Categories: India

പ്രതിരോധ ഉപകരണങ്ങള്‍ക്ക് കേന്ദ്രം 2.42 ലക്ഷം കോടി ചെലവഴിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 2.42 ലക്ഷം കോടി ചെലവഴിച്ചതായി റിപ്പോര്‍ട്ട്. 2013-16 സാമ്പത്തിക വര്‍ഷത്തിലേക്ക് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് ഈ തുക ഉപയോഗിച്ചത്. ലോക്‌സഭയിലെ ചോദ്യോത്തരവേളയില്‍ കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാമ്രേയാണ് ഇക്കാര്യം അറിയിച്ചത്.

മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കും യുദ്ധോപകരണങ്ങള്‍ വാങ്ങാന്‍ 2013-14ല്‍ 66,821 കോടിയും, 2014-15ല്‍ 65,583 കോടി, 2015-16ല്‍ 62,341 കോടി, നിലവിലെ സാമ്പത്തിക വര്‍ഷമായ 2016-17ല്‍ 47,494 കോടിയും ചെലവഴിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയില്‍ പുതിയ സാങ്കേതിക വിദ്യകള്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിനും സ്റ്റാര്‍ട്ട്അപ്പുകള്‍ ആരംഭിക്കുന്നതിനുമാണ് ഈ ഫണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Recent Posts