തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രൈസ്തവ മിഷണറിമാരുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തന പ്രവര്‍ത്തനം രൂക്ഷം. അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെപ്പോലും പ്രതിസന്ധിയിലാക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ആശുപത്രിയിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം സജീവമാകുന്നത്. സന്ദര്‍ശകര്‍ക്ക് വിലക്കുളള സമയങ്ങളില്‍ ഇത്തരക്കാര്‍ യഥേഷ്ടം വാര്ഡുകളിലെത്തുന്നു. സെക്യൂരിറ്റിയുടേയോ ആശുപത്രി അധികൃതരുടേയോ നിയന്ത്രണം ഇക്കൂട്ടര്ക്കുമേല് ഉണ്ടാകാറില്ല എന്നതും ശ്രദ്ധേയമാണ്.
ലഘുലേഖകളും ക്രീസ്തീയവചനങ്ങളുമടങ്ങിയ പന്ത്രണ്ട് പേജുളള കൃപാസനമെന്ന വാര്‍ത്താപത്രവും സൗജന്യമായി നല്‍കിയാണ് അജണ്ടയ്ക്കനുസൃതമായി മതപരിവര്‍ത്തനശ്രമം നടത്തുന്നവര്‍ രോഗികളെ വശത്താക്കുന്നത്. കൂടാതെ രോഗത്തിന്റെ മൂര്‍ധന്യാവസ്ഥ ചൂണ്ടിക്കാട്ടി പ്രാര്‍ത്ഥനയും നടത്തുന്നു. ആശുപത്രിക്കുളളില്‍ തന്നെ പ്രാര്‍ത്ഥന നടത്തുന്നുവെന്നതാണ് മറ്റൊരു വസ്തുത.
ഡോക്ടര്‍മാരുടെ പരിശോധനയെയും ചികിത്സാക്രമങ്ങളേയും തളളിക്കളഞ്ഞ് പ്രാര്‍ത്ഥന കൊണ്ട് രോഗം മാറ്റാമെന്ന് രോഗിയേയും കൂട്ടിരുപ്പുകാരേയും പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. രോഗിയുടെ അടുത്ത ബന്ധുക്കള്‍ ആരാധനാലയത്തിലെത്തി പ്രാര്‍ത്ഥിച്ചാല്‍ രോഗമുക്തി വേഗത്തിലാവുമെന്നും പ്രചരിപ്പിക്കുന്നു. ഇവര്‍ നല്കുന്ന പത്രത്തിലും പ്രാര്‍ത്ഥനമൂലം രോഗം മാറിയെന്ന് അവകാശപ്പെടുന്ന ചിലരുടെ ചിത്രങ്ങളടങ്ങിയ വാര്‍ത്തകളാണ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാര്‍ഡുകളില്‍ കഴിയുന്ന നിര്‍ധന രോഗികളെയാണ് ഇവര്‍ തുടക്കത്തില്‍ ലക്ഷ്യമിടുന്നത്. ഇത്തരം രോഗികളുടെ വിവരങ്ങള്‍ മിഷണറീസ് പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ ആശുപത്രി ജീവനക്കാര്‍ ഏജന്റെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതായും പറയുന്നു. മിഷണറീസ് പ്രവര്‍ത്തനത്തിന്റെ മറവില്‍ മയക്കുമരുന്നുകള്‍ ആശുപത്രിക്കുളളില്‍ വെച്ച് കൈമാറ്റം നടത്തുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അവശതയില്‍ കിടക്കുന്ന രോഗികളെ പ്രാര്‍ത്ഥനയുടെ പേരില്‍ ബുദ്ധിമുട്ടിക്കുന്ന മിഷണറീസ് പ്രവര്‍ത്തനത്തെ നിയന്ത്രിക്കണമെന്ന ആവശ്യമാണ് രോഗികള്ക്കിടയിലുളളത്. എന്നാല്‍ അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: