ഒറ്റപ്പാലം: പൂഴികുന്ന് ചെമ്പൈപുരിശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പത്ത് ദിവസം നീണ്ടു നിന്ന ഉത്സവത്തിന്നു ആറാട്ടോടെ കൊടിയിറങ്ങി. ആറാട്ടു ദിവസം രാവിലെ ക്ഷേത്രസന്നിധിയില്‍ ഗണപതിഹോമം, ഉഷഃപൂജ,മുളപൂജ, ശ്രീഭൂതബലി, ശിവേലി, ആറാട്ടു സദ്യ എന്നിവ നടന്നു.
10 നു കലാമണ്ഡലം ഹരീഷ്, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ ഡബിള്‍ തായമ്പക അരങ്ങേറി. 12നു നൃത്തനൃത്തങ്ങള്‍ ഉണ്ടായിരുന്നു.
വൈകിട്ട് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ യാത്ര ബലിയും, നഗരപ്രദക്ഷിണവും നടന്നു. പറയെടുപ്പ്, ക്ഷേത്രകുളകടവില്‍ ആറാട്ട്, തിരിച്ചെഴുന്നള്ളിപ്പ്, ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി, കൊടി കീഴില്‍വലിയ കാണിക്ക തുടര്‍ന്നുകൊടിഇറങ്ങിയതോടെ ഉത്സവത്തിന്നു സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക