ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ ലങ്കാത് മേഖലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നാല് സിആര്‍പിഎഫ് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ഭീകരരും ഇവരെ സംരക്ഷിക്കാന്‍ ശ്രമിച്ച ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ഭീകരര്‍ക്കെതിരായ നടപടിക്ക് ശേഷം പ്രദേശത്ത് തെരച്ചില്‍ നടത്തുകയായിരുന്ന ജവാന്മാര്‍ക്ക് നേരേ പ്രദേശവാസികളെ മറയാക്കി ഒരു ഭീകരന്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു.
സിആര്‍പിഎഫ് ഇന്‍സ്‌പെക്ടറും ഒരു ജവാനും ജമ്മു കശ്മീര്‍ പോലീസിലെ രണ്ട് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. സിആര്‍പിഎഫ്-പോലീസ് സംയുക്ത സംഘമാണ് ഭീകരരെ നേരിടാനായി സ്ഥലത്തുണ്ടായിരുന്നത്. ഇവരുടെ വെടിയേറ്റ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം പ്രദേശത്ത് തെരച്ചില്‍ നടത്തുമ്പോള്‍ സമീപത്തെ വീടിനുള്ളില്‍ മറഞ്ഞിരുന്ന മറ്റൊരു ഭീകരന്‍ സൈനികര്‍ക്ക് നേരേ വെടിയുതിര്‍ത്തു. ഭീകരരെ രക്ഷിക്കാന്‍ പ്രദേശവാസികള്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പത്തു ജവാന്മാര്‍ക്കും പത്തോളം നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
അതിര്‍ത്തിയില്‍ അതിരൂക്ഷമായ വെടിവയ്‌പ്പാണ് പാക്കിസ്ഥാന്‍ നടത്തുന്നത്. ഇന്നലെ മാത്രം അമ്പതിലേറെ തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. മെന്ദാര്‍, പൂഞ്ചിലെ ബലാകോട്ട്, കൃഷ്ണഗാട്ടി സെക്ടറുകളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരേയാണ് ആക്രമണം. നിയന്ത്രണരേഖയില്‍ നൗഷേരാ സെക്ടറിലും പാക് സൈന്യം അതിരൂക്ഷമായ വെടിവയ്‌പ്പ് നടത്തുകയാണ്. ഹൊവിറ്റ്‌സര്‍ അടക്കമുള്ള വലിയ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചാണ് പാക്കിസ്ഥാന്റെ ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: