ഐസിന് ദൈവമില്ല, ഉണ്ടെങ്കില്‍ അത് ചെകുത്താനാണ്. ഒരു മതമോ ദൈവമോ മനുഷ്യനെ കൊല്ലാന്‍ ആഹ്വാനം ചെയ്തിട്ടില്ല. മതത്തിന്റെയും ദൈവ ദൂതന്റെയും പേരില്‍ ലോകത്തെമ്പാടും മനുഷ്യനെ കൊന്നുകൂട്ടുന്ന ഐഎസ് പറയുന്നത് അത് ദൈവഹിതവും മതശാസനയുമാണെന്നാണ്. അതിനായി തങ്ങളുടെ സഹോദരന്മാരായ എല്ലാവരും തങ്ങളെ സഹായിക്കണമെന്നും ഐഎസ് പറയുന്നു. ഈ കൊല ഭ്രാന്തന്മാരെ സഹായിക്കാന്‍ ആരാണ് മുന്നോട്ടു വരിക.
നിരവധി രാജ്യങ്ങളിലേക്കു ഐഎസ് ഭീകരത പടര്‍ന്നു കഴിഞ്ഞു. കൊന്നും ഭീഷണിപ്പെടുത്തിയും തങ്ങളുടെ മത സാമ്രാജ്യം സ്ഥാപിക്കുകയാണ് ലക്ഷ്യം. അതൊക്കെ വെറും വ്യാമോഹമാണ്. വാളെടുത്തവന്‍ വാളാലേ നശിക്കും. നശിക്കാന്‍വേണ്ടി ദുഷ്ടന്‍ ആദ്യം പനപോലെ വളരുമായിരിക്കും. അവന്റെ അനിവാര്യമായ അന്ത്യം ഭീകരമായിരിക്കും. കഴിഞ്ഞ ദിവസം ഐഎസ് ഇറാനെ ആക്രമിച്ചു. പുതിയ ഭീഷണി സൗദിക്കു നേരെയാണ്.
ഷിയാ മുസ്ലിങ്ങളെ കടുത്ത മതദ്രോഹികളായി കാണുന്നവരാണ് ഐഎസ്. ഇറാനില്‍ ഭൂരിപക്ഷവും ഷിയാകളാണ്. സിറിയയിലും ഇറാഖിലും ഐഎസിന്റെ എതിരാളികള്‍ ഇറാന്റ പിന്തുണയുള്ള ഷിയാകളായതുകൊണ്ടാണ് ഇറാനെ ആക്രമിച്ചത്. നിങ്ങളെ വീട്ടില്‍ക്കയറി ആക്രമിക്കും എന്നാണ് സൗദിക്കുള്ള ഭീഷണി സന്ദേശത്തില്‍ ഐഎസ് പറയുന്നത്.
സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഖത്തറിനെതിരെ നീങ്ങിയതും ഈ ഭീഷണിക്കു കാരണമാണ്. ഐഎസില്‍നിന്നും ഇറാഖിലെ മൊസൂളിന്റെ 90ശതമാനവും ഇറാഖിസേന പിടിച്ചടക്കിയതിന്റെ രോഷവും കൂടെ ചേര്‍ത്താണ് ഓരോ രാജ്യത്തും പുതിയ ആക്രമണങ്ങള്‍ ഐഎസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: