Categories: Entertainment

ജെടി പായ്‌ക്കില്‍ അമൃതം ഗമയ ലൈവ് ഷോ 26-ന്

Published by

കൊച്ചി: ജെടിപായ്‌ക്കില്‍ 26-ന് രാത്രി 7 ന് പ്രമുഖ ഇന്‍ഡി പോപ് ബാന്‍ഡായ ‘അമൃതം ഗമയ’യുടെ ലൈവ് ഷോ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം പേരുനേടിയ ഇവര്‍ പോപ് ഗാനങ്ങളും മലയാളം പോപ് ഗാനങ്ങളും അവതരിപ്പിക്കും.

ജൂത നാടോടി ഗാനമായ ‘ഹവ നജില’, പ്രശസ്ത മലയാളം സിനിമാഗാനമായ അയല പൊരിച്ചതുണ്ട്… എന്നീ ഗാനങ്ങള്‍ അമൃതം ഗമയയുടെ ഹിറ്റ് ഗാനങ്ങളാണ്. സഹോദരിമാരായ അമൃതയും അഭിരാമിയുമാണ് ബാന്‍ഡിന് നേതൃത്വം നല്കുന്നത്.

ഏഴംഗങ്ങളുള്ള ബാന്‍ഡില്‍ റാല്‍ഫിന്‍ സ്റ്റീഫനാണ് കീബോര്‍ഡ്. അശ്വിന്‍ ആര്യന്‍ ലീഡ് ഗിറ്റാറും സാമുവല്‍ ജേക്കബ് ബേയ്‌സ് ഗിറ്റാറും പി.ആര്‍. സുരേഷ് ഫഌട്ടും കൈകാര്യം ചെയ്യുന്നു.

വിവരങ്ങള്‍ക്ക്: 8086881681, 9349528057

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by