കൊച്ചി: ജീപ്പ് കോമ്പസിന്റെ നിര്‍മാതാക്കളായ, എഫ്‌സിഎ ഇന്ത്യ, സ്‌പോര്‍ട്ട് പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു.
ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക്, നാലു വീലുകളിലുമുള്ള ഡിസ്‌ക് ബ്രേക്ക്, പരിഷ്‌ക്കരിച്ച ഫ്രീക്വന്‍സി സെലക്ടീവ് ഡാംപിങ് എന്നിവയടക്കമുള്ള ജീപ്പ് കോംപസ് ശ്രേണിയില്‍ 21 പ്രധാന ഫീച്ചറുകള്‍ക്കു പുറമെ 16 ഇഞ്ച് സ്‌പോര്‍ട്ടി അലോയ്‌സ്, ഡ്യൂവല്‍-സോണ്‍ ഓട്ടോ എയര്‍ കണ്ടീഷനിംഗ് (ക്ലൈമറ്റ് കണ്‍ട്രോള്‍), റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ ബ്ലാക്ക് റൂഫ് റെയ്‌ലുകള്‍ എന്നീ അധിക ഫീച്ചറുകളും ലഭ്യമാകും. പുതിയ ജീപ്പ് കോംപസ് സ്‌പോര്‍ട്ട് പ്ലസ് 15.99 ലക്ഷം രൂപ (എക്‌സ്-ദല്‍ഹി)യ്‌ക്കാണ് ലഭിക്കുന്നത്.
ഫ്രണ്ട്-വില്‍ ഡ്രൈവോടു കൂടിയ ജീപ്പ് കോംപസ് സ്‌പോര്‍ട്ട് പ്ലസ് കരുത്തുറ്റതും പരിഷ്‌ക്കരിച്ചതുമായ പവര്‍ ട്രെയ്ന്‍ ഓപ്ഷനുകളിലാണെന്നുള്ളത്. ലിറ്ററിന് 17.1 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉള്ള 6 -സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടു കൂടിയ 173 പി.എസ് 350 എന്‍ എം 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബോ ഡീസലും ലിറ്ററിന് 14.1 കിലോമീറ്റര്‍ ഇന്ധനക്ഷമതയുള്ള 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടു കൂടിയ 162 പി എസ് 250 എന്‍ എം 1.4 ലിറ്റര്‍ മള്‍ട്ടി എയര്‍ ടര്‍ബോ പെട്രോളും പതിപ്പുകളാണുള്ളത്.
ഇന്ത്യയിലുടനീളമുള്ള 82 എഫ്‌സിഎ വില്പന സേവന കേന്ദ്രങ്ങളില്‍ ജീപ്പ് കോംപസ് സ്‌പോര്‍ട്ട് പ്ലസ് ഇപ്പോള്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: