Categories: Palakkad

ചുള്ളിയാര്‍ ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കൂടി

Published by

മുതലമട: കര്‍ക്കടകത്തില്‍ മഴ കലിതുള്ളി പെയ്തതോടെ പലകപാണ്ടി പദ്ധതിയിലൂടെ ചുള്ളിയാര്‍ ഡാമില്‍ വെള്ളമെത്തിത്തുടങ്ങി.

കാലവര്‍ഷത്തില്‍ ഒഴുകിപാഴായി പോകുന്ന വെള്ളത്തെ തടയണകെട്ടി കനാല്‍ വഴിയും ടണല്‍ അക്വഡക്ക് വഴിയാണ് ചുള്ളിയാര്‍ ഡാമിലെത്തിക്കുന്നത്.എന്നാല്‍ ഡാമില്‍ ജലനിരക്ക് ഉയര്‍ന്നിട്ടില്ല. ഡാമിലെ വെള്ളത്തെ ആശ്രയിച്ച് കൃഷിചെയ്യുന്ന കര്‍ഷകരും ഇതോടെ ആശങ്കയിലാണ്. നെല്ലിയാമ്പതി മലനിരയുള്ളതെന്മലയില്‍ മഴ ശക്തിയായി ലഭിച്ചാല്‍ പലകപ്പാണ്ടി പദ്ധതിമൂലം ചുള്ളിയാര്‍ ഡാം നിറക്കാനാവും.

കഴിഞ്ഞ ദിവസം പെയ്ത് മഴയില്‍ ശക്തമായ വെള്ളത്തിന്റെ ഒഴുക്ക് അനുഭവപ്പെട്ടതായി സ്ഥലം സന്ദര്‍ശിച്ച അധികൃതര്‍ അറിയിച്ചു.

മുതലമട പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പര്‍മാര്‍,ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ്സ്ഥലം സന്ദര്‍ശിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by