Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് 93 കോടി രൂപ

ദേശീയ കുടുംബക്ഷേമ പദ്ധതി വഴി കേന്ദ്രം അനുവദിച്ച തുകയില്‍ ഏറ്റവും കൂടുതല്‍ വിതരണം ചെയ്യാനുള്ളത് തിരുവനന്തപുരത്ത്. ഈയിനത്തില്‍ തിരുവനന്തപുരത്ത് 7894 ഗുണഭോക്താക്കള്‍ക്കായി 2016 മുതല്‍ 2019 വരെ 15,78,80,000 രൂപ നല്‍കാനുണ്ട്.

കെ.കെ. പത്മനാഭന്‍ by കെ.കെ. പത്മനാഭന്‍
Apr 26, 2019, 01:43 am IST
in Kerala

കാസര്‍കോട്: ദേശീയ കുടുംബക്ഷേമ പദ്ധതി വഴി കേന്ദ്രം അനുവദിച്ച തുകയില്‍ ഏറ്റവും കൂടുതല്‍ വിതരണം ചെയ്യാനുള്ളത് തിരുവനന്തപുരത്ത്. ഈയിനത്തില്‍ തിരുവനന്തപുരത്ത് 7894 ഗുണഭോക്താക്കള്‍ക്കായി 2016 മുതല്‍ 2019 വരെ 15,78,80,000 രൂപ നല്‍കാനുണ്ട്. ഏറ്റവും കുറവ് ഇടുക്കിയില്‍, 1121 പേര്‍ക്ക്. ദേശീയ കുടുംബക്ഷേമ പദ്ധതിപ്രകാരം സംസ്ഥാനത്ത് വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നത് 93,96,60,000 രൂപയാണ്. മറ്റ് ജില്ലകളില്‍ കാസര്‍കോട്-1380, കണ്ണൂര്‍-3425, വയനാട്-1431, പത്തനംതിട്ട-1892, കോട്ടയം-2557, പാലക്കാട്,-3477, ആലപ്പുഴ-5106, മലപ്പുറം-3596, കൊല്ലം-5288, തൃശൂര്‍-5030, കോഴിക്കോട്-1382, എറണാകുളം-3449 പേര്‍ക്കാണ് തുക നല്‍കാനുള്ളത്.

2016 മുതല്‍ 2019 മാര്‍ച്ച് വരെയുള്ള ഈ തുക സംസ്ഥാനത്ത് വിതരണം ചെയ്യാതെ കെട്ടിക്കിടക്കുകയാണെന്നാണ് വിവരാവകാശ നിമയപ്രകാരമുള്ള മറുപടിയില്‍ പറയുന്നു. സഹായം തേടി അപേക്ഷ നല്‍കി കാത്തിരിക്കുന്നവരോട് കളക്ടറേറ്റുകളില്‍ നിന്ന് പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയിട്ടില്ലായെന്നാണ്. പക്ഷെ 2018-19 വരെ ലഭിച്ച അപേക്ഷകളുടെ മേല്‍ പരിശോധന നടത്തി അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക് നല്‍കാനുള്ള തുക മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ 2018-19 വരെയുള്ള ഫണ്ട് അലോട്ട് ചെയ്തതായി ഫെബ്രുവരി 28 ന് കാസര്‍കോട് കുമ്പളയിലെ നാരായണ പൂജാരിക്ക് നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് സി വിഭാഗം അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. വയനാട് ജില്ലയില്‍ 2015 മുതലുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കളക്ടറേറ്റ് എം സെക്ഷനിലെ ജൂനിയര്‍ സൂപ്രണ്ട് നല്‍കിയ മറുപടിയില്‍ പറയുന്നത്. കേന്ദ്രം നല്‍കിയ തുക വിവിധ ആവശ്യങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയായിരുന്നുവെന്ന ആരോപണം ഇതോടെ ശക്തമായി. 

സംസ്ഥാനത്ത് 2016 മുതല്‍ ഇതുവരെ 46983 പേര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാനുണ്ട്. (കോഴിക്കോട്, എറണാകുളം ജില്ലകളുടെ പൂര്‍ണ്ണമായ കണക്കുകള്‍ കൂടി ലഭ്യമാകുന്നതോടെ 2016-19 വരെയുള്ളവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും). 2014 മുതലുള്ള തുകകള്‍ നല്‍കാനുണ്ടെന്നാണ് ചില തഹസില്‍ദാര്‍മാര്‍ പറയുന്നത്. വിവരാവകാശ ചോദ്യത്തില്‍ 2016 മുതലെന്ന് പറഞ്ഞതിനാലാണ് മുന്‍കാല കണക്കുകള്‍ നല്‍കാത്തതെന്ന് അവര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഏകദേശം 200 കോടി രൂപ ഈയിനത്തില്‍ സംസ്ഥാനത്ത് വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

India

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

Kerala

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.