Categories: Samskriti

പേഴ്

പ്രകൃതിയുടെ വരദാനം

ശാസ്ത്രീയ നാമം: Careya arborea

സംസ്‌കൃതം: കടഭി, പണിയ,ജ്യോതിഷ്മതി

തമിഴ്:  പൈലാകപുട്ട്യാമി

പ്രത്യുല്‍പാദനം: വിത്തില്‍നിന്ന്

എവിടെ കാണാം:  ഇന്ത്യയില്‍ ഉടനീളം 

ഇലപൊഴിയും കാടുകളിലും മിതശീതോഷ്ണ വനങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഇതൊരു 

ചെറുമരമായി വളരുന്നു.  

ചില ഔഷധപ്രയോഗങ്ങള്‍: 

അര്‍ശസ്സില്‍ അതിയായി രക്തം പോകുന്നത് തടയാന്‍ പേഴ് മരത്തിന്റെ തൊലി 60ഗ്രാം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച്, 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം കഴിക്കുക. അല്ലെങ്കില്‍ പേഴിന്റെ തൊലി ഇടിച്ചു പിഴിഞ്ഞ നീര് 50 മില്ലി വീതം ദിവസം മൂന്നു നേരം സേവിച്ചാല്‍ ഒരു ദിവസത്തിനകം അര്‍ശസ്സില്‍ നിന്ന് രക്തം പോകുന്നത് ശമിക്കും. 

അപസ്മാര രോഗികളില്‍ ബോധം മറയുമ്പോള്‍ പേഴിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര്  നാല് ലിറ്ററെടുത്ത് ഇതില്‍ ഒരു ലിറ്റര്‍ എള്ളെണ്ണ ചേര്‍ത്ത്   പേഴിന്റെ തളിര് 30 കല്‍ക്കമായി അരച്ചു ചേര്‍ത്ത് അരക്കുമധ്യേ പാകത്തില്‍ തൈലം കാച്ചി തലയില്‍ തേച്ചാല്‍ അല്ലെങ്കില്‍, തളം വെച്ചാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ ബോധം തെളിയും. ദുഷ്ടവ്രണങ്ങളും പഴുത്തു പഴകിയ വ്രണങ്ങളും കഴുകി ശുദ്ധമാക്കാന്‍ പെഴിന്റെ തൊലി വെന്ത വെള്ളത്തില്‍ അല്പം ഇന്തുപ്പ് ചേര്‍ത്ത് കഴുകണം. തേള്‍ ,

അറുകൂലി( ടൈഗര്‍സ്‌പൈഡര്‍) എന്നിവ കടിച്ചാല്‍  പേഴിന്റെ തൊലി മനുഷ്യമൂത്രത്തില്‍ അരച്ചു പുരട്ടുക. അതോടെ വേദനയും നീരും കുറയും. ഇതിന്റെ തളിരില 10ഗ്രാം വീതം 100 മില്ലി പശുവിന്‍ പാലില്‍ അരച്ചു കഴിക്കുന്നത് മേല്‍പ്പറഞ്ഞ വിഷങ്ങള്‍ മാറാന്‍ ഉത്തമം. സ്ത്രീകളിലെ വെള്ളപോക്ക്  പേഴിന്റെ തൊലി ഉണക്കിപ്പൊടിച്ച് രണ്ട് ഗ്രാം വീതം തേനും നെയ്യും കൂട്ടി രണ്ട് നേരം വീതം രണ്ട് ദിവസം കഴിച്ചാല്‍ പെട്ടെന്ന് ശമിക്കും. പേഴിന്റെ തൊലി കാടി വെള്ളത്തിലരച്ച് തേയ്‌ക്കുന്നത് ഭഗന്ദരം മാറാന്‍ നല്ലതാണ്. തളിര് അരച്ചത് രണ്ടര ഗ്രാം എടുത്ത് മോരില്‍ കലക്കി  രണ്ടു നേരം കുടിച്ചാല്‍ വയറിളക്കം ശമിക്കും. 

 കാലിലെ വളംകടി, പേഴിന്റെ തൊലിയും ഉപ്പും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ കാലിറക്കി വെച്ചാല്‍ ഭേദമാകും. പേഴിന്റെ പൂ

വും തൊലിയും 30ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം സേവിച്ചാല്‍ ചുമമാറും. 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക