തൃശൂര്‍ : പെരിയ കേസിലെ ഒത്തുതീര്‍പ്പിനെതിരെ സിപിഎം -കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി അണികളില്‍ നിന്ന് രൂക്ഷവിമര്‍ശനം. അരും കൊലപാതകവും അതിനെത്തുടര്‍ന്ന് അറസ്റ്റിലായ പീതാംബരനെ തള്ളിപ്പറഞ്ഞ് തടിയൂരാന്‍ പാര്‍ട്ടി നടത്തിയ പരിഹാസ്യമായശ്രമവുമാണ് സിപിഎം അണികളില്‍ വലിയൊരു വിഭാഗത്തെ ചൊടിപ്പിക്കുന്നത്.
കേസിലെ യഥാര്‍ഘ പ്രതികളെ രക്ഷപ്പെടുത്തി സിപിഎം തിരക്കഥ പ്രകാരം അന്വേഷണം അട്ടിമറിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കാത്തതാണ് അവരുടെ അണികളെ ചൊടിപ്പിക്കുന്നത്. അവര്‍ ഇത് പരസ്യമായി പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരും പോലീസും സിപിഎം നേതൃത്വവും ഒത്തുചേര്‍ന്ന് നടത്തുന്ന അട്ടിമറിക്ക് കോണ്‍ഗ്രസ് നേതൃത്വം മൗനാനുവാദം നല്‍കുകയാണെന്ന തരത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പ്രതികരണവുമായെത്തി. സമൂഹമാധ്യമങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തി.
സംസ്ഥാന തലത്തില്‍ രഹസ്യമായും ദേശീയ തലത്തില്‍ പരസ്യമായും ഇതിനകം രൂപപ്പെട്ട ധാരണ ഈ സംഭവത്തിന്റെ പേരില്‍ തകരരുത് എന്ന ആഗ്രഹത്തിലാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതൃത്വങ്ങള്‍. പെരിയസംഭവം പ്രാദേശിക പ്രശ്‌നം മാത്രമായി അവസാനിപ്പിച്ച് തടിയൂരാനുള്ള ശ്രമം ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ്- സിപിഎം -ലീഗ് രഹസ്യധാരണ ഏറ്റവും ശക്തമായുള്ള മണ്ഡലമാണ് കാസര്‍കോട്. നിയമസഭ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം,കാസര്‍കോട് മണ്ഡലങ്ങളില്‍ ഈ രഹസ്യ ധാരണ വെളിപ്പെട്ടതാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറെ വിജയസാധ്യത കല്‍പ്പിക്കപ്പെടുന്ന കാസര്‍കോട് ഇക്കുറിയും ഇത്തരം വോട്ടുമറിക്കല്‍ ശ്രമങ്ങള്‍ക്ക് ഇരുവിഭാഗത്തേയും നേതാക്കള്‍ ഒരുങ്ങും. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും പരസ്പരം സഹായിക്കാനുള്ള ധാരണയിലാണ് ഇരുകൂട്ടരുടേയും നീക്കം. പെരിയയിലെ ഇരട്ടക്കൊലപാതകം ഈ ധാരണയെ ദുര്‍്യലപ്പെടുത്തുന്നതാണ് ഈ നേതാക്കളെ അലോസരപ്പെടുത്തുന്നത്. ടി.പി.വധക്കേസ് പോലെ ഈ സംഭവം വലിയ ചര്‍ച്ചയാവരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് ഇരുവിഭാഗം നേതാക്കളും നീങ്ങുന്നത്. മുല്ലപ്പള്ളി നയിക്കുന്ന കോണ്‍ഗ്രസ് ജാഥയിലും ഇടതുപക്ഷത്തിന്റെ ജാഥകളിലും നേതാക്കളുടെ പ്രസംഗങ്ങളില്‍ പോലും ഇത് പ്രകടമാണ്.
എത്രയും പെട്ടെന്ന് പ്രശ്‌നം ഒതുക്കാനുള്ള സിപിഎം -കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ശ്രമം ഇക്കാരണത്താലാണ്. എന്നാല്‍ ഒത്തുതീര്‍പ്പ് പരസ്യമായതോടെ നേതാക്കള്‍ ഉദ്ദേശിച്ച ഫലം ഇനി ഉണ്ടാവുകയില്ല എന്ന് വ്യക്തമായിട്ടുണ്ട്. മാത്രമല്ല ഇരുപാര്‍ട്ടികളിലുമുള്ള നൂറുകണക്കിന് പേര്‍ പ്രവര്‍ത്തനത്തില്‍ നിര്‍ജ്ജീവമാവുകയും ചെയ്യും.
യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളില്‍ ചിലര്‍ തന്നെ ഇന്നലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്ത് വന്നിട്ടുണ്ട്. നേതൃത്വത്തെ ഭയപ്പെട്ട് സിപിഎമ്മുകാര്‍ പരസ്യ പ്രതികരണത്തിന് തയാറാകുന്നില്ലെങ്കിലും അരും കൊലയിലും അതേത്തുടര്‍ന്നുള്ള നാടകങ്ങളിലും ആപാര്‍ട്ടിയിലെ ഒട്ടേറെപ്പേര്‍ അസ്വസ്ഥരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: