Categories: Vicharam

അത് അവഹേളനമല്ല

Published by

ഫെമിനിസം  എന്നാല്‍  സ്ത്രീപക്ഷവാദം എന്ന് ചിലര്‍ വിശേഷിപ്പിക്കാറുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകളുടെ തുല്യതക്ക് വേണ്ടി നിലകൊള്ളുന്നവരാണ്  ഫെമിനിസ്റ്റുകള്‍. മലയാള ഭാഷയില്‍ ഇതിനു കൃത്യമായ പദമില്ല. അതു കൊണ്ട് ഫെമിനിച്ചി എന്നു വിളിക്കുന്നു. ഇതിലെവിടെയാണ് അവഹേളനം? അമ്മയെ മകന്‍ അമ്മച്ചിയെന്നു വിളിച്ചാല്‍ അവഹേളനമാകുമോ?

പണ്ടുണ്ടായിരുന്ന സ്ത്രീ വിവേചനം ഇന്നില്ല. എല്ലാ മേഖലകളിലും സ്ത്രീകള്‍ തുല്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്നു. ഡോക്ടേഴ്സ്, എഞ്ചിനിയേഴ്സ്, ടീച്ചേഴ്സ് തുടങ്ങി എല്ലായിടങ്ങളിലും സ്ത്രീ മുന്നേറ്റമാണ്. തെങ്ങുകയറ്റത്തിനു വരെ സ്ത്രീ സംഘങ്ങളുണ്ട്. ഷെയര്‍ മാര്‍ക്കറ്റിലും ബെവ്കോ വരിനില്പിലും സ്ത്രീകളെ കാണാം.

അപ്പോള്‍ തുല്യത കൊണ്ട് മറ്റെന്താണ് ഉദ്ദേശിക്കുന്നത്, പുരുഷന്മാരെപ്പോലെ തങ്ങള്‍ക്കും പ്രസവിക്കാതിരിക്കണമെന്നോ? സ്ത്രീവാദികളായി എഴുന്നുള്ളുന്ന ചില വങ്കമാരുണ്ട്. അവരെയാണ് സൂക്ഷിക്കേണ്ടത്.

– കെ എ സോളമന്‍, എസ് എല്‍ പുരം

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by