി. അവിടെനിന്ന് യാത്രയായത് കാശിയിലേക്കായിരുന്നു. രണ്ടു മാസം അവിടെ താമസിച്ചു.  അതു കഴിഞ്ഞ് അയോധ്യ.   ഭഗവത് ചിന്തകളും പ്രാര്‍ഥനയുമായി ശ്രീരാമചന്ദ്രന്റെ ജന്മസ്ഥലിയില്‍ 21 നാള്‍ ഇരുവരും തങ്ങി. അയോധ്യയും പ്രയാഗും കണ്ട്, ഗയയിലേക്കായിരുന്നു തുടര്‍യാത്ര.   

ഗയ സ്‌റ്റേഷനില്‍ വണ്ടിയിറങ്ങിയപ്പോഴാണറിഞ്ഞത് അവിടെയാകെ  പ്ലാഗ് പടര്‍ന്നതായുള്ള വാര്‍ത്ത. ഇരുവര്‍ക്കും ഭയമായി. എന്തു ചെയ്യണമെന്നോര്‍ത്ത് സ്‌റ്റേഷനില്‍ ഇരിക്കുമ്പോഴാണ് തീര്‍ഥാടകര്‍ക്ക് ഭക്ഷണവും താമസവുമൊരുക്കുന്ന ഒരു പുരോഹിതന്‍ അതുവഴിയെത്തിയത്. പ്ലാഗിനെക്കുറിച്ച് ഭയക്കാതെ തന്നോടൊപ്പം വരാന്‍ അയാള്‍ ഷാമയെും സുഹൃത്തിനെയും ക്ഷണിച്ചു. 

ഇരുവരും അയാള്‍ക്കൊപ്പം പോയി. വലിയൊരു വീട്ടിലാണ് അവര്‍ക്ക് താമസമൊരുക്കിയത്. അവിടെയെത്തിയപ്പോള്‍ എന്തെന്നില്ലാത്ത ശാന്തതയായിരുന്നു ഷാമയുടെ മനസ്സിന് ലഭിച്ചത്. അതിവിശാലമായൊരു ഹാളിലേക്കാണ് അവര്‍ ആദ്യം കയറിയത്. അതിന്റെ മധ്യത്തിലായി ചുമരില്‍ ഷാമയൊരു അപൂര്‍വ കാഴ്ച കണ്ടു. തേജസ്സു വഴിഞ്ഞൊഴുകുന്ന ബാബയുടെ വലിയൊരു ഛായാചിത്രം. സന്തോഷം കൊണ്ട് ഷാമയുടെ കണ്ണു നിറഞ്ഞു. അവിടെ അങ്ങനെയൊരു ദൃശ്യം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. കാതുകളില്‍ ബാബയുടെ വാക്കുകള്‍ പ്രകമ്പനമായി. ‘നിങ്ങള്‍ കാശിയും പ്രയാഗും കണ്ടു മടങ്ങിയെത്തുമ്പോഴേക്കും ഞാന്‍ ഗയയിലെത്തിയിരിക്കും…’  അപ്പോള്‍ ആ പറഞ്ഞതിനര്‍ഥം ഇതായിരുന്നു. തനിക്കു മുമ്പേ ബാബ ഇവിടെയെത്തിയിരിക്കുന്നു!

അതാകട്ടെ തന്റെ കൈവശമുണ്ടായിരുന്ന ചിത്രം. കണ്ണില്‍ നിന്ന് ആനന്ദധാരയൊഴുകി.  

ചിത്രവും നോക്കി മിഴിച്ചു നിന്ന ഷാമയെ പുരോഹിതന്‍ തട്ടി വിളിച്ചു. പ്ലാഗിനെ ഭയന്നാണ് ഷാമ കരയുന്നതെന്നാണ് അയാള്‍ ധരിച്ചത്. പക്ഷേ ഈ പടം എവിടെ നിന്നു കിട്ടിയെന്നായിരുന്നു ഷാമയുടെ ചോദ്യം. അതു തനിക്ക് ലഭിച്ചതെങ്ങനെയെന്ന് അയാള്‍ പറഞ്ഞു തുടങ്ങി. 

ഗയയിലേക്ക് വരുന്ന തീര്‍ഥാടകര്‍ക്ക് യാത്രാസൗകര്യമൊരുക്കാനായി ഷിര്‍ദിയ്‌ക്കടുത്തുള്ള മന്‍മദിലും പുനതാംബയിലും അദ്ദേഹത്തിന്റെ ഒരു ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. അതിലെ ജീവനക്കാരില്‍ നിന്നാണ് അയാള്‍ ബാബയെക്കുറിച്ച് അറിഞ്ഞത്. അതോടെ ബാബയെ കാണണമെന്ന ആഗ്രഹമായി. ഷിര്‍ദിയിലെത്തി ബാബയെ കണ്ടു വണങ്ങി. 12 വര്‍ഷം മുമ്പായിരുന്നു അത്. അവിടെ ഷാമയെന്ന വ്യക്തിയുടെ മുറിയില്‍ തൂക്കിയിട്ടിരുന്ന പടമാണിതെന്നും ബാബയുടെ സമ്മതത്തോടെ അതു തനിക്ക് ലഭിച്ചെന്നും പുരോഹിതന്‍ ആവേശത്തോടെ പറഞ്ഞു നിര്‍ത്തി. അതേ ഷാമയാണ് തന്റെ മുമ്പില്‍ നില്‍ക്കുന്നതെന്ന് അറിഞ്ഞതോടെ അയാളുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ഷാമയ്‌ക്കും അപ്പാകോട്ടെയ്‌ക്കും പിന്നീട് അവിടെ ലഭിച്ചത് രാജകീയ സ്വീകരണമായിരുന്നു. ഷാമയുടെ മനസ്സപ്പോഴും ഷിര്‍ദ്ദിയിലെ അവധൂതന്റെ മായാലീലകളില്‍ ലയിച്ചിരിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

World

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

India

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

World

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

സിഎമ്മെ ഇത് മോശമാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.