സൂര്യനമസ്കാരത്തിന്റെ പഴക്കത്തെപ്പറ്റി സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. 1928ല്‍ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ഔന്ധിലെ രാജാവ് ബാലാ സാഹെബ് പന്ത് 1928 ജനുവരി 31ന് പുറത്തിറക്കിയ സൂര്യനമസ്കാരം എന്ന പുസ്തകം ഈ ലേഖകന്റെ കയ്യില്‍ ഉണ്ട്. സൂര്യനമസ്കാരത്തിന്റെ ഇന്നത്തെ രൂപം തന്നെയാണതിലുള്ളത്, ചിത്ര സഹിതം. അതിനര്‍ഥം 1928 നു മുമ്പുതന്നെ അത് പ്രചരിച്ചിരുന്നു എന്നാണ്.
സാഷ്ടാംഗ നമസ്കാരത്തില്‍ അടിസ്ഥാനമായി രണ്ടു നിലകളാണുള്ളത് തൊഴുതു നില്കുക, നിലത്തു വീണു നമസ്കരിക്കുക. ഇടയില്‍ പല ശാസ്ത്രീയ ആസനങ്ങളും ചേര്‍ത്ത് ഉരുത്തിരിഞ്ഞു വന്നതാവണം സൂര്യനമസ്കാര പദ്ധതി. വളരെ എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്നതേയുള്ളൂ സൂര്യനമസ്കാരത്തിന്റെ ക്രമങ്ങള്‍. മന്ത്രത്തോടു കൂടി ചെയ്താല്‍ കൂടുതല്‍ ഫലം ലഭിക്കുമെന്നും അറിയണം. ഓരോ സ്റ്റെപ്പിനും ഓരോ മന്ത്രം ചൊല്ലുന്ന രീതി ചില വിദേശ ചാനലുകളില്‍ കണ്ടു. അങ്ങിനെയല്ല വേണ്ടത്. തൊഴുത് ‘ഓം ഹ്രാം മിത്രായ നമ: ‘ എന്നു ചൊല്ലിയ ശേഷം സൂര്യനമസ്കാരത്തിന്റെ 12 സ്റ്റെപ്പുകളും ചെയ്ത് അടുത്ത നമസ്കാരം തുടങ്ങുമ്പോഴാണ് ‘ഓം ഹ്രീം രവയേ നമ: ‘ എന്ന രണ്ടാം മന്ത്രം ചൊല്ലേണ്ടത്.
ഓം എന്ന് ആദ്യവും നമ: എന്ന് അവസാനവും എല്ലാറ്റിനം ചേര്‍ക്കണം. അതിനു ശേഷം ഹ്രാം, ഹ്രീം, ഹ്രൂം, െ്രെഹം, ഹ്രൗം, ഹ്ര: എന്നിവ ഓരോന്നായി ചേര്‍ക്കണം. പിന്നീട് 12 മന്ത്രങ്ങള്‍, മിത്രായ, രവയേ, സൂര്യായ, ഭാനവേ, ഖഗായ, പൂഷ്ണേ, ഹിരണ്യഗര്‍ഭായ, മരീചയേ, ആദിത്യായ, സവിത്രേ, അര്‍ക്കായ, ഭാസ് കരായ എന്നിവ ചേര്‍ക്കണം. പതിമൂന്നാമത്തേതിന് ഓം ശ്രീ സവിത്രേ സൂര്യനാരായണായ നമ: എന്നും ചേര്‍ക്കും.. ഇതോടൊപ്പം വേദമന്ത്രങ്ങള്‍ ചേര്‍ത്ത് നീണ്ട മന്ത്രങ്ങള്‍ ചൊല്ലുന്നവരും ഉണ്ട്. ഉദാ: ഓം ഹ്രാം ഉദ്യന്നദ്യ മിത്രമഹ: ഹ്രാം ഓം മിത്രായ നമ: ഇത്രയും കൂടിയാണ് ഒരു മന്ത്രം. അത്രയും സാങ്കേതികം.
സൂര്യപ്രകാശം ലഭിക്കാത്ത പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരു രോഗമല്ലാത്ത രോഗമുണ്ട് Seasonal Affective Disorder ഋതുഭേദമനുസരിച്ചു വരുന്ന കുഴപ്പങ്ങള്‍. ഉറക്കക്കുറവ്, ജോലി ചെയ്യാന്‍ മടി, കൂടുതല്‍ ഭക്ഷണം, കുടിയ ആശങ്ക എന്നിങ്ങനെയുള്ളവയാണ് ‘ രോഗ ‘ലക്ഷണങ്ങള്‍.വെളിച്ചം കാണാതെ മുറിയിലച്ചെു പൂട്ടിയാലും ഒരുവന്റെ മനസ്സ് അടഞ്ഞുപോകും. ആൃശഴവ േകശഴവ േവേമൃമു്യ ആണ് മേല്‍പ്പറഞ്ഞ രോഗത്തിന്റെ ചികത്സ. കൃത്രിമമായി പ്രകാശം കാട്ടല്‍തന്നെ. നമുക്ക് വേണ്ടുവോളം സൂര്യപ്രകാശം കിട്ടുന്നതിനാല്‍ ഇതൊന്നും നാം അറിയുന്നില്ല. രാവിലെ, പ്രാണന്‍നിറഞ്ഞ പുഞ്ചിരിയോടെ തന്റെ രശ്മികളാകുന്ന തങ്കക്കരങ്ങള്‍ കൊണ്ട് നമ്മെ പുല്കി തഴുകി ഉത്സാഹിപ്പിക്കുന്ന സൂര്യനപ്പൂപ്പനെ ‘സവിതാവേ, സൂര്യ’ എന്നു വിളിച്ച് ഒന്നു വണങ്ങിപ്പോയാല്‍ എന്താണ് തെറ്റ്?.മറ്റെന്താണ് ശരി?
(അവസാനിച്ചു)
9447077203
സൂര്യനമസ്കാരം 3
പ്രതികരിക്കാൻ ഇവിടെ എഴുതുക: