ധര്‍മ്മടം: രാജ്യം അനിവാര്യമായ മാറ്റത്തിലേക്ക് നീങ്ങുകയാണെന്നും നാളിതുവരെ കോണ്‍ഗ്രസും മറ്റ് മുക്കൂട്ട് മുന്നണികളും രാഷ്‌ട്രബോധമോ സമാജബോധമോ ഇല്ലാതെ ഭരിച്ച് നമ്മുടെ രാഷ്‌ട്രത്തെ മുടിക്കയാണുണ്ടായതെന്നും ഇന്ന് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കരങ്ങളിലൂടെ സാധാരണക്കാരുടെ ജീവിതനിലവാരവും ഉയരുകയാണെന്നും ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എം.കെ.വിനോദ് അഭിപ്രായപ്പെട്ടു. ബിജെപി ധര്‍മ്മടം മണ്ഡലം പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്യായ പ്രവര്‍ത്തക പഠനശിബിരം കിഴക്കേപാലയാട് എല്‍പി സ്‌കൂളില്‍ സ്വര്‍ഗ്ഗീയ ശ്രീനിവാസ് നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീനദയാല്‍ ഉപാധ്യായ സമൂഹത്തിന് നല്‍കിയ ഉദാത്തമായ ദര്‍ശനങ്ങളിലൂന്നി സമൂലമായ പരിവര്‍ത്തനത്തിന്ന് വേണ്ടി ഒരോ പാര്‍ട്ടി പ്രവര്‍ത്തകനും സ്വയം തയ്യാറാവേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് കെ.പി.ഹരീഷ് ബാബു അധ്യക്ഷത വഹിച്ചു. കോവൈ സുരേഷ്, ആര്‍.കെ.ഗിരിധരന്‍, ഗോപീകൃഷണന്‍ മാസ്റ്റര്‍, വിജയന്‍ വട്ടിപ്രം, കെ.രൂപ, എ.ജിനചന്ദ്രന്‍, കെ.വി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പരിവാര്‍ എന്ന വിഷയത്തില്‍ ആര്‍എസ്എസ് വിഭാക് കാര്യകാരി അംഗം ഒ.രാഗേഷും രാഷ്‌ട്രം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ വിജയന്‍ വട്ടിപ്രവും സംസാരിച്ചു,
പ്രതികരിക്കാൻ ഇവിടെ എഴുതുക