Categories: Kozhikode

അമൃതം പൊടിയില്‍ ചത്ത പല്ലി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പേരാമ്പ്ര: അരിക്കുളം പഞ്ചായത്ത് കുരുടി മുക്കിലെ വെങ്ങിലോട്ട് അംഗന്‍വാടിയില്‍ നിന്നും വിതരണം ചെയ്ത പൂരക പോഷകാഹാരമായ അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തി. മരുതോങ്കരയിലെ ഹൈജീനിക് എന്ന സ്ഥാപനമാണ് സമീകൃതാഹാരം വിതരണം ചെയ്തത്. കുടുംബശ്രീ ഉത്പ്പന്നമാണിത്. പൊടി വാങ്ങി ചൂടാക്കുമ്പോഴാണ് ചത്ത പല്ലി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അംഗന്‍വാടിയില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഐ.സി. ഡി.എസ് ഓഫീസില്‍ നിന്നും ജീവനക്കാരെത്തി പരിശോധന നടത്തി.

6 മാസം മുതല്‍ 3 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ടി.എച്ച്.ആര്‍. എസ് പദ്ധതി പ്രകാരം സാമൂഹ്യനീതി വകുപ്പ് അംഗന്‍വാടികളിലൂടെയാണ് അമൃതം പൂരക പോഷകാഹാരം വിതരണം ചെയ്യുന്നത്. അമൃതം പൊടിയില്‍ നിന്നും ചത്ത പല്ലിയെ കണ്ടെത്തിയതോടെ രക്ഷിതാക്കള്‍ ആശങ്കയിലാണ്.

Recent Posts