ശാസ്ത്രീയനാമം: Vinca rosea, Vinca alba
സംസ്‌കൃതം: ഉഷമലരി, നിത്യകല്യാണി, നയന്‍താര
എവിടെകാണാം: ഇന്ത്യയിലുടനീളം സമതലപ്രദേശങ്ങളില്‍ ഇതൊരു പൂച്ചെടിയായി നട്ടുവളര്‍ത്തുന്നു. ഇത് രണ്ടുതരത്തില്‍ കാണാം. വെളുത്ത പൂക്കളുള്ളവയും പിങ്ക് പൂക്കളുള്ളവയും.
പ്രത്യുല്‍പാദനം: വിത്തില്‍ നിന്നും തണ്ടില്‍നിന്നും.
ചില ഔഷധപ്രയോഗങ്ങള്‍: പിങ്ക് നിറത്തില്‍ പൂവുള്ള ഉഷമലരിയുടെ പൂവും ഇലയും ഇളംതണ്ടും എടുത്ത്, മൈലാഞ്ചി ഇല, തുമ്പവേര്, വിലുതി ഇല എന്നിവ ചേര്‍ത്ത് നെയ്യില്‍ വറുത്തെടുത്ത് കല്ലുരലില്‍ പൊടിക്കുക. ഈ പൊടി വീണ്ടും നെയ് ചേര്‍ത്ത് വറുത്തു പൊടിക്കുക. ഇത് പത്തുതവണ ആവര്‍ത്തിക്കണം. ഇങ്ങനെ ലഭിക്കുന്ന പൊടി അഞ്ച് ഗ്രാം എടുത്ത് ചൂടുവെള്ളത്തിലോ, തേനിലോ കലക്കി, രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും കഴിച്ചാല്‍ രക്താര്‍ബുദം ഉള്‍പ്പെടെ എല്ലാത്തരം ക്യാന്‍സറുകളും ശമിക്കുമെന്ന് വൃദ്ധവൈദ്യന്മാര്‍ പറയുന്നു. ഉത്തരകര്‍ണാടകത്തിലും ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടില്‍ ചെന്നൈ, മധുര എന്നിവിടങ്ങളിലും ഈ ചികിത്സ നടത്തിവരുന്നു. ചില ആശ്രമങ്ങളിലും ഈ ചികിത്സ പ്രചാരത്തിലുണ്ട്. ( ലേഖകന്‍ ഇത് പ്രയോഗിച്ചിട്ടില്ല).
പിങ്ക് പൂക്കളുള്ള ശവക്കോട്ടപച്ചയുടെ വേര് 60 ഗ്രാം, ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം അരസ്പൂണ്‍ തേനും ചേര്‍ത്ത് ദിവസം രണ്ടു നേരം തുടര്‍ച്ചയായി ഏഴുദിവസം സേവിച്ചാല്‍ രക്തസമര്‍ദ്ദം കുറയും. രക്തസമ്മര്‍ദ്ദത്തിന് മറ്റു മരുന്നുകള്‍ കഴിക്കുമ്പോള്‍ ഇത് ഉപയോഗിക്കുന്നത് നല്ലതല്ല. രക്തസമ്മര്‍ദം അതിരൂക്ഷമാകുന്ന വേളകളില്‍ അത് പെട്ടെന്ന് കുറയ്‌ക്കാനായി ശവക്കോട്ടപ്പച്ചയുടെ വെള്ളപ്പൂ, അഞ്ചെണ്ണം എടുത്ത് അരഗ്ലാസ് ചൂടുവെള്ളത്തില്‍ ഞെരടി, ആ വെള്ളം അല്പം തേനും കൂട്ടി കുടിക്കുക. 20 മിനുട്ടിനകം രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാകും. എന്നാലിത് താത്കാലിക ശമനത്തിനുള്ള ഔഷധം മാത്രമാണ്. നിത്യവും സേവിക്കാന്‍ പാടുള്ളതല്ല. അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ സേവിക്കാവൂ. പ്രമേഹരോഗികള്‍ പിങ്ക് പൂവും ഇലയും ഉണക്കിപ്പൊടിച്ച് ഓരോ സ്പൂണ്‍ പൊടി വീതം ചൂടുവെള്ളത്തില്‍ കലക്കി, ദിവസം രണ്ടു നേരം കഴിച്ചാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക