കൊച്ചി: ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പുതിയ നീക്കവുമായി സിപിഎം. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുണ്ടായ തിരിച്ചടി നേരിടുന്നതിന് ദേശാഭിമാനി മാതൃകയില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ബ്രാഞ്ച് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ കമ്മിറ്റികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു.
പാര്‍ട്ടിക്കുള്ളിലും സമൂഹത്തിലുംവിശ്വാസികള് കൂടി വരുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കമാണിത്. സിപിഎം അനുഭാവികളായ ജീവനക്കാരെയും താല്‍ക്കാലിക ജീവനക്കാരെയും ഉള്‍പ്പെടുത്തി ബ്രാഞ്ച് രൂപീകരിക്കാനാണ് നിര്‍ദേശം. മാര്‍ച്ച് പത്തിന് മുമ്പ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.പത്ത് ജീവനക്കാര്‍ ഇല്ലാത്ത ക്ഷേത്രങ്ങളാണെങ്കില്‍ രണ്ടും മൂന്നും ക്ഷേത്രങ്ങള്‍ ചേര്‍ന്ന് കമ്മിറ്റി രൂപീകരിക്കണം. ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ ലോക്കല്‍ ഏരിയ കമ്മിറ്റികള്‍ക്ക് കീഴിലാകും ബ്രാഞ്ച് പ്രവര്‍ത്തിക്കേണ്ടതെന്നും സര്‍ക്കുലറില്‍ പറയുന്നു. ബ്രാഞ്ച് രൂപീകരിക്കുന്നതിനുള്ള ചുമതല അതാത് സ്ഥലത്തെ ലോക്കല്‍ കമ്മിറ്റിക്കാണ്. തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് പുതിയ ബ്രാഞ്ച് രൂപീകരിക്കുന്നത്.
തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടാണ് പുതിയ നീക്കം. ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ നിയമനങ്ങള്‍ ഈ കമ്മിറ്റിയുടെ തിരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഇനി നടക്കുക. കൂടാതെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടകാര്യങ്ങളില്‍ ബ്രാഞ്ച് ഇടപെടല്‍ ശക്തമാകും.
ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനുള്ള സിപിഎം നീക്കം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇതിന്റെ ഭാഗമായിട്ടാണ് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ഷേത്ര ഉപദേശക സമിതികളെ ദേവസ്വം ബോര്‍ഡ് നിര്‍ജ്ജീവമാക്കിയത്. സിപിഎം അണികളോട് ക്ഷേത്ര കമ്മിറ്റികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നാമജപം ഉള്‍പ്പെടെയുള്ള പരിപാടികളുമായി ഭക്തരെ ആകര്‍ഷിച്ച പശ്ചാത്തലത്തിലാണ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രചാരണവും വിപുലമാക്കാന്‍ സിപിഎം തീരുമാനിച്ചത്്. സംഘപരിവാര്‍ വളരുന്നത് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണെന്നാണ് സിപിഎം വിലയിരുത്തല്‍. അയ്യപ്പജ്യോതിയിലും നാമജപ പ്രതിഷേധങ്ങളിലുംസിപിഎം അനുഭാവികളുടെ വലിയ പങ്കാളിത്തം സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു.
സംഘപരിവാര്വളര്ച്ചയ്ക്ക് തടയിടാന്‍ സിപിഎം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. ക്ഷേത്രങ്ങളോടുള്ള ഭക്തിയോ സ്നേഹമോ അല്ല , ക്ഷേത്ര വിരുദ്ധരായ സിപിഎമ്മിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്.ദേവസ്വം ബോര്‍ഡുകളുടെ കീഴിലായി കേരളത്തില്‍ പതിനയ്യായിരത്തോളം ക്ഷേത്രങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: