Categories: Kerala

പരിയാരം ഗ്രാമ പഞ്ചായത്തില്‍ സിപിഎമ്മിനും എസ്ഡിപിഐയ്‌ക്കും സ്ഥാനാര്‍ത്ഥി ഒന്ന്

Published by

പരിയാരം(കണ്ണൂര്‍): പരിയാരം ഗ്രാമ പഞ്ചായത്ത് തിരുവട്ടൂര്‍ വാര്‍ഡില്‍ സിപിഎമ്മിനും എസ്ഡിപിഐയുക്കും ഒരേ സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ ഈ വാര്‍ഡില്‍ സിപിഎമ്മും എസ്ഡിപിഐയും യോജിച്ചാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്. രണ്ടാം വാര്‍ഡായ തിരുവട്ടൂരില്‍ പി എം നാദിറ ബീവിയാണ് സിപിഎമ്മിന്റെയും എസ്ഡിപിയുടെയും സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുള്ളത്. ഇരുപാര്‍ട്ടികളുടെയും സംയുക്ത സ്ഥാനാര്‍ത്ഥിയായ ഇവരെ സ്വതന്ത്ര പരിവേഷം നല്‍കി ‘കൈവണ്ടി’ അടയാളത്തിലാണ് അവര്‍ മത്സരിക്കുന്നത്. മുസ്ലിം ലീഗിലെ റഹീമ കല്ലടത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

നദീറയ്‌ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് സിപിഎമ്മും എസ് ഡി പി ഐയും പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. സി പി എം ബോര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്ന അഭ്യര്‍ത്ഥനയോടെയാണ് രണ്ടാം വാര്‍ഡ് തിരുവട്ടൂര്‍ സ്ഥാനാര്‍ത്ഥി പി എം നദീറ ബീബി എന്ന് പരിചയപ്പെടുത്തുന്നത്. എന്നാല്‍ എസ്ഡിപിഐ ബോര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് നദീറ. നദീറ ബീബിയുടെ പ്രകടന പത്രികയില്‍ തനിക്ക് സി പി എമ്മിന്റെയും എസ് ഡി പിയുടെയും പിന്തുണയുമെണ്ടന്ന് പറയുന്നുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ രണ്ടാം സ്ഥാനത്ത് എത്തിയ വാര്‍ഡാണ് തിരുവട്ടൂര്‍. മുസ്ലിം ലീഗ് വിജയിച്ച ഇവിടെ സിപിഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. നദീറ ബീബിക്ക് വോട്ട് അ‘്യര്‍ഥനയുമായി സിപിഎം, എസ്ഡിപിഐ പ്രവര്‍ത്തകര്‍ അവരവര്‍ക്ക് സ്വാധീനമുള്ള വീടുകള്‍ കയറി വോട്ടഭ്യര്‍ത്ഥന നടത്തി വരികയാണ്.

കണ്ണൂര്‍ പാനൂര്‍ നഗരസഭകൡലും തലശ്ശേരി മുനിസിപ്പാലിറ്റിയിലും പല വാര്‍ഡുകളിലും  ജമാത്തെ ഇസ്ലാമിയുമായി സിപിഎം തെരഞ്ഞെടുപ്പ് സഖ്യത്തിലാണ്. ഇതിനു പിന്നാലെയാണ് തീവ്ര സ്വഭാവമുളള സംഘടനയായ എസ്ഡിപിഐയുമായും പരിയാരം പഞ്ചായത്തില്‍ സിപിഎം തെരഞ്ഞെടുപ്പില്‍ ചങ്ങാത്തം സ്ഥാപിച്ചിരിക്കുന്നത്. വര്‍ഗീയതയ്‌ക്കെതിരെ പ്രസംഗിക്കുകയും വര്‍ഗീയ സംഘടനകളുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വത്തിന്റെ നടപടിയില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by