Categories: Kerala

സന്തോഷ് വധം: ആറ് സിപിഎമ്മുകാര്‍ അറസ്റ്റില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: അണ്ടലൂര്‍ സ്വദേശി സന്തോഷ് കുമാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആറ് സിപിഎമ്മുകാരെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ ധര്‍മ്മടം സ്വദേശികളായ രോഹില്‍, പ്രജ്വല്‍, മിധുല്‍, ഷമില്‍, റിജേഷ്, അജേഷ് എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴച് രാത്രി പത്തരയോടെയാണ് മുഖ്യമന്ത്രിയുടെ നാടായ പിണറായിക്കടുത്ത് ധര്‍മ്മടത്ത് അക്രമിസംഘം വാതില്‍ തകര്‍ത്ത് വീട്ടില്‍ കയറി, ഉറങ്ങുകയായിരുന്ന സന്തോഷിനെ വെട്ടിക്കൊന്നത്. ഭാര്യ ബേബിയും മക്കള്‍ സാരംഗും വിസ്മയയും ബേബിയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. വെട്ടേറ്റു വീണ സന്തോഷ് തന്നെയാണ് മൊബൈലില്‍ ഭാര്യയെ വിവരം അറിയിച്ചത്.

അയല്‍വാസികളും പോലീസും ചേര്‍ന്ന് സന്തോഷിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബിജെപി ബൂത്ത് പ്രസിഡന്റാണ് സന്തോഷ്. നേരത്തെ അണ്ടല്ലൂര്‍ ശാഖാ മുഖ്യശിക്ഷകായിരുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചതാണ് കൊലപാതകത്തിന് കാരണം. സന്തോഷിനെ ജീവിക്കാനനുവദിക്കില്ലെന്ന് സിപിഎമ്മുകാര്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

Recent Posts