മാധവവാര്യര്‍
തിരുവില്വാമല: പാമ്പാടി ഐവര്‍മഠം മാനേജിംങ് ട്രസ്റ്റിയും തിരുവില്വാമല കലാസാംസ്‌ക്കാരിക-കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ പി.വി. മാധവവാര്യരുടെ 80-ാം പിറന്നാളാഘോഷവും 57ാം വിവാഹവാര്‍ഷികവും ജൂലയ് 10ന് ആഘോഷിക്കുന്നു.
ആഘോഷപരിപാടികളോടനുബന്ധിച്ച് പി.വി.എം വാര്യര്‍ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ പാമ്പാടി ഐവര്‍മഠം ക്ഷേത്ര സന്നിധിയില്‍ വിവിധ പരിപാടികള്‍ നടക്കുന്നതാണ്. രാവിലെ തിരുവില്വാമല ഹരി, കലാപീഠം നിഷാന്ത് മാരാരും ചേര്‍ന്നവതരിപ്പിക്കുന്ന സോപാന സംഗീതം, നാരായണീയ പാരായണം തുടര്‍ന്ന് സമാദരണ സദസ്സ്. ആഘോഷ പരിപാടികള്‍ കേരമ്പത്ത് ഗോപിനാഥന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മുന്‍ നിയമസഭ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, മണ്ണൂര്‍ രാജകുമാരനുണ്ണി, കലാമണ്ഡലം നാരായണന്‍ നായര്‍, നീലകണ്ഠ വാര്യര്‍, പി. നാരായണന്‍ കുട്ടി എന്നിവര്‍ പങ്കെടുക്കും.
വൈകുന്നേരം തൃപ്പൂണിത്തുറ ജെ.റാവുവിന്റെ ഹരികഥ പ്രസംഗം, ജയരാജ് വാര്യരുടെ അനുകരണ ഹാസ്യം, തിരുവര സൂരജിന്റെ തായമ്പക എന്നിവയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: