ആഗോള തീവ്രവാദത്തിന് മതമുണ്ട്. അത് പൊതുവേദിയില്‍ പറയാന്‍ ശരാശരി മതേതരക്കാരന് ധൈര്യമില്ല അത്രമാത്രം.പൊളിറ്റിക്കല്‍ ഇസ്ലാമാണ് മനുഷ്യരാശിക്ക് എതിരായ തീവ്രവാദത്തിന്റെ മതം. അഥവാ ഭൂമി ശാസ്ത്രപരമായ ദേശപരിമിതികള്‍ക്ക് അതീതമായി ഏകലക്ഷ്യം പ്രഖ്യാപിച്ച് അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏക തീവ്രവാദം പൊളിറ്റിക്കല്‍ ഇസ്ലാമാണ്.
സിറിയക്ക് വേണ്ടി പാരീസില്‍, കാബൂളിന് തിരിച്ചടി ന്യൂയോര്‍ക്കില്‍, ന്യൂസിലാന്‍ഡിന് മറുപടി ശ്രീലങ്ക, ലിബിയക്ക് പകരം ഡെന്‍മാര്‍ക്ക്, ഈജിപ്തിനായി കാനഡ. അങ്ങനെ ആഗോളപരമായ ദേശമോ രാഷ്‌ട്രീയമോ ഇല്ലാതെയാണ് പൊളിറ്റിക്കല്‍ ഇസ്ലമിന്റെ പ്രവര്‍ത്തനം. ലോകത്തിലെ വിവിധവും വ്യത്യസ്ഥവുമായ പ്രദേശിക ജിഹാദികളെ മാലയിലെ മുത്തുമണി മാതിരി കോര്‍ക്കുന്ന ചരടാണ് പൊളിറ്റിക്കല്‍ ഇസ്ലാം.
തക്ക്ബീറും ജിഹാദും ഫത്വയും എല്ലാം തീവ്രവാദികള്‍ ഹൈജാക്ക് ചെയ്തു. അടുത്ത ലക്ഷ്യം പരിശുദ്ധ ഖുറാന്‍ ആണ്. ഖുറാന്റെ ആത്മീയ ചൈതന്യം ആവാഹിച്ച സൂഫിസം ലോകത്തെമ്പാടും പ്രത്യേകിച്ച് ഭാരതത്തില്‍ അനുദിനം ക്ഷയിക്കുന്നു. ഈ വിടവില്‍ കടന്ന് വരുന്നത് മൗലാന മൗദൂദിയുടെ അനുയായികളോ സലഫി തീവ്രവാദികളോ ആണ്.
നാസിര്‍ മദനിയില്‍ തുടങ്ങി സക്കീര്‍ നായ്‌ക്ക് വഴി മുജാഹിദ്ദീന്‍ ബാലുശ്ശേരി വരെ ഉള്ളവര്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ തീവ്രവാദ പ്രചാരണത്തിന് രാഷ്‌ട്രീയമായും ആദ്ധ്യാത്മികമായതുമായ ന്യായങ്ങള്‍ അവതരിപ്പിക്കുന്നു. ഇത് അത്യന്ത്യം അപകടകരം തന്നെ. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്‌ക്ക് ശേഷം ആഗോള മുതലാളിത്ത ചൂഷണത്തിനെ ചെറുത്തു നില്‍ക്കുന്നവര്‍ എന്ന മേലങ്കിയില്‍ ആണ് തീവ്രവാദികള്‍ പരിഷ്‌കൃത സമൂഹത്തില്‍ നുഴഞ്ഞ് കയറിയത്.
അതുവഴി ഉണ്ടാക്കിയെടുത്ത ഇടത് സ്ലോട്ട് ഉപയോഗിച്ച് മനുഷ്യാവകാശ സമരങ്ങള്‍, സാമ്രാജ്യത്വ വിരുദ്ധ സമരം തുടങ്ങിയവയിലൂടെ പൊതുവേദിയില്‍ സ്വീകാര്യത ഉറപ്പിച്ച് മാന്യമായ സ്ഥാനം പൊളിറ്റിക്കല്‍ ഇസ്ലാം നേടി. തുടര്‍ന്ന് ഭൂസമരങ്ങള്‍, കുടിറിയക്ക് പ്രതിരോധ സമരങ്ങള്‍ എന്നിവ ഏറ്റെടുത്ത് അടിത്തറ വിപുലപ്പെടുത്തുന്നതാണ് സാമൂഹിക ഇടപെടലിന്റെ അടുത്ത ഘട്ടങ്ങളില്‍. അതേസമയത്ത് തന്നെ സനാതന ധര്‍മ്മത്തിനെ ശിഥിലമാക്കാനുള്ള ജോലി പുരോഗമനപ്രസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്ന സംഘടനകളിലും മാധ്യമ മേഘലയിലും കയറിപ്പറ്റിയതോ വിലക്ക് വാങ്ങിയതോ ആയ കാരാര്‍ ജോലിക്കാര്‍ തങ്ങളുടെ ദൗത്യം ആരംഭിക്കും.
ഗോപാലകനായ ഭഗവാന്‍ ശ്രീ കൃഷ്ണന്റെ പേരില്‍ അറിയപ്പെടുന്ന സ്ഥാപനത്തില്‍ പശുവിറച്ചി ഫെസ്റ്റ് നടത്തുക. സരസ്വതീദേവിയുടെ നഗ്‌നചിത്രം അവിഷ്‌കാര സ്വാതന്ത്ര്യമാക്കുക. ക്ഷേത്ര ദര്‍ശനത്തെ അഭാസവത്കരിക്കുക. അങ്ങനെ പ്രതിലോമപ്രവര്‍ത്തനങ്ങള്‍ ദിനംപ്രതിയെന്നവണ്ണം. മറുഭാഗത്ത് വ്യാഖ്യാനിച്ച് ഉണ്ടാക്കിയ ആരോപണത്തിന്റെ പേരില്‍ കോളേജ് അധ്യാപകന്റെ കൈ തീവ്രവാദികള്‍ മുറിച്ച് നീക്കുന്നു. ഭരണകൂടം, മണ്ടനായ അദ്ധ്യാപകന്‍ എന്ന പട്ടം ചാര്‍ത്തി സംഭവത്തെ ലളിതവല്‍കരിക്കുന്നതോടെ പൊളിറ്റിക്കല്‍ ഇസ്ലാമിന് അതിന്റെ ലക്ഷ്യത്തിലേക്ക് ഉള്ള പാകമായി സമൂഹം മാറിയെന്ന് മനസിലാക്കാം.
നൂറ്റാണ്ടുകള്‍ ഇസ്ലാം, ക്രിസ്ത്യന്‍ ഭരണകൂടങ്ങള്‍ നിലനിന്നിട്ടും മത രാജ്യമായി മാറാതെ നില്‍ക്കുന്ന ഭാരതമെന്ന ഈ അത്ഭുത സംസ്‌കാരത്തെ നശിപ്പിക്കാന്‍ ജമാഅത്തെ ഇസ്ലാമി കണ്ടു പിടിച്ച എളുപ്പവഴിയാണ് കമ്യൂണിസ്റ്റുകള്‍. പൊളിറ്റിക്കല്‍ ഇസ്ലാമുകള്‍ കമ്യൂണിസ്റ്റുകളായി പരകായപ്രവേശനം നടത്തി ഹൈന്ദവത തകര്‍ക്കുക എന്നതാണു ലക്ഷ്യം. തുടര്‍ന്ന് കമ്യൂണിസം ലോകത്ത് എവിടെയും പോലെ സ്വയം തകര്‍ന്നുകൊള്ളും.
ഹൈന്ദവ ഐക്യത്തിന്റെ സകല ആവശേഷിപ്പുകളും ചോദ്യം ചെയ്യപ്പെടുകയോ തെരുവില്‍ വിചാരണ ചെയ്യപ്പെടുകയോ ചെയ്യുന്നു. ഹിന്ദു സമാജത്തില്‍ ഒന്നായി ആചരിക്കുന്ന വിഷയങ്ങളില്‍ വിവിധ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നു. അതുവഴി ഒരോ ബിംബങ്ങളും തര്‍ക്കങ്ങളാക്കി സര്‍ക്കാരുകള്‍ ഇടപെട്ട് ആയതിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നു. വിശ്വാസികള്‍ വഞ്ചിക്കപ്പെടുന്നു.
ശ്രീപത്മനാഭന്റെ കാര്യത്തില്‍ നിലവറയിലെ ധനം, അയ്യപ്പന്റെ കാര്യത്തില്‍ ആചാരം, വടക്കുന്നാഥന്റെ കാര്യത്തില്‍ മൃഗസ്‌നേഹം, നെന്മാറ വേലയില്‍ കരിമരുന്ന് വിവാദം തുടങ്ങി ഓണവും ശ്രീകൃഷ്ണ ജയന്തിയും വരെയായി. ശിവരാത്രി, വിഷു, വള്ളസദ്യ, അമ്പലപ്പുഴ പാല്‍പ്പായസം തുടങ്ങി അവര്‍ക്ക് ലക്ഷ്യം ഒരു പാട് ഉണ്ട്.
മാധ്യമങ്ങളും ബുദ്ധിജീവികളും സര്‍ക്കാരും ഒരുക്കി നല്‍കിയ അനുകൂല വേളയില്‍ സലഫികളും മൗദൂദികളും ഒന്നായി തീവ്രവാദരൂപം കൈക്കൊള്ളുന്നു. വിഗ്രഹാരാധകരായ സമൂഹവും അത്തരം ഭരണകൂടവും അവസാനിപ്പിക്കപെടേണ്ടതാണ് എന്ന ഇവരുടെ ആഹ്വാനത്തെ ജീവിത ലക്ഷ്യമായി കാണുന്ന ജിഹാദി പോരാളികള്‍ സ്വയം ചാവേറുകളാകുന്നു. വിശുദ്ധ യുദ്ധത്തിലെ മരണം വഴി സ്വര്‍ഗ്ഗംലഭിക്കുമെന്ന മതപഠനം ആണ് ഇസ്ലാമിക് സേറ്റിന്റെ ശക്തിയുടെ അടിസ്ഥാനം.
മുന്‍ കാലത്ത് വ്യക്തിയില്‍ കാണുന്ന ഇസ്ലാമിക ചിഹ്നങ്ങള്‍ സത്യസ്ഥതരുടെയും അച്ചടക്കത്തിന്റെയും വിശ്വാസ്യതയുടെയും ചിന്തകളാണ് അന്യമതസ്ഥന് ഉണ്ടാക്കിയത്. എന്നാല്‍ ഇന്ന് സംശയത്തിന്റെയും ഭയത്തിന്റെയും ചിന്തകള്‍ ഉണര്‍ത്തുന്നു. അതിന് കാരണം ഇസ്രായേലോ അമേരിക്കയോ ഒന്നുമല്ല. സൂഫിസത്തിന്റെ അഥവാ ജ്ഞാനികളുടെ സാമൂഹിക ഇടപെടലിന്റെ കുറവാണ്. ഈ കുറവാണ് പൊളിറ്റിക്കല്‍ ഇസ്ലാം ഒരു മുസ്ലല്‍മാനെ തീവ്രവാദിയാക്കി മാറ്റുന്ന വാതില്‍.
അദ്ധ്യാത്മകമായ പ്രചാരണവും പഠിപ്പിക്കലും ഈ കൂട്ടര്‍ ഏറ്റെടുത്തതാണ് പ്രശ്‌നത്തിന്റെ തീവ്രത കൂട്ടുന്നത്. അക്ബറിനെയോ സക്കീര്‍ നായിക്കിനെയോ പ്രതിരോധിക്കാന്‍ പാണക്കാട് തങ്ങള്‍ക്കോ കാന്തപുരത്തിനോ പറ്റുന്നില്ല. എന്നിട്ടും ഭാരതം അഗോള തീവ്രവാദത്തെ ഒരു പരിധി വരെ പ്രതിരോധിക്കുന്നത് അതിന്റെ സനാതന ധര്‍മ്മമൂല്യങ്ങള്‍ കൊണ്ടാണ്. ആത്യന്തികമായി ഇസ്ലാമിക ഏക ദൈവ സങ്കല്‍പ്പവും സൂഫിസവും അദ്വൈതം തന്നെയാണ്.
ഭാരതീയ സംസകാരത്തിന്റെ പിന്‍തുടര്‍ച്ചക്കാരായ ഭൂരിപക്ഷം മുസ്ലീങ്ങളും തീവ്രവാദവും ഭീകരവാദവും അനുവദിക്കില്ല. ഈ പ്രതിരോധം ഭേദിക്കപ്പെടാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. പക്ഷേ ശത്രുക്കള്‍ ഈ സാംസ്‌കാരികപ്രതിരോധത്തെ തകര്‍ക്കാന്‍ സദാ ശ്രമിക്കുന്നു. അതിനാല്‍ സാംസ്‌കാരിക പൈതൃകത്തിന്റെ ശേഷിപ്പുകള്‍ തകര്‍ക്കുന്നു. അതിന് വേണ്ടിയുള്ള ഉഴുതുമറിക്കല്‍ ആണ് ഇന്ന് നടക്കുന്നത്. കൈയടിക്കും മതേതര പട്ടത്തിനും വേണ്ടി ആഗോള തീവ്രവാദത്തിന്റെ പുറംചട്ട നോക്കിയല്ല നാം പഠിക്കേണ്ടത്. പുറം ചട്ടയല്ല പുസ്തകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: