Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യോഗി കുണ്ഡലിയെ അറിയുന്നവന്‍

ഗംഗാനദി ഇഡാ നാഡിയാണ്. യമുന പിംഗളയും.  അവ രണ്ടും പ്രത്യക്ഷമാണ്. ശരീരം, മനസ്സ് എന്നീ ബോധം നില നിറുത്തുന്നത് ഈ നാഡികള്‍ ആണ്.

കൈതപ്രം വാസുദേവന്‍ നമ്പൂതിരി by കൈതപ്രം വാസുദേവന്‍ നമ്പൂതിരി
May 15, 2019, 01:06 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

കന്ദോര്‍ധ്വേ കുണ്ഡലീ ശക്തി:

സുപ്താ മോക്ഷായ യോഗിനാം

ബന്ധനായ ച മൂഢാനാം

യസ്താം വേത്തി സ യോഗവിത്. – 3 – 107

കുണ്ഡലീ ശക്തി കന്ദത്തിന്റെ (മൂലാധാരത്തിന്റെ ) മേലെ ഉറങ്ങുന്നു – യോഗികളുടെ മോക്ഷത്തിനും മൂഢന്മാരുടെ ബന്ധത്തിനും.കുണ്ഡലിയെ അറിയുന്നവനാണ് യോഗി.

സുഷുമ്നാ മാര്‍ഗത്തില്‍ 3 ഗ്രന്ഥികള്‍, മൂന്ന് കെട്ടുകള്‍, മൂന്നു കമ്പുകള്‍ ഉണ്ട് – ബ്രഹ്മഗ്രസ്ഥി, വിഷ്ണുഗ്രന്ഥി, രുദ്രഗ്രന്ഥി എന്നിവ. അതിലാദ്യത്തേത്, മൂലാധാരത്തിലേതാണ്. ഈ കെട്ടഴിഞ്ഞാലേ ഇപ്പോഴത്തെ ബോധതലത്തില്‍ നിന്ന് മാറാന്‍ കഴിയൂ. അത് ഒരു സൃഷ്ടി പ്രക്രിയയാണ് – ദേശ കാലങ്ങളെ അതിക്രമിക്കുന്ന പുതുജന്മം. അപ്പോള്‍ ഇന്ദ്രിയസുഖങ്ങളില്‍ വിരക്തിയും മോക്ഷത്തില്‍ ഇച്ഛയും ഉണരും. അതാണ് സ്വാത്മാരാമന്‍ പറയുന്നത്, ഇന്ദ്രിയ സുഖങ്ങളില്‍ ഭ്രമിക്കുന്ന മൂഢന്റെ ബന്ധനത്തിനും അല്ലാത്തവന്റെ, യോഗിയുടെ മോചനത്തിന്നും ഈ ഗ്രന്ഥി കാരണമാവും എന്ന്.

കുണ്ഡലീ കുടിലാകാരാ

സര്‍പ്പവത് പരികീര്‍ത്തിതാ

സാ ശക്തിശ്ചാലിതാ യേന

സ മുക്തോ നാത്ര സംശയ: – 3 – 108

കുണ്ഡലി, സര്‍പ്പത്തെപ്പോലെ ചുരുണ്ടിരിക്കുന്നു. ആ ശക്തിയെ ചലിപ്പിക്കുന്നവന്‍ മുക്തനാകും. സംശയമില്ല.

മൂലാധാരചക്രത്തില്‍, ‘ധൂമ്രലിംഗ ‘ത്തില്‍ ( പുകയുടെ നിറത്തിലുള്ള കൊച്ചു ശിവലിംഗത്തില്‍) മൂന്നര തവണ ചുറ്റിയിരിക്കുകയാണ് കുണ്ഡലിനി. ജാഗ്രത്, സ്വപ്‌നം, സുഷുപ്തി എന്നീ അവസ്ഥകളാണ് മൂന്നു ചുറ്റ്. ഓങ്കാരത്തിലെ മൂന്ന് ശബ്ദങ്ങളെയും ഇതു പ്രതിനിധാനം ചെയ്യുന്നു. അരച്ചുറ്റ് തുരീയാവസ്ഥയെ കാണിക്കുന്നു. ശിവലിംഗം സൂക്ഷ്മ ശരീരം തന്നെ. 

ഗംഗാ യമുനയോര്‍മദ്ധ്യേ

ബാലരണ്ഡാം തപസ്വിനീം

ബലാത്കാരേണ ഗൃഹ്ണീയാത്

തദ്വിഷ്ണോ: പരമം പദം – 3 – 109

ഗംഗയുടെയും യമുനയുടെയും മധ്യത്തില്‍ തപസ്വിനിയായ ബാലരണ്ഡ ഇരിക്കുന്നു. അതിനെ പരിശ്രമിച്ചു പിടിക്കണം. അത് വിഷ്ണുവിന്റെ പരമപദമാണ്.

ഇഡാ ഭഗവതീ ഗംഗാ

പിങ്ഗളാ യമുനാ നദീ

ഇഡാ പിംഗളയോര്‍ മധ്യേ

ബാലരണ്ഡാ ച കുണ്ഡലീ – 3 -1 10

ഇഡ ഗംഗയും പിംഗള യമുനയും ആണ്. ഇഡാ – പിംഗളകളുടെയിടയില്‍ കുണ്ഡലിയായ ബാലരണ്ഡയിരിക്കുന്നു.

ഗംഗാനദി ഇഡാ നാഡിയാണ്. യമുന പിംഗളയും.  അവ രണ്ടും പ്രത്യക്ഷമാണ്. ശരീരം, മനസ്സ് എന്നീ ബോധം നില നിറുത്തുന്നത് ഈ നാഡികള്‍ ആണ്.

മനസ്സിന്റെ സ്വഭാവമാണ് ഗംഗയ്‌ക്ക്, ഇഡയ്‌ക്ക്. ഇളകി മറിയുന്ന, സര്‍വത്തിനെയും ഒഴുക്കിയൊടുക്കുന്ന ഭീകര ശക്തിയാണത്. ശിവനാണ് തന്റെ ജടയിലൊതുക്കി അതിനെ നിയന്ത്രിച്ച് ഉപയോഗയോഗ്യമാക്കിയത്. തരം കിട്ടിയാല്‍ അത് കൂലം കുത്തിയൊഴുകും. ദേശബോധം (സ്ഥല ബോധം) ആണ് ഇത് കാണിച്ചുതരുന്നത്. തലച്ചോറിന്റെ വലത്തെ പകുതിയെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.

യമുന ശാന്തമായ നദിയാണ്. പ്രാണനാണ് യമുന എന്ന പിംഗള. അതിന്റെ കരയിലാണ് ശ്രീകൃഷ്ണന്‍ താമസിച്ചത്. കാളിയനെന്ന വിഷസര്‍പ്പം കുറെക്കാലം അതില്‍ വസിച്ച് അതിനെ വിഷമയമാക്കി. കാലത്തിന്റെ സൂചകനാണ് കാളിയന്‍. ഇടതു തലച്ചോറിന്റെ ഉടമ. കൃഷ്ണന്‍ അതിനെ ജയിച്ചു. യമുന ചിലകാലം വറ്റാറുണ്ട്, പ്രാണശക്തി പോലെ. 

അവയുടെ ഇടയിലാണ് സുഷുമ്ന ( സരസ്വതി) ഇരിക്കുന്നത്. അത് അന്തര്‍വാഹിനിയാണ്, അപ്രത്യക്ഷയാണ്, ആത്മീയശക്തിയാണ്. 

ഇവ മൂന്നും ഒന്നായിത്തീരുന്നു അലഹബാദിനടുത്തുള്ള പ്രയാഗില്‍, ആജ്ഞാചക്രത്തില്‍. ഭൂമിശാസ്ത്രപരമായും അതിനുള്ള പ്രാധാന്യം മഹാകുംഭമേളയില്‍ ദൃശ്യമാണ്.

രണ്ഡ എന്നാല്‍ വിധവ. ബാലരണ്ഡ  എന്നാല്‍ ചെറുപ്പക്കാരിയായ വിധവ. അവള്‍ (കുണ്ഡലിനി) ഗംഗാ – യമുനകള്‍ (ഇഡാ – പിംഗളകള്‍) ക്കിടയില്‍ തപസ്സ നുഷ്ഠിക്കുകയാണ്, ഉപവാസമിരിക്കുകയാണ്. ഭര്‍ത്താവ് ശിവന്‍ അകലെ കൈലാസത്തില്‍ (സഹസ്രാരത്തില്‍) തപസ്സിരിക്കുകയാണ്. അതുകൊണ്ട് വിധവയാണ്. അകന്നിരിക്കല്‍ തന്നെ തപസ്സാണ്.

