Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏഴ് മലയാളി യുവാക്കള്‍ പാക് ഭീകരസംഘടനകളില്‍

കണ്ണൂര്‍ ജില്ലയിലെ വളപട്ടണം കേന്ദ്രീകരിച്ചാണ് ഐഎസ് സ്ലീപ്പര്‍ സെല്ലുകളുടെ രഹസ്യയോഗങ്ങളും ക്ലാസുകളും നടക്കുന്നത്. കാസര്‍കോടുനിന്ന് ഐഎസ് കേന്ദ്രമായ കാബൂളിലെത്തിയ അബ്ദുള്ള റാഷിദാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു.

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Mar 23, 2019, 09:53 am IST
in Kerala

കൊച്ചി: ഇസ്ലാമിക ഭീകര സംഘടനയായ ഐഎസ് (ഇസ്ലാമിക് സ്‌റ്റേറ്റ്)ന്റെ സ്ലീപ്പര്‍ സെല്ലുകള്‍ റിക്രൂട്ട്‌മെന്റില്‍ കേരളം വിട്ട ഏഴ് യുവാക്കള്‍ ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ് ഭീകര സംഘനടകളില്‍ എത്തിയതായി സൂചന. ഇവരെ അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള നടപടികള്‍ തുടരുകയാണ്. കേരളത്തില്‍ നിന്ന് വിദേശത്ത് ജോലിക്കു  പോയി പിന്നീട് വീടുമായി ബന്ധപ്പെടാത്തവരുടെ ലിസ്റ്റും എന്‍ഐഎ ഉദ്യോഗസ്ഥര്‍ തയാറാക്കിയിട്ടുണ്ട്. 

ഐഎസ്സിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ സജീവമാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇതിനോടകം കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി ഇരുനൂറിലധികം പേര്‍ ഐഎസ്സില്‍ ചേരാന്‍ ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ എത്തിയിട്ടുണ്ടെന്നാണ് ഐബിയുടെ കണ്ടെത്തല്‍. ഇതില്‍ എറണാകുളത്ത് നിന്നുള്ള കുടുംബമടക്കമുണ്ട്. 

ഓരോ വ്യക്തിയെ കേന്ദ്രീകരിച്ചുള്ള കൃത്യമായ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ കേരളം വിട്ടവരുടെ കൃത്യമായ കണക്കുകള്‍ ഔദ്യോഗികമാവൂയെന്ന്് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഐഎസില്‍ ചേരാന്‍ രാജ്യം വിട്ടവരെക്കുറിച്ചുള്ള കേസിന്റെ അന്വേഷണത്തിനിടെയാണ് മറ്റ് ഭീകര സംഘടനകളിലേക്കും മലയാളി യുവാക്കള്‍ ആകൃഷ്ടരാകുന്നതായി കണ്ടെത്തിയത്. 

കണ്ണൂര്‍ ജില്ലയിലെ വളപട്ടണം കേന്ദ്രീകരിച്ചാണ് ഐഎസ് സ്ലീപ്പര്‍ സെല്ലുകളുടെ രഹസ്യയോഗങ്ങളും ക്ലാസുകളും നടക്കുന്നത്. കാസര്‍കോടുനിന്ന് ഐഎസ് കേന്ദ്രമായ കാബൂളിലെത്തിയ അബ്ദുള്ള റാഷിദാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. ആശയവുമായി യോജിക്കാവുന്ന ആളുകളെ കണ്ടെത്തി അവര്‍ക്ക് മതപരമായ ക്ലാസുകള്‍ കൊടുത്ത് സംഘടനയിലേക്ക് എത്തിക്കാനാണ് റാഷിദ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി ശബ്ദരേഖകള്‍ എന്‍ഐഎയ്‌ക്കും കേന്ദ്ര ഇന്റലിജന്‍സിനും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തിലാണ് വേരോട്ടം കൂടുതല്‍. 

ഐഎസില്‍ ചേര്‍ന്നവര്‍ നാടുമായി ബന്ധപ്പെടുന്നു 

ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ടെലഗ്രാഫിലൂടെ നാട്ടിലുള്ളവരുമായി ബന്ധപ്പെടുന്നു. കുടുംബങ്ങളുമായി ഐഎസ് കേന്ദ്രമായ കാബൂളിലടക്കം എത്തിയവരാണ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചിത്രങ്ങള്‍ അയച്ചു നല്‍കുന്നത്. വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്ന് നേരത്തെ റിപ്പോര്‍ട്ടു വന്നവരടക്കം ജീവിച്ചിരിപ്പുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇവര്‍ നാട്ടിലുള്ളവരുമായി സംസാരിച്ചതിന്റെയും ചിത്രങ്ങള്‍ കൈമാറിയതിന്റെയും തെളിവുകള്‍ എന്‍ഐഎയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയ പരിശോധനകള്‍ നടന്നുവരുകയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.