ദുബായ്: ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ഐസിസി ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമത്. നേരത്തെ ഒന്നാം സ്ഥാനം പങ്കിട്ടിരുന്ന രവിചന്ദ്ര അശ്വിനെ പിന്തള്ളിയാണ് രവീന്ദ്ര ജഡേജ ഒറ്റയ്‌ക്ക് ഒന്നാം സ്ഥാനത്തെത്തിയത്. ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ നേടിയ ഒമ്പത് വിക്കറ്റ് പ്രകടനമാണ് ജഡേജക്ക് റാങ്കിങ്ങില്‍ തുണയായത്. ആദ്യ ഇന്നിങ്‌സില്‍ 124 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ജഡേജ രണ്ടാം ഇന്നിങ്‌സില്‍ 52 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തി.
899 റെയ്റ്റിങ് പോയിന്റുള്ള ജഡേജ അശ്വിനുശേഷം ഇത്രയും പോയിന്റിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറാണ്. മൂന്നാം ടെസ്റ്റില്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയ അശ്വിന്‍ 862 പോയിന്റുമായി രണ്ടാം സ്ഥാനത്ത്.
അതേസമയം ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ചേതേശ്വര്‍ പൂജാരക്ക് മുന്നേറ്റം. നാല് സ്ഥാനങ്ങള്‍ മുന്നേറിയ പൂജാര രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ ഇരട്ട സെഞ്ചുറി പ്രകടനമാണ് പൂജാരക്ക് മുന്നേറ്റം നേടിക്കൊടുത്തത്. നേരത്തെ രണ്ടാമതായിരുന്ന ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ മൂന്ന് സ്ഥാനം പിന്നോട്ടിറങ്ങി അഞ്ചാമതായി. ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് ഒന്നാം സ്ഥാനം അലങ്കരിക്കുന്ന പട്ടികയില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും മൂന്നും നാലും സ്ഥാനത്ത്. മറ്റൊരു ഇന്ത്യന്‍ താരമായ അജിന്‍ക്യ രഹാനെ രണ്ട് സ്ഥാനം താഴോട്ടിറങ്ങി 17-ാമത്. മുരളി വിജയ് നാല് സ്ഥാനം മുന്നേറി 31-ാമതും വൃദ്ധിമാന്‍ സാഹ 14 സ്ഥാനങ്ങള്‍ കയറി 51-ാമതുമെത്തി.
ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയും ഏകദിന റാങ്കില്‍ ദക്ഷിണാഫ്രിക്കയും ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളാണ് ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടും മൂന്നും സ്ഥാനത്ത്. ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ നാലാമത്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ടീമുകള്‍ രണ്ടും മൂന്നും സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക