ഹാനോവര്‍: രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജര്‍മന്‍ നഗരമായ ഹാനോവറില്‍നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു. അരലക്ഷത്തോളം ആളുകളെയാണ് ഒഴിപ്പിക്കുന്നത്. വെഡല്‍സ്റ്റാബില്‍ കെട്ടിടനിര്‍മാണ നടക്കുന്നതിനിടെയാണ് ബോംബ് കണ്ടെത്തിയത്. അഞ്ചു ബോംബുകളാണ് ലഭിച്ചത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമം നടന്നുവരികയാണ്.
1943 ഒക്ടോബറിലാണ് രണ്ടാം ലോകയുദ്ധകാലത്ത് ഹാനോവില്‍ ബോംബ് ആക്രമണം ഉണ്ടായത്. 1,245 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 250, 000 പേര്‍ ഭവനരഹിതരായി. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിവസം ലോകയുദ്ധ കാലത്തെ ബോംബ് ഓഗ്‌സ്ബര്‍ഗില്‍നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. 54,000 പേരെയാണ് ഒഴിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക