Categories: Thiruvananthapuram

സമരഭൂമിയായി സെക്രട്ടേറിയറ്റ് പരിസരം

Published by

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പരിസരത്ത് ഇന്നലെ സമരങ്ങളുടെ വേലിയേറ്റം. നോര്‍ത്ത് ഗേറ്റ് മുതല്‍ സൗത്ത് ഗേറ്റ് വരെയുള്ള നടപ്പാത വിവിധ സംഘടനകള്‍ സമരത്തിനായി കൈയ്യടിക്കിയപ്പോള്‍ സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് വിവിധ രാഷ്‌ട്രീയപാര്‍ട്ടികളുടെ സമരം റോഡിലും.

എന്‍ഡോള്‍സള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിണിസമരം, കെല്‍ട്രോണ്‍ ജിവനക്കാരുടെ ഉപവാസം, വിദ്യാഭ്യാസ കച്ചവടത്തിനെതിരെ വിവിധ സംഘടനകളുടെ ധര്‍ണ്ണ, ക്ലീനിംഗ് സാനിട്ടേഷന്‍ വര്‍ക്‌സ് തൊഴിലാളികളുടെ സമരം തുടങ്ങി പത്തോളം സംഘടനകള്‍ പന്തല്‍ കെട്ടി സമരം നടത്തുകയായിരുന്നു.

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പോലിസ് പ്രയോഗിച്ച ജലപീരങ്കിയില്‍ പരിക്കേറ്റ് ബിജെപി ദേശീയ സമിതിയംഗം
വെള്ളാഞ്ചിറ സോമശേഖരനെ പ്രവര്‍ത്തകര്‍ താങ്ങിയെടുക്കുന്നു

ഇതിനിടയില്‍ സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് ബിജെപിയുടെയും, ഡിവൈഎഫ്‌ഐ യുടെയും സെക്രട്ടേറിയറ്റ് മാര്‍ച്ച്. ബിജെപിയുടെ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം ഉണ്ടായപ്പോള്‍ ഡിവൈഎഫ്‌ഐ മാര്‍ച്ച് അക്രമാസക്തമായി. സമരങ്ങളെ തുടര്‍ന്ന് മണിക്കൂറുകളോളം എംജി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. മതിയായ പോലീസും സെക്രട്ടേറിയറ്റ് പരിസരത്ത് ഉണ്ടായിരുന്നില്ല. അക്രമാസക്തമായ സെക്രട്ടേറിയറ്റ് മാര്‍ച്ചിനെ നേരിടാനും മതിയായ പോലീസ് സംവിധാനം ഉണ്ടായിരുന്നില്ല. അതിനാലാണ് ലാത്തിച്ചാര്‍ജ്ജ് ഒഴിവാക്കി ടിയര്‍ ഗ്യാസു ഗ്രേനേഡും പ്രയോഗിച്ചത്.  സാധാരണ നിയമസഭാ സമ്മേളനം നടക്കുമ്പോഴാണ് സെക്രട്ടേറിയറ്റ് പരിസരത്ത് ഇത്തരത്തിലുള്ള സമരങ്ങളുടെ വേലിയേറ്റം നടക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by