Categories: Palakkad

പൊതുശ്മശാനം തുറന്നു കൊടുക്കാത്തത് അനാസ്ഥ: ശ്മശാന സംരക്ഷണ സമിതി

Published by

കടമ്പഴിപ്പുറം: നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിച്ചിട്ടും പൊതുശ്മശാനം തുറന്നു കൊടുക്കാന്‍ തയ്യാറാകത്ത അധികൃതരുടെ നിലപാടിനെതിരെ ശ്മശാന സംരക്ഷണ സമിതി.

വെട്ടേക്കര റോഡരികില്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ശ്മശാനമാണ് ഇപ്പോഴും അടഞ്ഞുകിടക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ മാര്‍ച്ച് 2017 ല്‍ പൂര്‍ത്തിയായതായി അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

എന്നാല്‍ ഇപ്പോഴും ചില പണികള്‍ ബാക്കിയാണെന്ന് സമിതി കുറ്റപ്പെടുത്തി. എസ്റ്റിമേറ്റില്‍ പറയാത്ത കാര്യങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഫണ്ട് വക മാറ്റി ചിലവഴിച്ചിട്ടുണ്ടെന്നും സമിതി ആരോപിച്ചു.

പ്രസിഡന്റ് യു. ഹരിദാസന്‍ വൈദ്യര്‍ അധ്യക്ഷത വഹിച്ചു. സുബ്രമണ്യന്‍ വലിയ വീട്ടില്‍, രാഘവന്‍ ബംഗ്ലാവ് പറമ്പില്‍, പുരുഷോത്തമന്‍ നായര്‍, കേശവന്‍ നെട്ടാത്ത് എന്നിവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by