Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാറണം കൃഷിമേഖല

ഡോ. ടി.പി. സെന്‍കുമാര്‍ by ഡോ. ടി.പി. സെന്‍കുമാര്‍
Jun 27, 2019, 03:02 am IST
in Vicharam

ലോകത്തില്‍ ഏറ്റവും ഉയര്‍ന്നനിലയില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിക്കുന്ന വലിയ രാജ്യമായി പുരോഗമിക്കുകയാണ് ഇന്ത്യ. എങ്കിലും രണ്ടുകാര്യങ്ങളില്‍ നമ്മുടെ പ്രതേ്യകശ്രദ്ധ പതിയേണ്ടിയിരിക്കുന്നു. അതു കാര്‍ഷികരംഗവും, തൊഴില്‍ രംഗവുമാണ്. ഇന്ത്യയില്‍ ഏകദേശം 55 ശതമാനത്തിലധികം ജനങ്ങള്‍ ഇപ്പോഴും കാര്‍ഷികവൃത്തിയില്‍നിന്നാണ് ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നത്. അതേസമയം, നമ്മുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 17 ശതമാനത്തോളം മാത്രമാണ് കാര്‍ഷികരംഗത്തുനിന്ന് ഉണ്ടാകുന്നത്. അതിലേയ്‌ക്കൊന്നു കണ്ണോടിക്കുന്നതു നന്നായിരിക്കും.

സംസ്ഥാന-ദേശീയ തലത്തിലുള്ള കൃഷിയും അനുബന്ധ മേഖലയിലുള്ള മൊത്ത മൂല്യവര്‍ദ്ധിത/മൊത്ത സംസ്ഥാന മൂല്യവര്‍ദ്ധിത ഓഹരികള്‍ 2011-2012 (സ്ഥിര വിലയില്‍-പട്ടിക ഒന്ന്) 

ഇന്ത്യയുടെ ദേശീയ ആഭ്യന്തര മൊത്തവരുമാനം, ആളോഹരി വരുമാനം എന്നിവയിലുണ്ടാകുന്ന വര്‍ദ്ധനവ് പലപ്പോഴും ചെറുകിട കര്‍ഷകരിലും കാര്‍ഷികതൊഴിലാളികളിലും അതേരീതിയില്‍തന്നെ എത്തിപ്പെടുന്നില്ല. 

ഇന്ത്യയുടെ ദേശീയ മൊത്തവരുമാനം, മൊത്ത ആഭ്യന്തര ഉല്‍പാദനം, ആളോഹരിവരുമാനം 2011-2012ലെ കണക്കനുസരിച്ച് (കോടി രൂപയില്‍-പട്ടിക രണ്ട്).

പലപ്പോഴും വലിയ ഭൂവുടമകളും വരുമാനത്തിന്റെ അസന്തുലിതമായ വിതരണവുംമൂലം ചെറുകിട കര്‍ഷകര്‍ക്കും, കാര്‍ഷികമേഖലയോട് അനുബന്ധിച്ച തൊഴിലാളികള്‍ക്കും പൊതുവായി ചൂണ്ടിക്കാണിക്കുന്ന വികസനത്തിന്റെ ശരിയായ ഫലങ്ങള്‍ ലഭിക്കണമെന്നില്ല. വരുമാനം വിതരണം ചെയ്യുന്നതിലുണ്ടാകുന്ന അസമത്വങ്ങള്‍/അസന്തുലിതാവസ്ഥകള്‍ എന്നിവ ഇതിന് വലിയൊരു കാരണമാണ്. കാലാവസ്ഥാവ്യതിയാനങ്ങള്‍, ജലലഭ്യത, വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, കൂലിയിലും, വളം തുടങ്ങിയവയിലും ഉണ്ടാകുന്ന വര്‍ദ്ധനവുകള്‍ എന്നിങ്ങനെകണക്കിലെടുത്താല്‍ എന്തുകൊണ്ട് കര്‍ഷക ആത്മഹത്യകളും, കാര്‍ഷികരംഗത്തെ ബുദ്ധിമുട്ടുകളും നിലനില്‍ക്കുന്നുവെന്ന് മനസ്സിലാക്കാം. കാര്‍ഷികകടം എഴുതിതള്ളലും, കര്‍ഷകര്‍ക്ക് ചെറിയ തുകകള്‍ നല്‍കലും ആശ്വാസമാകുമെങ്കിലും ദീര്‍ഘനാളത്തേക്ക് കാര്‍ഷികരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മറ്റുനടപടികള്‍ ആവശ്യമാണ്.  

തെരെഞ്ഞെടുത്ത രാജ്യങ്ങളിലെ വരുമാനത്തിന്റെ അസന്തുലിതാവസ്ഥ (കോടി രൂപയില്‍-പട്ടിക മൂന്ന്)

ഗിനി ഇന്‍ഡക്‌സ് എന്നത് വരുമാനത്തിലെയും വിതരണത്തിലെയും സന്തുലിതാവസ്ഥയെയും, അസന്തുലിതാവസ്ഥയെയും ചൂണ്ടിക്കാണിക്കുന്നതാണ്. ഒരുസമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യമായവിധത്തില്‍ വരുമാനം വീതിക്കപ്പെടുമ്പോള്‍ ഗിനി ഇന്‍ഡക്‌സ് പൂജ്യമായിരിക്കും. എന്നാല്‍ ഒരാള്‍ക്കുമാത്രം എല്ലാവരുമാനവും സമ്പത്തും ഉണ്ടാവുകയും, മറ്റെല്ലാവരും വരുമാനമില്ലാത്ത അവസ്ഥയില്‍ പൂര്‍ണമായ അസന്തുലിതാവസ്ഥയെന്ന നിലയില്‍ ഗിനി ഇന്‍ഡക്‌സ് 100ല്‍ ആകും. ഗിനി ഇന്‍ഡക്‌സ് പൂജ്യത്തോടെത്ര അടുത്തുവരുന്നുവോ അത്രയും നല്ലനിലയിലായിരിക്കും വരുമാനത്തിന്റെ വിതരണം നടക്കുന്നത്. മറ്റുപല വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളവും ഇത് നല്ലതാണ്. എങ്കിലും വളരെചെറിയ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ ഓഹരിമാത്രം ലഭിക്കുന്ന കാര്‍ഷിക മേഖലയില്‍ ചെറിയ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ലഭിക്കുന്ന വരുമാനത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് വളരെകുറഞ്ഞ വരുമാനമാണ് ലഭിക്കുക.

എന്താണ് മറ്റു നടപടികള്‍?

നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ ആഭ്യന്തരമൊത്ത വരുമാനത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രം, 55 ശതമാനത്തോളം വരുന്ന ജനസംഖ്യ വിഭജിച്ച് എടുക്കേണ്ടി വരുന്നതുമൂലം ഉണ്ടാകുന്ന അസന്തുലിതാവസ്ഥയാണ് കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്‌നം. അതിനാല്‍ ഒന്നാമതായി ചെയ്യേണ്ടത്, കാര്‍ഷിക മേഖലയില്‍നിന്നുള്ള ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും, കയറ്റുമതിയും, ആഭ്യന്തരഡിമാന്റും അനുസരിച്ച് വ്യത്യസ്തങ്ങളായ ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുകയുമാണ്. ലോകവിപണിക്കും, രാജ്യത്തിനും ഓരോവര്‍ഷത്തേയ്‌ക്കും വേണ്ടിവരുന്ന വിവിധയിനം ഉല്‍പന്നങ്ങള്‍ എത്ര? അവ എത്രമാത്രം? ഏതെല്ലാം സംസ്ഥാനങ്ങളില്‍ കൃഷിചെയ്യാം? ആവശ്യമെങ്കില്‍ അവ രണ്ടോ മൂന്നോ മാസത്തേയ്‌ക്ക് സ്റ്റോറേജുകളില്‍ എങ്ങനെ സൂക്ഷിക്കാം? അങ്ങനെയുള്ള കാര്യക്ഷമമായ സ്റ്റോറേജുകള്‍ എങ്ങനെ ഉറപ്പാക്കാം? ഇത്തരം കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ഉരുളക്കിഴങ്ങ്, തക്കാളി, സവാള തുടങ്ങിയ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നവര്‍ അത് ഉടനെതന്നെ വിറ്റഴിച്ചില്ലെങ്കില്‍ ചീത്തയായി പോകുമെന്നുള്ളതുകൊണ്ട് കിട്ടുന്നവിലയ്‌ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇതിനുപകരം രാജ്യത്തെമ്പാടും ഇത്തരം കാര്‍ഷികഉല്‍പന്നങ്ങള്‍ മാസങ്ങളോളം സൂക്ഷിക്കുന്നതിന് സ്റ്റോറേജുകള്‍ ഉണ്ടാക്കിയാല്‍, അധിക ഉല്‍പാദനമോ, ഉല്‍പാദനക്കുറവോ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ നേരിടാം. സുസ്ഥിരമായ വിധത്തില്‍ കാര്‍ഷിക ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും, ആയത് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും അതുവഴിതെളിക്കും. 

കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ചെയ്യാവുന്ന സഹായമായ കടംനല്‍കല്‍, വിത്തും അനുബന്ധ കാര്‍ഷിക ഉപകരണങ്ങളും നല്‍കല്‍ എന്നിവയൊക്കെ സഹായകമാകാറുണ്ടെങ്കിലും നെല്ല്, ഗോതമ്പ് തുടങ്ങി മിക്കവാറും കാര്‍ഷിക ഉല്‍പാദനമേഖലകളില്‍ കൃഷി ചെയ്യാന്‍ തുടങ്ങുന്ന സമയത്തും, വിളവെടുക്കാന്‍ തുടങ്ങുന്ന സമയത്തുമാണ് പരമാവധി തൊഴിലാളികളെ ആവശ്യമായി വരുന്നത്. വര്‍ഷത്തില്‍ മൂന്നോ നാലോ മാസങ്ങള്‍ മാത്രമെ ഈ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ശരിയായ തൊഴില്‍ ലഭിക്കുന്നുള്ളൂ. എട്ടുമാസങ്ങളോളം ഇവര്‍ തൊഴില്‍രഹിതരോ, പൂര്‍ണമായി തൊഴില്‍ ഇല്ലാത്തവരോ ആയി കഴിയേണ്ടിവരുന്നു. ഇതും വലിയ അസംതൃപ്തിക്കും, ദാരിദ്ര്യത്തിനും കാരണമാകുന്നുണ്ട്. അതിനാല്‍ കാര്‍ഷികമേഖലയില്‍ സമൂലമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരേണ്ടത് രാജ്യത്തിന്റെ സമ്പത്ത്‌വ്യവസ്ഥയ്‌ക്കും നിലനില്‍പ്പിനും ഏറ്റവുംവലിയ ജനവിഭാഗത്തിന്റെ സംതൃപ്തമായ ജീവിതത്തിനും അനിവാര്യമാണ്.

കാര്‍ഷിക രംഗത്തും വേണം മെയ്‌ക്ക് ഇന്‍ ഇന്ത്യ

 
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.