Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീലങ്കയിലെ കൂട്ടക്കുരുതി, കേരളത്തിനുള്ള പാഠങ്ങൾ…

മുരളി തുമ്മാരുകുടി by മുരളി തുമ്മാരുകുടി
Apr 22, 2019, 02:32 pm IST
in Kerala

ജനീവ: ഈസ്റ്റർ ദിവസം രാവിലെ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരവാദി ആക്രമണത്തിൽ 290 പേർ മരിച്ചതായിട്ടാണ് ഇപ്പോഴത്തെ കണക്കുകൾ. അതിൽ ഇരട്ടിയോളം പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഏറ്റവും അപലപിക്കപ്പെടേണ്ടതും, നമ്മളെ ചകിതരാക്കേണ്ടതുമാണ് ഈ സംഭവം. അപകടത്തിനിരയായവരുടെ കുടുംബങ്ങളെ അനുശോചനങ്ങൾ അറിയിക്കുന്നതോടൊപ്പം പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശംസിക്കുന്നു, ദേശീയ സുരക്ഷക്ക് ഭീഷണിയായി ഭീകരവാദം വളരുന്ന ഈ നിമിഷത്തിൽ അതിനെ ഒറ്റക്കെട്ടായി നേരിടാൻ എല്ലാ ശ്രീലങ്കക്കാർക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. കേരളത്തിന്റെ ഒരു മെഡിക്കൽ സംഘം ശ്രീലങ്കക്ക് സഹായത്തിനായി എത്തുന്നുണ്ടെന്ന് വായിച്ചു, വളരെ നല്ലത്. എന്റെ ധാരാളം മലയാളി സുഹൃത്തുക്കൾ അവിടെയുണ്ട്. എല്ലാവരും സുരക്ഷിതരാണെന്ന് കരുതട്ടെ.

രാമ-രാവണ പുരാണങ്ങൾ അറിയാമെങ്കിലും ശ്രീലങ്ക, കേരളത്തിന്റെ എത്ര അടുത്താണെന്നും ഏതൊക്കെ തരത്തിൽ ശ്രീലങ്കയും കേരളവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നും ശ്രീലങ്കയിൽ പോകാത്ത മലയാളികൾ പൊതുവെ മനസ്സിലാക്കിയിട്ടില്ല. ശ്രീലങ്കയും കേരളവും തമ്മിൽ ഐതീഹ്യമായും ചരിത്രപരമായും ബന്ധങ്ങളുണ്ട്. തെങ്ങും ആയി ശ്രീലങ്കയിൽ നിന്നും കേരളത്തിൽ എത്തിയവരാണ് തങ്ങളെന്നാണ് ഒരു വിഭാഗം മലയാളികൾ വിശ്വസിക്കുന്നത്. ഇപ്പോൾ വിശ്വസിച്ച് അൽപം കള്ളുകുടിക്കണമെങ്കിൽ ശ്രീലങ്കയിൽ തന്നെ പോകണം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലത്ത് മലയാളികളുടെ ഗൾഫ് ആയിരുന്നു സിലോൺ. ഏറെ മലയാളികൾ അവിടെ കുടിയേറിയിട്ടുണ്ട്. ചങ്ങമ്പുഴയുടെ കവിത ചൊല്ലി അത് മന്ത്രമാണെന്ന് വിശ്വസിപ്പിച്ച് ശ്രീലങ്കയിൽ ജ്യോൽസ്യവും മന്ത്രവാദവും നടത്തി ജീവിക്കുന്ന മലയാളികളെക്കുറിച്ച് എ.ടി കോവൂർ എഴുതിയിട്ടുണ്ട്. എന്റെ ചെറുപ്പകാലത്ത് ഏറ്റവും നന്നായി മലയാള സിനിമാഗാനങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നത് സിലോൺ റേഡിയോ ആണ്. ഞാൻ ആദ്യമായി ടി.വി കാണുന്നത്, കൊടൈക്കനാലിലെ ഹോട്ടലുകാർ ഏറെ പൊക്കത്തിൽ ഒരു ആന്റിന വെച്ചുപിടിപ്പിച്ച് അവരുടെ ലോബിയിൽ ശ്രീലങ്കൻ ടെലിവിഷൻ പ്രക്ഷേപണം ഒരു ആകർഷണമായി വെച്ചപ്പോഴാണ്. കേരളത്തെക്കാളും നല്ല വിദ്യാഭ്യാസം, ആരോഗ്യ സംവിധാനം, പരിസ്ഥിതി സംരക്ഷണം ഒക്കെയുള്ള പ്രദേശമായിരുന്നു പണ്ട് സിലോൺ.

1980 മുതൽ കാര്യങ്ങൾ മോശമായി. 2010 വരെ സ്ഥിതിഗതികൾ ഏതാണ്ട് അതുപോലെ തുടർന്നു. എന്നാൽ ആഭ്യന്തര യുദ്ധം കഴിഞ്ഞുള്ള ശ്രീലങ്കയുടെ സാമ്പത്തികമായ തിരിച്ചു വരവ് അതിശയിപ്പിക്കുന്നത്ര വേഗത്തിലായിരുന്നു. സമാധാനത്തോടൊപ്പം ഹോട്ടലുകളും വിമാനസർവീസുകളും കൂടി വന്നതോടെ ടൂറിസം അതിവേഗത്തിൽ വളർന്നു. ഇന്ത്യൻ തുറമുഖങ്ങളെക്കാൾ കാര്യക്ഷമമായി പ്രവർത്തിക്കുന്ന തുറമുഖങ്ങൾ അവിടെ വന്നത് മറ്റു സാമ്പത്തിക രംഗവും ഉഷാറാക്കിത്തുടങ്ങി. നഷ്ടപ്പെട്ട പതിറ്റാണ്ടുകൾ അവർ വേഗത്തിൽ തിരിച്ചു പിടിക്കുകയാണെന്നും, അത് കേരളം ശ്രദ്ധിക്കണമെന്നും ഞാൻ രണ്ടു വർഷം മുൻപേ പറഞ്ഞിരുന്നു. കാര്യം കായലും ഹൗസ്‌ബോട്ടും ആയുർവേദവും ഉൾപ്പെടെയുള്ള അവരുടെ ടൂറിസം പ്രമോഷൻ കേരളവുമായി ഏറെ ചേർന്നു നിൽക്കുന്നതാണെങ്കിലും, ശ്രീലങ്കയെ കേരള ടൂറിസത്തെ വെല്ലുവിളിക്കുന്ന ഒരു ശക്തിയായി കാണേണ്ടതില്ല. കേരളത്തിൽ ടൂറിസം നടത്തി പരിചയമുള്ളവർക്ക് അവിടെ പോയി മൂലധനം നിക്ഷേപിക്കാം, അവിടെ നിന്നും ടൂറിസം പഠിക്കാനുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ അവസരം നൽകാം, ശ്രീലങ്ക സന്ദർശിക്കാൻ വരുന്നവർക്ക് കേരളവും കൂടി സന്ദർശിക്കാൻ പറ്റുന്ന ട്വിൻ പാക്കേജ് ശ്രീലങ്കൻ എയർലൈനും  താജ് ഹോട്ടലുമായി ചേർന്ന് നടത്താം, ഒരു വിദേശയാത്ര പോലും ചെയ്തിട്ടില്ലാത്ത മലയാളികൾക്ക് പതിനായിരം രൂപ ചെലവിൽ ശ്രീലങ്കയിൽ പോയി മൂന്ന് ദിവസം താമസിച്ച് തിരിച്ചു വരാവുന്ന പാക്കേജുകൾ ഉണ്ടാക്കാം, തിരിച്ചും. കേരളത്തിലെയും ശ്രീലങ്കയിലെയും ഓരോ ഗ്രാമത്തിലെയും ആളുകളെ ബന്ധിപ്പിക്കുന്ന എയർ ബി ആൻഡ് ബി പോലുള്ള  ഹോംസ്റ്റേ സംവിധാനം ഉണ്ടാക്കിയാൽ തായ്‌ലണ്ടിന് പോലും വെല്ലുവിളിയാകുന്ന ടൂറിസം സംവിധാനം നമുക്കുണ്ടാക്കാം. ചുവപ്പുനാടയുടെയും ഹർത്താലിന്റെയും സമരത്തിന്റെയും പ്രശ്നങ്ങളില്ലാതെ പൂക്കൃഷി മുതൽ  ഇലക്ട്രോണിക്ക് മാനുഫാക്‌ചറിംഗ് വരെ മലയാളികൾക്ക് ശ്രീലങ്കയിൽ നടത്താമല്ലോ. 

ഇത്തരത്തിലുള്ള ധാരാളം അവസരങ്ങളുടെ സാധ്യതകൾ ഉള്ളതുകൊണ്ടാണ് എന്താണ് ശ്രീലങ്കയിൽ നടക്കുന്നതെന്ന് ശ്രദ്ധിക്കണമെന്ന് ഞാൻ കേരളത്തിലെ ജനങ്ങളോടും ഉദ്യോഗസ്ഥരോടും നേതൃത്വത്തോടും പറയാറുള്ളത്. തീവ്രവാദി ആക്രമണം അതിന് ഒരു കാരണം കൂടിയായി. അങ്ങനെ നോക്കേണ്ടതിന്റെ ആവശ്യകതയും കൂട്ടി. കേരളം പോലെ വിവിധ ജാതി മതസ്ഥർ ഒരുമിച്ച് ജീവിക്കുന്ന സ്ഥലമാണ് ശ്രീലങ്ക. അവിടെ വംശത്തിന്റെ പേരിലുണ്ടായ ആഭ്യന്തരയുദ്ധത്തിൽ നിന്നും ഒരു കണക്കിന് രാജ്യം മുക്തി നേടി പുറത്തേക്ക് വന്ന് സാമ്പത്തിക പുരോഗതി നേടുന്ന സമയത്ത് മതപരമായി ഭിന്നിപ്പിച്ചും സമാധാനം ഇല്ലാതാക്കിയും രാജ്യത്ത് കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് നാം കാണാതെ പോകരുത്. ഇതിന്റെ പിന്നിൽ ആരാണ്, അവരുടെ ലക്ഷ്യങ്ങൾ എന്താണ്, സാമ്പത്തികവും സാമൂഹ്യവുമായി എങ്ങനെ ഇത്തരം ആക്രമണങ്ങൾ രാജ്യത്തെ പിന്നോട്ടടിക്കുന്നു, അത് എങ്ങനെ ജനങ്ങളിൽ പരസ്പരവിശ്വാസം നഷ്ടപ്പെടുത്തുന്നു, അതിനെ സർക്കാർ എങ്ങനെ നേരിടുന്നു എന്നെല്ലാം നാം പഠിക്കേണ്ടതാണ്. കാരണം ശ്രീലങ്കയും കേരളവും തമ്മിൽ അരമണിക്കൂർ ദൂരമേ ഉള്ളൂ. ഇന്നലെ അവിടെ നടന്നത് നാളെ കേരളത്തിൽ നടക്കാം. നമ്മൾ പാഠങ്ങൾ പഠിക്കണം, ജാഗരൂകരാകണം. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അതിൽ നിന്നും ഉടൻ രക്ഷനേടാനും സമൂഹം എന്ന നിലയിൽ ഭിന്നിച്ചു പോകാതെ പ്രശ്നങ്ങളെ ഒന്നിച്ചു നേരിടാനും നാം തയ്യാറാകണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.