പുച്ഛേ പ്രഗൃഹ്യ ഭുജഗീം

സുപ്താമുദ്ബോധയേച്ച താം

നിദ്രാം വിഹായ സാ ശക്തി –

രൂര്‍ധ്വമുത്തിഷ്ഠതേ ഹഠാത് – 3 – 111

ഉറങ്ങിക്കിടക്കുന്ന ആ സര്‍പ്പത്തെ വാലില്‍ പിടിച്ചുണര്‍ത്തണം. ഉണര്‍ന്നാല്‍ ആ ശക്തി മുകളിലേക്കുയരും.

ഒരു പാമ്പിന്റെ വാലില്‍ പിടിച്ചാല്‍ ഉടന്‍ അത് ശക്തമായി പിടച്ച് ഉയരും. ബന്ധനം വിടുവിക്കാന്‍ ശ്രമിക്കും. ഇവിടെ വാല്‍ മൂലാധാരചക്രം തന്നെ. ഇഡാ – പിംഗളകളെ അടച്ച് സുഷുമ്ന തുറക്കണം. രണ്ടു മൂക്കിലൂടെയും ശ്വാസം തുല്യമായി പോകുന്നത് നാഡീശുദ്ധിയുടെ, സുഷുമ്നാ നാഡി തുറന്നതിന്റെ ലക്ഷണമാണ്. അനുലോമ – വിലോമ, അഥവാ നാഡീശുദ്ധി പ്രാണായാമത്തിന് വളരെയേറെ പ്രാധാന്യമാണ് നല്കപ്പെട്ടിട്ടുള്ളത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ സീ എയര്‍ കാര്‍ഗോ പദ്ധതി: രാഹുല്‍ ഭട്‌കോട്ടി

Kerala

നടപ്പാതകളില്ലാത്തത് അപകടങ്ങള്‍ കൂട്ടും: വി.എസ്. സഞ്ജയ്കുമാര്‍

Kerala

ആ ഓട്ടോഗ്രാഫ് ഇനിയും കിട്ടിയില്ല

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സെമിനാറില്‍ സോഹന്‍ റോയ് സംസാരിക്കുന്നു. കിഷോര്‍കുമാര്‍ സമീപം
Kerala

വിഴിഞ്ഞം വരയ്‌ക്കുന്ന സാമ്പത്തിക ഭൂപടം; നമുക്കൊരുമിച്ച് ഈ തുറമുഖത്തെ ലോകോത്തരമാക്കാം: സോഹന്‍ റോയ്

Kerala

വിഴിഞ്ഞം തുറമുഖം തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റും: പ്രദീപ് ജയരാമന്‍

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി സുവര്‍ണജൂബിലി യുടെ ഭാഗമായി പൂജപ്പുരയില്‍ സംഘടിപ്പിച്ച പ്രദര്‍ശിനിയില്‍ നിന്ന്‌

ജന്മഭൂമി സുവര്‍ണജയന്തി: മികച്ച പവലിയനുകള്‍; ഓവറോള്‍ പെര്‍ഫോമന്‍സ് റെയില്‍വേയ്‌ക്ക്

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘വിജയത്തില്‍ എല്ലാവര്‍ക്കും നന്ദി’

ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സംസാരിക്കുന്നു

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘ജനകീയ വിഷയങ്ങള്‍ ഒരുവേദിയില്‍’

ലോകാഃ സമസ്താ സുഖിനോ ഭവന്തു....  ജന്മഭൂമി ലെജന്റ് ഓഫ് കേരള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പദ്മഭൂഷണ്‍ കെ.എസ്. ചിത്ര സദസ്സിനെ അഭിവാദ്യം ചെയ്യുന്നു

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

‘തീവ്രവാദികൾ എവിടെ ഒളിച്ചാലും ഇന്ത്യ അവരെ കണ്ടെത്തി ഇല്ലാതാക്കും’ : ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്: അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്, അതിര്‍ത്തിയിലെ സേന സന്നാഹം ഉടനെ പിന്‍വലിക്കില്ല

ഹജ്ജ് ആത്മീയപ്രകാശനത്തിനുള്ള യാത്രയെന്ന് മുഖ്യമന്ത്രി , തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കും

പ്ലസ് വണ്‍ പ്രവേശനം: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പട്ടിക വിഭാഗ സംവരണം പാലിക്കണമെന്ന് സര്‍ക്കാര്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന് ആശങ്ക, തടയിടണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ബേബി

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies