Categories: Sports

ഉറുഗ്വെയെ തളച്ച് ജപ്പാന്‍

Published by

പോര്‍ട്ടോ അലിഗ്രി: കോപ്പ അമേരിക്കയിലെ ക്ലാസിക് പോരാട്ടത്തില്‍ ജപ്പാന്‍ ഉറുഗ്വെയെ സമനിലയില്‍ പിടിച്ചുനിര്‍ത്തി. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. വിവാദമായ പെനാല്‍റ്റി ഗോളിലാണ് ഉറുഗ്വെ ജപ്പാനൊപ്പം എത്തിയത്.

കോജി മിയോഷി രണ്ട് തവണ ജപ്പാനെ മുന്നിലെത്തിച്ചു. ആദ്യം സുവാരസ് നേടിയ വിവാദ പെനാല്‍റ്റി ഗോളിലും രണ്ടാം പകുതിയില്‍ ജോസ് ജിമിനസ് ഹെഡ്ഡറിലൂടെ നേടിയ ഗോളിലും ഉറുഗ്വെ സമനില പിടിച്ചു.

ഈ സമനില ജപ്പാന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ ഇക്വഡോറിനെ തോല്‍പ്പിച്ചാല്‍ ജപ്പാന് അവസാന എട്ട്് ടീമുകളില്‍ ഒന്നാകാനാകും.

ഉദ്ഘാടന മത്സരത്തില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച ഉറുഗ്വെ കാര്‍ട്ടര്‍ ഉറപ്പാക്കാനുള്ള അവസരം തുലച്ചു. ജപ്പാനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ അവര്‍ക്ക് ക്വാര്‍ട്ടറിലെത്താമായിരുന്നു.

ആദ്യ മത്സരത്തില്‍ ചിലിയോട് ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് തോറ്റ ജപ്പാന്‍ ഇന്നലെ ഉറുഗ്വെക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്.

എഡിസണ്‍ കവാനി, ലൂയി സുവാരസ് എന്നിവരടങ്ങുന്ന ഉറുഗ്വെയുടെ മുന്നേറ്റനിരയെ ജപ്പാന്‍ പ്രതിരോധനിര ഫലപ്രദമായി തടഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by