പ്രശസ്ത ചരിത്രകാരനാണ് പ്രൊഫ. രാമചന്ദ്ര ഗുഹ എന്ന കാര്യത്തില്‍ സംശയമില്ല. ഗാന്ധിജിയെ മുന്‍നിര്‍ത്തി ഭാരത ചരിത്രത്തെ ഖണ്ഡങ്ങളായി വിഭജിച്ച് അദ്ദേഹം നടത്തിയ ചരിത്രാന്വേഷണങ്ങള്‍ നൂതനവും അഭിനന്ദനാര്‍ഹവുമാണ്. ഈ സമീപനം സാമ്പ്രദായിക ചരിത്രകാരന്മാര്‍ക്കിടയില്‍നിന്ന് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നു.
ഗുരുനിന്ദയുടെ ആവര്‍ത്തനം
ചില വിഷയങ്ങളില്‍ ഗുഹയുടെ സമീപനരീതി പാളുന്നതായി കാണാം. 2007-ല്‍ പ്രസിദ്ധീകരിച്ച കിറശമ അളലേൃ ഏമിറവശ എന്ന ഗ്രന്ഥത്തില്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ച് വിവരിക്കുന്ന സന്ദര്‍ഭത്തില്‍, ”ജാതിശ്രേണിയില്‍ ഏറ്റവും താഴെ നില്‍ക്കുന്നവരായ കള്ളുചെത്തു ജാതിക്കാരുടെ ഐതിഹാസിക നേതാവ് ശ്രീ നാരായണഗുരു” എന്നാണ് പരാമര്‍ശിക്കുന്നത്. നിന്ദാധ്വനിയുള്ള ഈ പരാമര്‍ശം അന്ന് ഏറെ കോളിളക്കങ്ങള്‍ക്കു കാരണമായി. ഇതിലെ അപാകത പലരും ചൂണ്ടിക്കാട്ടുകയും വിവരം ശ്രദ്ധയില്‍കൊണ്ടുവരികയും ചെയ്തു. എന്നാല്‍, ഗുഹ കാര്യമായി ഗൗനിച്ചിട്ടില്ലെന്നതിനു തെളിവാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ Gandhi The years that changed the world (191448) (Penguin Random House – 2018). ഈ പുസ്തകത്തിന്റെ 211, 212, 226 പേജുകളില്‍ ഗുരുവിനെക്കുറിച്ച് പരാമര്‍ശിക്കുന്ന സന്ദര്‍ഭങ്ങളില്‍ …. Narayana Guru born in a lowly caste of toddy tappers known as Ezhavas., Like Narayana Guru, Madhavan was an Ezhava, from the caste of toddy tappers considered to be on the border that divided the ‘touchables’ from the ‘untouchables’ എന്നു അസന്ദിഗ്ധമായി പറയുന്നുണ്ട്.
ഗുരുവിനെക്കുറിച്ച് അജ്ഞത നടിക്കല്‍
ഗാന്ധിയെക്കുറിച്ച് ഗഹനമായ ചരിത്രപുസ്തകങ്ങള്‍ എഴുതേണ്ട ആവശ്യത്തിന് മറ്റാരും അതുവരെ കൈവെച്ചിട്ടില്ലാത്ത എന്തെല്ലാം രേഖകളും അപൂര്‍വ്വഗ്രന്ഥങ്ങളുമായിരിക്കും ഒരു ചരിത്രകാരന്റെ സൂക്ഷ്മദൃഷ്ടിയോടും അന്വേഷണത്വരയോടും കൂടി ഗുഹ പഠനവിധേയമാക്കിയിട്ടുണ്ടാവുക. ശാസ്ത്രീയമായ നിലയില്‍ ഗവേഷണം നടത്തുന്നതിന് എത്ര ഗവേഷണ സഹായികളും മറ്റു സന്നാഹങ്ങളുമായിരിക്കണം അദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടുണ്ടാവുക. എന്നിട്ടും, കേരളത്തില്‍ സമീപകാലത്ത് ജീവിച്ചിരുന്ന, ഒരു ജനത ദൈവതുല്യം കരുതി ആരാധിക്കുന്ന, ഇംഗ്ലീഷിലുള്‍പ്പെടെ വിപുലമായ സാഹിത്യശാഖതന്നെ നിലവിലുള്ള, ഒരു മഹദ്വ്യക്തിയെക്കുറിച്ച് ഇത്രയും നിരുത്തരവാദിത്വത്തോടെ ഒരു പരാമര്‍ശം അദ്ദേഹത്തില്‍നിന്ന് ഉണ്ടായത് അത്ഭുതം തന്നെ. ഗുഹയുടെ ധൈഷണിക സംഭാവനകളുടെ ആധികാരികതയെവരെ സംശയിക്കുന്നതിന് ഇടകൊടുക്കുന്ന സന്ദര്‍ഭമാണിത്.
ഈ ശ്രേണിയിലെ ഏറ്റവും ഒടുവിലത്തെ സംഭവവികാസമാണ് 2019 ജനുവരി ആദ്യവാരം കോഴിക്കോടു നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷാജഹാന്‍ മാടമ്പാട്ടും ഗുഹയും തമ്മില്‍ ‘അന്നത്തെ ഗാന്ധി ഇന്നത്തെ ഗാന്ധി’ എന്ന വിഷയത്തില്‍ നടന്ന സംഭാഷണത്തില്‍ ഗുരുവിനെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം. (ചോദ്യോത്തരങ്ങള്‍ക്ക് ബോക്സ് കാണുക). ഗുരു ഇന്ത്യയിലെ ആധുനിക സാമൂഹ്യപരിഷ്‌കര്‍ത്താവുതന്നെയാണെന്ന കാര്യത്തില്‍ ഗുഹയ്‌ക്ക് സംശയമില്ലെങ്കിലും, ദൗര്‍ഭാഗ്യവശാല്‍ ഗുരുവിനെക്കുറിച്ച് വായിച്ചറിയാന്‍ പറ്റിയ ഒരു ഇംഗ്ലീഷ് പുസ്തകമില്ല എന്നദ്ദേഹം പരിതപിക്കുന്നു. ഇംഗ്ലീഷില്‍ ഗുരുവിനെക്കുറിച്ച് എഴുതാത്ത മലയാളികള്‍ ഗുരുവിനെയും ഇന്ത്യയെയുമാണ് താഴ്‌ത്തിക്കെട്ടിയതെന്നും, തന്നെപ്പോലെയുള്ളവര്‍ക്ക് ഗുരുവിനെക്കുറിച്ച് വായിച്ചറിയാനുള്ള പുസ്തകങ്ങള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ചരിത്രകാരന്റെ ഗവേഷണസംരംഭങ്ങളുടെ പരിതാപകരമായ അവസ്ഥ വെളിവാക്കുന്ന ഒരു പരാമര്‍ശമാണിതെന്നു വ്യക്തം. ഗാന്ധിജിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകത്തില്‍ നിരവധി തവണ അദ്ദേഹം ഗുരുവിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ബിബ്ലിയോഗ്രാഫിയില്‍ പ്രൊഫ. എം.കെ. സാനു, ഡോ. ടി.കെ. രവീന്ദ്രന്‍ തുടങ്ങിയവരുടെ ഇംഗ്ലീഷ് പുസ്തകങ്ങളില്‍നിന്ന് ഉദ്ധരിച്ചതിന്റെ വിവരങ്ങള്‍ കൊടുത്തിട്ടുണ്ട്. 226-ാം പേജില്‍ ജാതിനിര്‍ണയത്തില്‍ നിന്നുള്ള വരികള്‍ ഉദ്ധരിച്ചു ചേര്‍ത്തിട്ടുമുണ്ട്. എന്നിട്ടാണ് ഗുരുവിനെക്കുറിച്ച് ഇംഗ്ലീഷില്‍ വായിച്ചറിയാന്‍ പറ്റിയ പുസ്തകങ്ങളില്ല എന്നു പരിതപിക്കുന്നത്.
നടരാജ ഗുരു മുതല്‍ യതിവരെ
സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നിറങ്ങുന്ന സൂഫി ക്വാര്‍ട്ടര്‍ലിയില്‍ 1928-ല്‍ പി. നടരാജന്‍ (പില്‍ക്കാലത്ത് നടരാജഗുരു എന്ന പേരില്‍ പ്രശസ്തനായി) എഴുതിയ The Way of the Guru എന്ന ജീവചരിത്ര സംബന്ധിയായ ലേഖനപരമ്പര മുതല്‍ ഗുരുവിനെക്കുറിച്ചുള്ള ഇംഗ്ലീഷ് സാഹിത്യശാഖ സമാരംഭിച്ചതായി കണക്കാക്കാം.
ഇത് വായിക്കാനിടയായ റോമെയ്ന്‍ റോളാങ്ങ് ഗുരുവിനെക്കുറിച്ച് ആദ്യമായി അറിയുകയും, അന്ന് ജനീവയിലുണ്ടായിരുന്ന പി. നടരാജനുമായി സന്ധിക്കുകയും, ഗുരുവിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുകയും, അദ്ദേഹം എഴുതിയ ശ്രീ രാമകൃഷ്ണന്റെ ജീവചരിത്രമായ The Life of Ramakrishna യില്‍ ഇന്ത്യന്‍ ഋഷിമാരെക്കുറിച്ച് പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ അങ്ങേയറ്റം മതിപ്പോടെ ഗുരുവിനെക്കുറിച്ച് പറയുകയും ചെയ്തു. ഗുരുവിന്റെ സാമൂഹ്യപരിഷ്‌കരണ യത്നങ്ങളെ അദ്ദേഹം വിശേഷിപ്പിക്കുന്നത് The Jnanin of action (കര്‍മ്മകുശലനായ യോഗി) എന്നാണ്.
ശിവഗിരി ശ്രീനാരായണധര്‍മ്മസംഘത്തിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറി സ്വാമി ധര്‍മ്മതീര്‍ത്ഥര്‍ (പില്‍ക്കാലത്ത് സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍) 1931-ല്‍ ചെമ്പഴന്തിയില്‍നിന്ന് The Prophet of Peace എന്ന പേരില്‍ ഗുരുവിന്റെ ആദ്യത്തെ ഇംഗ്ലീഷ് ജീവചരിത്രം പ്രസിദ്ധീകരിച്ചു. 1952-ലാണ് ഗുരുവിന്റെ ഏറ്റവും ആധികാരികവും സുസമ്മതി നേടിയതുമായ ജീവചരിത്രപഠനഗ്രന്ഥം The Word of the Guru നടരാജഗുരു പ്രസിദ്ധീകരിക്കുന്നത്. ഈ ഗ്രന്ഥത്തിന് നിരവധി പതിപ്പുകളിറങ്ങിയിട്ടുണ്ട്.
ഗുരുവിന്റെ ഏതാനും കൃതികള്‍ക്ക് നടരാജഗുരു ഇംഗ്ലീഷില്‍ വ്യാഖ്യാനങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നടരാജഗുരുവിനെത്തുടര്‍ന്ന് നാരായണ ഗുരുകുലത്തിലെ ഗുരു നിത്യചൈതന്യയതി, മുനി നാരായണ പ്രസാദ് എന്നിവര്‍ ഗുരുവിന്റെ ബാക്കി കൃതികള്‍ക്കെല്ലാം ഇംഗ്ലീഷില്‍ പഠനങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇവയെല്ലാം ഇന്ന് ന്യൂദല്‍ഹിയിലുള്ള ഡി.കെ. പ്രിന്റ് വേള്‍ഡ് എന്ന പ്രസാധകര്‍ അച്ചടിച്ചു വിതരണം നടത്തുന്നുണ്ട്. (www.dkprintworld.com കാണുക).
നടരാജഗുരുവിന്റെ ശിഷ്യനായിരുന്ന സ്വാമി ജോണ്‍ സ്പിയേഴ്സ് Values എന്ന പേരില്‍ ഒരു ഇംഗ്ലീഷ് മാസിക 1955 മുതല്‍ 18 വര്‍ഷത്തോളം ബെംഗളൂരുവിനടുത്തുള്ള കഗ്ഗളിപുര നാരായണഗുരുകുലത്തില്‍ നിന്ന് മുടങ്ങാതെ പ്രസിദ്ധീകരിച്ചിരുന്നു. ഗുരുദേവദര്‍ശനത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ ഇതിന്റെ താളുകളിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ ഗുരുവിനെക്കുറിച്ച് The
Warrior Rishi, Guru the unkown തുടങ്ങിയ നിരവധി ഈടുറ്റ പഠനങ്ങളും സ്‌കോട്ട്‌ലന്റുകാരനായിരുന്ന ഈ സ്വാമി എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയില്‍ മിക്കതും അദ്ദേഹത്തിന്റെ ജീവിതകാലത്തും പിന്നീടും പുസ്തകരൂപത്തില്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ദേശീയവും അന്തര്‍ദേശീയവുമായ പല കോണ്‍ഫറന്‍സുകളിലും നടരാജഗുരുവും ജോണ്‍ സ്പിയേഴ്സും നിത്യചൈതന്യയതിയും മുനി നാരായണപ്രസാദും ശിവഗിരിയിലെ സ്വാമിമാരും പങ്കെടുത്ത് ഗുരുവിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇവരുടെ വാക്കുകള്‍ ആ സമ്മേളനങ്ങളുടെ പ്രൊസീഡിങ്‌സില്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്.
എത്രയെത്ര ഇംഗ്ലീഷ് രചനകള്‍
ഇതുകൂടാതെ ഗുരുവിനെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ മിക്കതും ഇപ്പോഴും വിപണിയില്‍ ലഭ്യവുമാണ്. മൂര്‍ക്കോത്ത് കുമാരന്‍ എഴുതിയ ജീവചരിത്രത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ശിവഗിരി മഠംതന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അശോകന്‍ വേങ്ങശ്ശേരി കൃഷ്ണന്റെ Sree Narayana Guru The perfect union of Buddha and Sankara: A comprehensive Biography, ഡോ. എസ്. ഓമനയുടെ പിഎച്ച്ഡി പ്രബന്ധം The Philosophy of Sree Narayana Guru, ഡോ. എസ്. മോഹന്‍ദാസിന്റെ Sree Narayana Guru: The Prophet of One World, ഡോ. കെ. എ. കുഞ്ഞക്കന്റെ Sree Narayana Guru: An Aptosle of Humanism, കെ.കെ. രാമചന്ദ്രന്റെ The Life, Times and Miracles of Sree Narayana Guru, കെ.പി. ജോസഫിന്റെ Gospel: Guru Sree Narayana of India, മൂര്‍ക്കോത്ത് കുഞ്ഞപ്പയുടെ ടree Narayana Guru, m³-kn boÂ-Un-§n-sâ Narayana Guru: A Life of Liberating Love, പ്രൊഫ. എം.കെ. സാനുവിന്റെ ജീവചരിത്രത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ടree Narayana Guru: Life and Times, ശിവഗിരിമഠത്തിലെ സച്ചിദാനന്ദസ്വാമിയുടെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ടree Narayana Guru: The Universal Guru, അമര്‍ചിത്രകഥ പരമ്പരയിലെ Sree Narayana Guru എന്നിവയാണ് ഇന്നു വിപണിയില്‍ ലഭ്യമായ ഇംഗ്ലീഷിലുള്ള ഗുരുവിന്റെ ജീവചരിത്രങ്ങള്‍. ഡോ. കെ. ശ്രീനിവാസന്റെ Sree Narayana Guru: Saint, Philosopher Humanist, പി. പരമേശ്വരന്റെ ചarayana Guru: The Prophet of Renaissance എന്നീ ജീവചരിത്രഗ്രന്ഥങ്ങള്‍ ഒരു പതിപ്പുമാത്രം പ്രസിദ്ധീകരിച്ചവയാണ്.
ഇവ കൂടാതെ ഡോ. ജി.കെ. ശശിധരന്റെ Sree Narayana Gurudev: The Maharshi whom ade Advaitaa Science, ഡോ. വിജയാലയം ജയകുമാറിന്റെ Sree Narayana Guru: A Critical Study തുടങ്ങിയ ഏതാനും നല്ല പഠന ഗവേഷണഗ്രന്ഥങ്ങളും ഇപ്പോള്‍ ഇംഗ്ലീഷില്‍ ലഭ്യമാണ്. ഇന്റര്‍നെറ്റില്‍ ഒന്നു പരതിയാല്‍ ഇവയില്‍ പലതും കാണാന്‍ കഴിയും.
ഇത്രയൊക്കെ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷില്‍ ലഭ്യമായിട്ടും ഇവയൊന്നും ഗുഹയുടെ ശ്രദ്ധയില്‍ പെട്ടില്ല എന്ന കാര്യമോര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകസംഘത്തിന്റെയും ഗവേഷണപാടവത്തെയോര്‍ത്ത് സഹതപിക്കാന്‍ മാത്രമേ കഴിയൂ. ഈ ജനുസ്സില്‍പെട്ട പലരും സവര്‍ണ്ണ സമുദായങ്ങളില്‍നിന്നുള്ളവരായതുകൊണ്ട് സ്വാഭാവികമായും താഴെത്തട്ടില്‍ കഴിഞ്ഞിരുന്നവരോടും ഇപ്പോഴും കഴിയുന്നവരോടും, ഇവര്‍ക്ക് വിമുഖത തോന്നുക സ്വാഭാവികമാണ്. ഗുരുവിനെപ്പോലെ താഴ്ന്ന സാമൂഹിക അവസ്ഥയില്‍നിന്ന് വളര്‍ന്നുവന്ന് ധൈഷണികമേഖലയില്‍ സ്വന്തമായി ഇരിപ്പിടം കണ്ടെത്തിയവരെ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും വൈമനസ്യം കാണിക്കുന്ന ഒരു ഇന്ത്യന്‍ അവസ്ഥയാണിത്.
ഗുരുവിനെക്കുറിച്ചുള്ള നമ്മുടെ പഠിതാക്കള്‍ക്കും വ്യാഖ്യാതാക്കള്‍ക്കും ഗ്രന്ഥകാരന്മാര്‍ക്കും സംഭവിച്ചുപോയ ഒരു പോരായ്മയിലേക്കും ഈ സന്ദര്‍ഭം വിരല്‍ചൂണ്ടുന്നുണ്ട്. ഇവരില്‍ മിക്കവരും തങ്ങളുടേതായ വ്യത്യസ്തനിലകളിലാണ് ഗുരുവിനെ സമീപിക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുള്ളത്. ഒരു പ്രത്യേക ജാതിക്കാരുടെ ആത്മീയനേതാവ് എന്ന ഐക്കണിനാണ് ഇന്ന് പരക്കെ അംഗീകാരം കിട്ടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ പരിഗണിക്കേണ്ടതില്ലാത്ത ഒരു ഘടകമായി ഗുരു മാറിക്കഴിഞ്ഞു.
ഗുരുവിന്റെ ഈ ഇമേജുകൊണ്ട് കാലക്ഷേപം കഴിക്കുന്നവര്‍ ഈ ചിന്താഗതിയെ പ്രോത്സാഹിപ്പിച്ചും വരുന്നു. ഇതുകൂടാതെ, ഗൗരവമായി ഗുരുവിനെ സമീപിക്കുന്ന അപൂര്‍വ്വം ചിലര്‍ ഭാരതീയ ഋഷി പരമ്പരയില്‍പെട്ട ഒരു ഋഷിയായി ഗുരുവിനെ കാണാനും, ദാര്‍ശനികതലത്തില്‍ മാത്രം അവതരിപ്പിക്കാനുമാണ് ഇഷ്ടപ്പെടുന്നത്. ഇവര്‍ ഗുരുവിന്റെ സാമൂഹികമായ ഇടപെടലുകളെ തീരെ ഗൗനിക്കാതിരിക്കുകയും ചെയ്തുപോരുന്നു. പുറമെനിന്നു നോക്കുന്ന പഠിതാക്കള്‍ക്ക് വളരെയധികം ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു സാഹചര്യമാണിത്.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷാജഹാന്‍ മാടമ്പാട്ടും രാമചന്ദ്ര ഗുഹയും തമ്മില്‍ നടന്ന സംഭാഷണത്തില്‍നിന്ന്
ചോദ്യം: ഗാന്ധിജിയും ശ്രീ നാരായണഗുരുവും തമ്മില്‍ കണ്ടുമുട്ടിയതിനെക്കുറിച്ചും അവര്‍ നടത്തിയ സംവാദത്തെ സംബന്ധിച്ചും താങ്കളുടെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. സമാനമായ രീതിയില്‍ പല എഴുത്തുകാരും ആ സംഗമത്തെക്കുറിച്ച് പിന്നീട് എഴുതിയിട്ടുണ്ട്. നാരായണ ഗുരുവിന് ജാതിയുടെ വിഷയത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ടെന്നു താങ്കള്‍ പറയുന്നു. ക്ഷേത്രപ്രവേശന വിഷയത്തില്‍ ഗാന്ധി അത്ര തത്പരനായിരുന്നില്ലെന്നും, എന്നാല്‍ ഗുരുവിനോടു സംസാരിച്ചതിനുശേഷം ഗാന്ധിയുടെ മനസ്സു മാറിയെന്നും പറയുന്നു.
താങ്കള്‍ ഗുരുവിനെ ഒരു ‘ഈഴവ പരിഷ്‌കര്‍ത്താവ്’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഗാന്ധിജിയെ ‘ബനിയ പരിഷ്‌കര്‍ത്താവ്’ എന്നല്ലേ വിളിക്കേണ്ടി വരിക. അത്തരമൊരു വിശേഷണത്തോടുള്ള എല്ലാ മലയാളികളുടേയും വിയോജിപ്പ് ഞാന്‍ രേഖപ്പെടുത്തിക്കൊണ്ട്, അതിനെക്കുറിച്ച് താങ്കളുടെ ഇപ്പോഴത്തെ നിലപാട് അറിയാന്‍ ആഗ്രഹമുണ്ട്.
ഉത്തരം: ഒരു ഈഴവ പരിഷ്‌കര്‍ത്താവായിട്ടാണ് ഗുരു തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പിന്നീട് അതില്‍നിന്ന് അതീതനാകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അംബേദ്കര്‍ തുടക്കത്തില്‍ മഹര്‍ സമുദായത്തിന്റേ നേതാവായിരുന്നു.
എന്നാല്‍ പിന്നീട് അദ്ദേഹം മഹര്‍ സമുദായത്തിന് അതീതനായി പ്രവര്‍ത്തിച്ചു. ഗുരു ഇന്ത്യയിലെ ആധുനിക സാമൂഹിക പരിഷ്‌കര്‍ത്താവ് തന്നെയാണ് എന്നതില്‍ സംശയമില്ല. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഗുരുവിനെ വായിച്ചറിയാന്‍ പറ്റിയ ഒരു നല്ല ഇംഗ്ലീഷ് പുസ്തകമില്ല. ഇംഗ്ലീഷില്‍ ഗുരുവിനെക്കുറിച്ചെഴുതാത്ത മലയാളികള്‍ ഗുരുവിനെയും ഇന്ത്യയെയുമാണ് താഴ്‌ത്തിക്കെട്ടിയത്. എന്നേപ്പോലെയുള്ളവര്‍ക്കു ഗുരുവിനെ വായിച്ചറിയാനുള്ള പുസ്തകങ്ങള്‍ ലഭിക്കുന്നില്ല.
നാരായണഗുരുവിന്റെ അനുയായിയായ ടി.കെ. മാധവനവാണ് ജാതിയെക്കുറിച്ചുള്ള ഗാന്ധിയുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാക്കിയത്. 1921-ലാണ് മാധവന്‍ ഗാന്ധിയെ കാണുന്നത്. എന്നാല്‍ ഗുരു ഗാന്ധിയെ കാണുന്നത് 1925-ലാണ്. 1923-ല്‍ കാക്കിനടയില്‍വെച്ച് നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ യോഗത്തില്‍ മാധവന്‍ പങ്കെടുക്കുകയും ചെയ്തു.
മാധവനെയും പിന്നീട് കേശവമേനോനെയും പോലെയുള്ള ആള്‍ക്കാരാണ് ജാതി വിഷയത്തില്‍ കുറച്ചുകൂടി സൂക്ഷ്മത കാണിക്കാന്‍ ഗാന്ധിയെ പ്രേരിപ്പിച്ചത്. അവസാനം ഗാന്ധി അത് മനസ്സിലാക്കുകയും ചെയ്തു. അതിനുശേഷം വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും നാരായണഗുരുവിനെ സന്ദര്‍ശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: