മലയാളിയുടെ തീന്‍മേശയിലേക്ക് വിദേശിയായ ഓട്മീല്‍(ഓട്സ്) ഓടിക്കയറിയിട്ട് ഏറെക്കാലമായില്ല. പ്രമേഹവും കൊളസ്ട്രോളും ചെറുക്കാന്‍ ചോറും കറിയും ഉള്‍പ്പെട്ട പതിവു ഭക്ഷണങ്ങള്‍ മാറ്റി പലരും ഓട്സിനു പിറകെയായി. വെറുതെയല്ല, അത്രയ്‌ക്കുണ്ട് അതിന്റെ ഗുണങ്ങള്‍. കാന്‍സറിനെ ചെറുക്കാന്‍, അമിതവണ്ണം കുറയ്‌ക്കാന്‍, ചര്‍മ്മം സംരക്ഷിക്കല്‍ ഇങ്ങനെ പലതിനും ഓട്സ് ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ മതി. എളുപ്പത്തില്‍ പാചകം ചെയ്യാവുന്ന ഒട്ടേറെ ഓട്സ് വിഭവങ്ങളുണ്ട്. പാലും ഓട്സും ആപ്പിളും ചേര്‍ത്തുണ്ടാക്കുന്ന ആരോഗ്യപാനീയം ക്ഷീണമകറ്റാന്‍ നല്ലതാണ്. തേന്‍ ചേര്‍ത്തുണ്ടാക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും കഴിക്കാം. അതിലെ ചേരുവകളാകട്ടെ ആരോഗ്യം കാക്കാന്‍ ഒന്നിനൊന്നു മെച്ചം.
ആപ്പിള്‍ ഓട്സ് മില്‍ക്ക് ഷേക്ക്
ചേരുവകള്‍
1. തൊലി കളഞ്ഞ ആപ്പിള്‍ കഷ്ണങ്ങള്‍: ഒന്നര കപ്പ്
2. ഓട്സ്: ഒന്നര കപ്പ്
3. തണുപ്പിച്ച പാല്‍: മൂന്നു കപ്പ്
4. തേന്‍: ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ഓട്സ് പാകത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചെടുത്ത് നന്നായി തണുപ്പിക്കുക. ഇതിലേക്ക് ആപ്പിള്‍ കഷ്ണങ്ങളും തേനും ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുത്ത പാലും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ഗ്ലാസുകളിലേക്ക് പകര്‍ത്തിയശേഷം പിസ്ത, ബാദാം, കിസ്മിസ്, ഒരു നുള്ള് കുങ്കുമപ്പൂ എന്നിവ ചേര്‍ത്ത് അലങ്കരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക