കൊല്ലങ്കോട്:പാലക്കാട് പൊള്ളാച്ചി ബ്രോഡ് ഗേജ് പ്രാവര്‍ത്തികമായാല്‍ കൂടുതല്‍ ട്രയിനുകള്‍ തുടങ്ങുമെന്നും അങ്ങനെ ഹ്രസ്വ-ദീര്‍ഘദൂര യാത്ര ചെയ്യാമെന്ന ജനങ്ങളുടെ മോഹങ്ങള്‍ പൊലിയുന്നു. പുതിയ ട്രയിന്‍ സമയവിവരപ്പട്ടിക പുറത്തിറങ്ങും മുമ്പേ തമിഴ്‌നാട് ലോബിയും ടൂറിസ വാഹന ഉടമകളും സമ്മര്‍ദ്ദവുമായി രംഗത്തിറങ്ങി. നാളെ മുതല്‍ അമൃത എക്‌സപ്രസ് മധുര വരെ നീട്ടുന്നതിന് തീരുമാനമായി. ഇതിന്റെ ഭാഗമായി രാവിലെ 7.45ന് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന അമൃത ഇനി അവിടെ കിടക്കില്ല. പകരം മധുരയിലേക്ക് യാത്രയാകും.
പാലക്കാട് ജംഗ്ഷനില്‍ നിന്നു തുടങ്ങുന്ന യാത്രയില്‍ പുതുനഗരം, കൊല്ലങ്കോട,് മുതലമട എന്നീ സ്റ്റേ്റ്റഷനുകളില്‍ അമൃതക്ക് സ്റ്റോപ്പില്ല. പാലക്കാട് വിട്ടാല്‍ പൊള്ളാച്ചിയിലെ സ്റ്റോപ്പുള്ളു.
ആയിരത്തി അറുപത്തിയഞ്ച് കോടിയോളം ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീയാക്കിയ പാലക്കാട് ദിണ്ഡിക്കല്‍ ബ്രോഡ്‌ഗേജ് ലൈനില്‍ ഉണ്ടായ വരുമാനക്കുറവ് പരിഹരിക്കുന്നതിനാണ് ട്രയിന്‍ മധുരവരെ നീട്ടുന്നത്. എന്നാല്‍ നെല്ലിയാമ്പതി മുതല്‍ കൊല്ലങ്കോട് വരെയുള്ള പതിമൂന്ന് പഞ്ചായത്തുകളിലെ ആളുകള്‍ക്ക് ട്രയിന്‍യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇതോടെ ഇല്ലാതായത്.
കേരളത്തിലെ ‘മാംഗോസിറ്റി’ എന്നറിയപ്പെടുന്ന മുതലമടയില്‍ ട്രയിന്‍ നിര്‍ത്താത്തതില്‍ വ്യാപക പ്രതിഷേധവുമായി മാങ്ങാ കര്‍ഷകരും യാത്രക്കാരും രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യ മാങ്ങ വിളവെടുപ്പ് നടത്തുന്ന മുതലമടയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ഇതുവഴി റെയില്‍വേക്ക് മികച്ച വരുമാനവും ലഭിക്കുന്നതാണ്.
ദീര്‍ഘദൂര ട്രയിനുകള്‍ പാലക്കാട് പൊള്ളാച്ചി പാതയില്‍ അനുവദിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ദക്ഷിണ തമിഴ് നാട്ടിലേക്ക് എളുപ്പമാര്‍ഗ്ഗം കടക്കാവുന്ന വഴിയാണ് നിരവധി തീര്‍ത്ഥാടനങ്ങളുടേയും കേന്ദ്രം കൂടിയാണ്. കൊല്ലങ്കോട്, പുതുനഗരം, മുതലമട എന്നിവിടങ്ങളില്‍ നിന്ന് നിത്യേന നൂറ് കണക്കിന് ആളുകളാണ് പൊള്ളാച്ചിയിലേക്ക് പോയി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: