Categories: Kasargod

രാമായണ പഠന സത്രം 23 ന്

Published by

പാലക്കുന്ന്: പാലക്കുന്ന് ശ്രീ ഭഗവതീ ക്ഷേത്ര രാമാ യണ മാസാചരണ പരിപാടിയുടെ ഭാഗമായി പെരികമനശ്രീധരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ രാമായണ സംസ്‌കൃതി, രാമായണ പഠന സത്രം 23 ന് ആരംഭിക്കും. ക്ഷേത്ര ഭണ്ഡാര വീട്ടില്‍ വൈകീട്ട് 4ന് നടക്കുന്ന ചടങ്ങില്‍ പ്രസിഡണ്ട് അഡ്വ.ബാലകൃഷ്ണന്‍ തൃക്കണ്ണാട് അദ്ധ്യക്ഷത വഹിക്കും. ക്ഷേത്ര സ്ഥാനികരടക്കം വിവിധ പ്രദേശിക സമിതികളുടെ പ്രതിനിധികളും പങ്കെടുക്കും.

കര്‍ക്കിടകത്തിലെ എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 4 മുതല്‍ 6.30 വരെയാണ് ആദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ പാരായണവും പ്രഭാഷണവും നടക്കുന്നത്. ആഗസ്ത് 6 ന് 2.30 മുതല്‍ പ്രശ്‌നോത്തരിയും, പാരായണ മത്സരവും നടക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേരുകള്‍ നല്‍കേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.ഫോണ്‍: 9447352665, 04672236340

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts