Categories: Palakkad

ഒപിവി: കര്‍മ്മനിരതമായ ജീവിതം

Published by

മണ്ണാര്‍ക്കാട്: വരേണ്യവര്‍ഗ്ഗത്തില്‍ ജനിച്ചവര്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരാകുന്ന കാലഘട്ടത്തില്‍ ആര്‍എസ്എസിന്റെ സജീവപ്രവര്‍ത്തകനായി കടന്നുവന്ന എഴ് പതിറ്റാണ്ട് കാലം കര്‍മ്മനിരതമായ ജീവിതം നയിച്ച ഒപിവി ഇനി ഓര്‍മ്മ.
ജനസംഘത്തേയും തുടര്‍ന്ന് ബിജെപിയേയും കെട്ടിപ്പടുക്കാന്‍ ഓടിനടക്കുമ്പോഴും മണ്ണാര്‍ക്കാട്ട്കാര്‍ക്ക് ഒപിപി എന്നും തങ്ങളുടെ സ്വന്തം നേതാവായിരുന്നു; നല്ലൊരു കര്‍ഷകനും. ഋഷിതുല്യമായ ലളിത ജീവിതമാണ് സംഘടനാ പ്രവര്‍ത്തനത്തിനിടയിലെ യാതനകളെ നേരിടാന്‍ അദ്ദേഹത്തിന് കരുത്തായത്.
ജയപ്രകാശ് നാരായണന്‍ മുതല്‍ കേരളത്തിലെ ആദ്യകാല സംഘപരിവാര്‍ നേതാക്കളോടൊപ്പംവരെ പ്രവര്‍ത്തിച്ചതിന്റെ അനുഭവമുണ്ട് ഒപിവി നമ്പൂതിരിപ്പാടിന്. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ, വാജ്പേയി എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. 1967 ല്‍ കോഴിക്കോട്ട് നടന്ന ജനസംഘത്തിന്റെ അഖിലേന്ത്യ സമ്മേളനത്തിലും സജീവപങ്കാളിയായിരുന്നു.
അധ്യാത്മരാമായണവും ഭഗവദ്ഗീതയും,ഭാഗവതവും മലയാളത്തിലേക്ക് വൃത്താനുവൃത്തം വിവര്‍ത്തനം ചെയ്ത അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒരാളാണ് ഒപിവി.
ജന്മഭൂമിയുടെ എക്കാലത്തേയും അഭ്യുദയകാക്ഷിയായിരുന്നു അദ്ദേഹം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by