Categories: Palakkad

ഹരികുമാറിന്റെ മരണം ബിജെപിക്ക് നഷ്ടമായത് ജനപ്രിയനേതാവിനെ

Published by

കല്ലടിക്കോട്: സൗഹൃദം നിറഞ്ഞ ചിരിയുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്ന് വന്ന യുവനേതാവായിരുന്നു അപകടത്തില്‍ മരിച്ച ഹരികുമാര്‍. ഒരു പതിറ്റാണ്ടിലേറെ കരിമ്പയിലെ ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്ന ഹരികുമാറിന്റെ പ്രവര്‍ത്തനമികവ് ബിജെപിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

കരിമ്പയിലെ പ്രധാന പ്രതിപക്ഷമായി വളര്‍ന്ന ബിജെപിക്ക് ഹരികുമാറിന്റെ പ്രവര്‍ത്തനമികവും സംഘടനപാടവും തുണയായി. രാഷ്‌ട്രീയത്തിന്റെ അതിര്‍ വരമ്പുകള്‍ക്കപ്പുറം സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമായായിരുന്നു ഹരികുമാര്‍.

കരിമ്പയുടെ പൊതുസമൂഹത്തില്‍ നിരവധി നിര്‍ണ്ണായകമായ പലസംഭവങ്ങളിലും തന്റെതായ രാഷ്‌ട്രീയ ശൈലികൊണ്ട് ജനശ്രദ്ധ ആകര്‍ഷിച്ച വ്യക്തിത്വമായിരുന്നു. ഇരു മുന്നണികളും ഒത്തുകളിച്ചിട്ടും വാര്‍ഡില്‍ ബിജെപി രണ്ടാം സ്ഥാനത്തുവന്നതുതന്നെ ഹരികുമാറിന് ജനങ്ങളുടെ ഇടയില്‍ എത്രത്തോളം സ്വാധീനമുള്ള വ്യക്തിയാണ് എന്നതിന് തെളിവാണ്. സ്‌കൂള്‍ രാഷ്‌ട്രീയത്തിലൂടെ ഉയര്‍ന്നു വന്ന് മുന്‍ തലമുറ തെളിച്ചവഴിയിലൂടെ അനുസരണയുള്ള ഒരു പ്രവര്‍ത്തകനായാണ് ഹരികുമാര്‍ വളര്‍ന്നത്.

നീണ്ട പത്തുവര്‍ഷത്തിലധികം കരിമ്പ ബിജെപിയുടെ അധ്യക്ഷ പദവി അലങ്കരിച്ച് പ്രവര്‍ത്തകരുടെ ആവശ്യം ഏതു രാത്രിയിലും വിളിച്ചാലും നിറവേറ്റി കൊടുത്തിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഇത്‌കൊണ്ട് തന്നെ യുവാക്കളുടെ ഇടയില്‍ ഒരു ഹരമായിരുന്നു ഹരികുമാര്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by