നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്തിട്ടുണ്ട്. രാജ്യത്തെ ജനങ്ങള്‍, പ്രത്യേകിച്ച് ഉത്തരേന്ത്യയിലുള്ളവര്‍ ഇതിന്റെ ഫലം അനുഭവിക്കുന്നവരാണ്. ആദ്യമായി പാചക വാതക കണക്ഷന് ലഭിച്ചത്, വീട്ടില്‍ വൈദ്യുതിയെത്തിയത് ഇതൊക്കെ ഉത്തരേന്ത്യയിലെ ജനങ്ങള്‍ ഓര്‍ത്തുവയ്ക്കുന്നുണ്ട്.
ഒഡീഷ, ദല്‍ഹി, രാജസ്ഥാന് എന്നിവിടങ്ങളിലെ സുഹൃത്തുക്കളോട് സംസാരിക്കുമ്പോള്‍ അവരൊക്കെ ആവേശത്തിലാണ്, ശുഭാപ്തി വിശ്വാസം പുലര്‍ത്തുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ ജനവികാരം മോദിക്കും ബിജെപിക്കും അനുകൂലമായി പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. അനധികൃത റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയതുവഴി തന്നെ പാവങ്ങള്‍ക്ക് വര്‍ധിച്ച തോതിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയുണ്ടായി. ഇതിന്റെ ഗുണഭോക്താക്കള്‍ മോദിയോട് നന്ദിയുള്ളവരാണ്. അവരുടെ മനസ്സ് അങ്ങനെയാണ്. ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടും അത് നിഷേധിക്കുന്ന കാപട്യം ഉത്തരേന്ത്യക്കാര്‍ക്കില്ല.
മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ധാരാളം വിവരങ്ങളുണ്ട്. ഇടതു-വലതു മുന്നണികളുടെ ചില സ്ഥാപിത താല്‍പ്പര്യങ്ങളാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
കുസാറ്റ് മുന്‍ പ്രൊഫസറാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: