മുസ്ലിംലീഗ്-എസ്ഡിപിഐ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയെന്നത് പുതിയ കാര്യമല്ല. എല്ലാ തെരഞ്ഞെടുപ്പ് സമയങ്ങളിലും ഇത്തരം ചര്‍ച്ചകള്‍ നടക്കാറുണ്ട്. മുസ്ലിംലീഗിന് പൊന്നാനി യുടെ കാര്യത്തില്‍ ഭീതിയുണ്ട്. പൊന്നാനിയില്‍ ലീഗിന്റെ ഭൂരിപക്ഷം ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും കുറഞ്ഞുവരികയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ എസ്ഡിപിഐ 20,000 വോട്ടാണ് നേടിയത്. എസ്ഡിപിഐയുടെ വോട്ടുകൂടി കിട്ടിയാല്‍ മുസ്ലീംലീഗിന് ഗുണമുണ്ടാകും എന്നതാണ് നില. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയുടെ സാന്നിദ്ധ്യം ലീഗിന് ദോഷം ചെയ്യുമെന്നും നേതാക്കള്‍ക്കറിയാം.
ഇത്തവണ എതിര് സ്ഥാനത്തുള്ളത് പി.വി. അന്വറാണെന്നത് മുസ്ലിംലീഗില്‍ ഏറെ ആശങ്ക ഉളവാക്കുന്നതാണ്. പല കോണ്‍ഗ്രസ് നേതാക്കളുമായി അന്‍വര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നു. ഇതും ലീഗിനെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. എസ്ഡിപിഐയുമായി മുസ്ലിംലീഗ് മാത്രമല്ല സിപിഎമ്മും പലപ്പോഴും ഒരുമിച്ചുനിന്നിട്ടുണ്ട്. മുക്കം മുനിസിപ്പാലിറ്റിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് സിപിഎം ഭരിക്കുന്നത്. എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒരേ തായ്വേരില്‍ നിന്നുണ്ടായതാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി നടക്കുന്ന ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ പുതുമയുള്ളതല്ലെന്നര്ത്ഥം.
ചിന്തകനും കോളമിസ്റ്റുമാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: