മറയൂര്‍: കാന്തല്ലൂര്‍ റെയ്ഞ്ചില്‍പ്പെട്ട കുണ്ടക്കാട്ട് നിന്നും ലക്ഷങ്ങള്‍ വിലവരുന്ന ചന്ദനമരം മോഷ്ടിച്ച്കടത്തി. കമ്പിവേലി തകര്‍ത്താണ് മാഫിയ സംഘം മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കുണ്ടക്കാട് ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ചിരുന്ന കമ്പിവേലി തകര്‍ത്തിരുന്നു. ഈ ഭാഗത്തെ വേലി കുറെ ഭാഗത്ത് നീക്കിയാണ് മരം മുറിച്ച് കടത്തിയത്. കാന്തല്ലൂര്‍ ഫോറസ്റ്റ് റെയ്ഞ്ചറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് സൂചനയില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശിക മായ സഹായം പ്രതികള്‍ക്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക