Categories: Lifestyle

ഹോണ്ട ഡിയോ ടോപ് 10 പട്ടികയില്‍

Published by

ന്യൂദല്‍ഹി: നീണ്ട ആറ് വര്‍ഷങ്ങള്‍ക്കുശേഷം ഹോണ്ട ഡിയോ രാജ്യത്തെ ടോപ് 10 ഇരുചക്ര വാഹന ലിസ്റ്റില്‍ ഇടം പിടിച്ചു. മെയ് മാസ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഹോണ്ട ഡിയോ പത്താം സ്ഥാനമാണ് കരസ്ഥമാക്കിയത്. ഈ വര്‍ഷം മെയ് മാസത്തില്‍ രാജ്യത്ത് 41,303 യൂണിറ്റ് ഹോണ്ട ഡിയോ ആണ് വിറ്റുപോയത്.

ഹോണ്ട ആക്റ്റിവ (2,82,478 യൂണിറ്റ്), ഹീറോ സ്പ്ലെന്‍ഡര്‍ (2,35,832), ഹീറോ എച്ച്എഫ് ഡീലക്സ് (1,40,769) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വന്നത്.ഹീറോ പാഷന്‍ (89,399), ഹോണ്ട സിബി ഷൈന്‍ (86,600), ടിവിഎസ് എക്സ്എല്‍ സൂപ്പര്‍ (70,253), ഹീറോ ഗ്ലാമര്‍ (67,515), ടിവിഎസ് ജൂപ്പിറ്റര്‍ (57,068), ബജാജ് പള്‍സര്‍ (50,009) എന്നിവ നാല് മുതല്‍ ഒമ്പത് വരെ സ്ഥാനങ്ങളില്‍ ഇടം പിടിച്ചു.

ഓരോ മാസവും പുറത്തിറക്കുന്ന ടോപ് ടെന്‍ സെല്ലിംഗ് ഇരുചക്ര വാഹന പട്ടികയില്‍ കയറിക്കൂടുന്നതിന് കമ്പനികള്‍ക്കിടയില്‍ വലിയ മത്സരമാണ് നടക്കുന്നത്. 100-110 സിസി മോട്ടോര്‍സൈക്കിളുകളും സമാന ഡിസ്പ്ലേസ്മെന്റുള്ള ഓട്ടോമാറ്റിക് സ്‌കൂട്ടറുകളുമാണ് പ്രധാനമായും മത്സരിക്കുന്നത്.

സിയാം നല്‍കിയ കണക്കനുസരിച്ച് മെയ് മാസത്തില്‍ മോട്ടോര്‍ സൈക്കിളുകളേക്കാള്‍ സ്‌കൂട്ടറുകളാണ് മികച്ച പ്രകടനം കാഴ്‌ച്ചവെച്ചത്. സ്‌കൂട്ടറുകള്‍ 24.67 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചപ്പോള്‍ മോട്ടോര്‍സൈക്കിളുകള്‍ 4.04 ശതമാനം വളര്‍ച്ചയേ നേടിയുള്ളൂ.

2003 ലാണ് ഹോണ്ട ഡിയോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 2016 മെയ് മാസത്തില്‍ പത്താം സ്ഥാനത്തായിരുന്ന ടിവിഎസ് ജൂപ്പിറ്റര്‍ ഇത്തവണ എട്ടാം സ്ഥാനത്തേക്ക് കയറി. ഇരുചക്ര വാഹന വിപണിയില്‍ സ്‌കൂട്ടറുകള്‍ക്ക് വര്‍ധിച്ചുവരുന്ന ജനപ്രീതിയാണ് ഇത് വ്യക്തമാക്കുന്നത്.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts