പാലക്കാട്:കോയമ്പത്തൂര്‍ സ്വദേശികളെ അക്രമിച്ച് അഞ്ച്‌ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.
കഞ്ചിക്കോട് , ഐടിസി ജംഗ്ഷന്‍, മൈത്രി നഗറില്‍ ഷാഹിന്‍ എന്ന ധാരാവി ഷാഹിന്‍ (28),പാലക്കാട് നരികുത്തി ബികെ മന്‍സിലില്‍ അന്‍സാരി (24),മാട്ടുമന്ത, ചോളോട് ബിജു എന്ന കൂറാലി ബിജു (28) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്.
അഞ്ചിനാണ് കേസിനാസപദമായ സംഭവം. വ്യാപാരാവശ്യത്തിന് സാമ്പത്തിക ഇടപാടിനായി വന്ന കോയമ്പത്തൂര്‍ സ്വദേശികളായ പ്രഗദീഷ്, മനോജ് എന്നിവരെ അക്രമിച്ചാണ് പണം തട്ടിയത്. വിക്ടോറിയ കോളേജിനടുത്തു വെച്ചാണ് ഓട്ടോയിലെത്തിയ പ്രതികള്‍ ഇവരെ മര്‍ദ്ദിച്ച് അഞ്ച് ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിപ്പറിച്ചത്. പ്രതികള്‍ വിളിച്ച ഫോണ്‍ നമ്പര്‍, സിസിടിവി ദൃശ്യങ്ങള്‍, ഓട്ടോറിക്ഷയുടെ അടയാളം എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയും ടൗണിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരുടെ കൂട്ടുപ്രതികളായ രണ്ട് പേരെക്കൂടി പിടികൂടുവാനുണ്ട്.
ഒന്നാം പ്രതി ഷാഹിനെതിരെ പാലക്കാട് കസബ,ടൗണ്‍ സൗത്ത് എന്നീ പോലീസ് സ്റ്റേഷനുകളിലുംബിജുവിന് നോര്‍ത്ത് പോലീസ് സ്റ്റേഷനിലും കേസ്സുണ്ട്.ബിജുവിന്റെ ഓട്ടോറിക്ഷയാണ് പ്രതികള്‍ മോഷണത്തിന് ഉപയോഗിക്കുന്നത്.ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു.
ടൗണ്‍ നോര്‍ത്ത് എസ്‌ഐ ആര്‍.ശിവശങ്കരന്റെ നിര്‍ദ്ദേശാനുസരണം എസ്‌ഐ ആര്‍.രഞ്ജിത്, ജെഎസ്‌ഐ പ്രദീപ് കുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായആര്‍.കിഷോര്‍,എം.സുനില്‍ ,കെ. അഹമ്മദ് കബീര്‍, ആര്‍. രാജീദ്,എസ്.സന്തോഷ് കുമാര്‍, ഷിജു, എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക