Categories: Malappuram

പെരിന്തല്‍മണ്ണയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു; നാട്ടുകാര്‍ പ്രതിഷേധത്തില്‍

Published by

പെരിന്തല്‍മണ്ണ: കെഎസ്ഇബി അധികൃതര്‍ ജനങ്ങളുടെ ക്ഷമയെ പരീക്ഷിച്ച ദിവസമായിരുന്നു ചൊവ്വാഴ്ച. വൈദ്യുതി ഒളിച്ചു കളിച്ചപ്പോള്‍ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ നട്ടം തിരിഞ്ഞു. ഇന്റര്‍നെറ്റ്, ഫോട്ടോസ്റ്റാറ്റ്, ഡിടിപി കടയുടമകളും ആവശ്യക്കാരുമാണ് ഏറെ വലഞ്ഞത്. എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുള്ള അപേക്ഷ അയക്കാനുള്ള തിരക്കിലോടുന്ന വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളുമാണ് വൈദ്യു തി മുടക്കത്തില്‍ ശരിക്കും ബുദ്ധിമുട്ടി. വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. പക്ഷേ, തുടര്‍ച്ചയായുള്ള വൈദ്യുതി മുടക്കത്തേക്കാളും ജനജീവിതത്തെ ബാധിച്ചത് ഇടവിട്ടുള്ള ഈ വൈദ്യുതി മുടക്കമായിരുന്നു. വൈദ്യുതി വരുമ്പോളുള്ള ആഹ്ലാദം ഉടനെ തന്നെ ദുഖത്തിലേക്ക് വഴിമാറുമെന്ന് സാരം. അതേസമയം പെരിന്തല്‍മണ്ണ വലിയങ്ങാടി ഭാഗത്ത് വൈദ്യുതിയുടെ ഈ ഒളിച്ചുകളി തുടങ്ങിയിട്ട് മാസങ്ങളായതായി നാട്ടുകാര്‍ പറയുന്നു. ഇവിടെ ഒരു മണിക്കൂര്‍ തികച്ച് വൈദ്യുതി മുടങ്ങാതെ കിട്ടുന്നത് അപൂര്‍വ്വമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts